സൗജന്യമായി ഡിറ്റിഎച്ച് ഓഫര്‍ നല്‍കുന്ന റിലയന്‍സ് ബിഗ് ടിവിയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

Posted By: Samuel P Mohan

ഡിറ്റിഎച്ച് മേഖലയിലും കടുത്ത മത്സരവുമായി എത്തിയിരിക്കുകയാണ് റിലയന്‍സ് ബിഗ് ടിവി. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായി അഞ്ചു വര്‍ഷത്തേയ്ക്ക് ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനം.

സൗജന്യമായി ഡിറ്റിഎച്ച് ഓഫര്‍ നല്‍കുന്ന റിലയന്‍സ് ബിഗ് ടിവിയില്‍ ഒളിഞ്ഞ

ഈ പുതിയ ഓഫറിലൂടെ കമ്പനി ഏറ്റവും പുതിയ HD HEVC സെറ്റ്-ടോപ്പ് ബോക്‌സ് ലഭ്യമാക്കും. യൂട്യൂബ്, ടിവി ഷോകള്‍, ഷെഡ്യൂള്‍ പ്രോഗ്രാമിംഗ് റെക്കോര്‍ഡിംഗ് തുടങ്ങിയവ പോലുളള കൂടുതല്‍ സവിശേഷതകളും ഇതില്‍ ലഭ്യമാകും.

മാര്‍ച്ച് ഒന്നു ഔദ്യോഗിക വെബ്‌സൈറ്റു വഴി സെറ്റ് ടോപ്പ് ബോക്് വാങ്ങാം. സെറ്റ് ടോപ്പ് ബോക്‌സ് വാങ്ങുന്നവര്‍ക്ക് മുഴുവന്‍ എച്ച്ഡി ചാനലുകള്‍ (പേ ചാനലുകള്‍ ഉള്‍പ്പെടെ) സൗജന്യമായി നല്‍കും. അഞ്ച് വര്‍ഷത്തേക്ക് ഫ്രീ ടൂ എയര്‍ ചാനലുകളും സൗജന്യമായി ലഭിക്കും.

റിലയന്‍സ് ബിഗ് ടിവിയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉപയോക്താക്കള്‍ 1999 രൂപ അടയ്ക്കണം

ഈ ഓഫര്‍ നേടാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ കമ്പനി വെബ്‌സൈറ്റില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ 499 രൂപ ആദ്യം അടയ്ക്കണം. എന്നാല്‍ ഈ തുക ബുക്കിംഗ് ഉറപ്പാക്കാന്‍ വേണ്ടിയുളളതാണ്. ഉപകരണം നിങ്ങളുടെ വാതില്‍ക്കല്‍ എത്തിയാല്‍ ബാക്കി 1500 രൂപ കൂടി നല്‍കണം. 250 രൂപ ഇന്‍സറ്റലേഷന്‍ ചാര്‍ജ്ജായും നല്‍കേണ്ടതാണ്.

ഒരു വര്‍ഷം സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍

1999 രൂപ നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ നേടി കഴിഞ്ഞാല്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഡിറ്റിഎച്ച് സേവനം നിങ്ങള്‍ക്ക് ആസ്വദിക്കാം.

നിദാഹാസ് ട്രോഫി ട്വിന്റി 20 ക്രിക്കറ്റ് പരമ്പരയുടെ ഡിജിറ്റല്‍ റൈറ്റ് സ്വന്തമാക്കി ജിയോ ടിവി

രണ്ടു വര്‍ഷത്തിനു ശേഷം 300 രൂപ വീതം

സൗജന്യ സേവനം ഒരു വര്‍ഷം കഴിഞ്ഞാല്‍ എല്ലാ സേവനങ്ങളുടേയും സബ്‌സ്‌ക്രിപ്ഷന്‍ ആസ്വദിക്കണമെങ്കില്‍ ഉപയോക്താക്കള്‍ പ്രതിമാസം 300 രൂപ വീതം നല്‍കി റീച്ചാര്‍ജ്ജ് ചെയ്യണം.

1999 രൂപ തിരിച്ചു ലഭിക്കും

7200 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1999 രൂപ തിരിച്ചു ലഭിക്കും. അതായത് രണ്ടാമത്തെ വര്‍ഷം മുതല്‍ നിങ്ങള്‍ 300 രൂപയ്ക്ക് പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്യേണ്ടതാണ്. അങ്ങനെ രണ്ടു വര്‍ഷം കഴിയുമ്പോള്‍ സെറ്റ് ടോപ്പ് ബോക്‌സിനായി നിങ്ങളില്‍ നിന്നും ഈടാക്കിയ 1999 രൂപ തിരിച്ചു നല്‍കും.

റീച്ചാര്‍ജ്ജ് വാല്യൂ ആയിട്ടാകും ക്യാഷ്ബാക്ക് ലഭിക്കുന്നത്

മറ്റു ടെലികോം ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന ക്യാഷ്ബാക്ക് ഓഫറുകളില്‍ നിന്നും വ്യത്യസ്ഥമായാണ് റിലയന്‍സ് ബിഗ് ടിവിക്ക് റീച്ചാര്‍ജ്ജ് വിലയുടെ രൂപത്തില്‍ 1,999 രൂപ തിരികെ നല്‍കുന്നത്. എന്നാല്‍ ഈ തുക ഒരുമിച്ചു നല്‍കുമോ അതോ മാസന്തോറും നല്‍കുമോ എന്നതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The company on its website says 'Reliance BIG TV announces freedom offer to provide digital TV to consumers 'free of cost'. Our offerings will include one year of paid channels and five years of free to air channels.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot