ഒരു മാറ്റവുമില്ലല്ലേ! ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാസ്വേഡ്- Password, രണ്ടാമത് 123456!

|

എത്രയൊക്കെ പറഞ്ഞാലും ചിലർ അ‌ങ്ങനെയാണ് ഒരു മാറ്റവും ഉണ്ടാകില്ല. പാസ്വേഡി(Password) ന്റെ കാര്യത്തിൽ ഇന്ത്യക്കാരുടെ രീതിയും ഏതാണ്ട് ഇതേപോലെ തന്നെയാണ്. എത്ര ഉപദേശിച്ചാലും നന്നാവാൻ തയാറാകില്ല. ഡിജിറ്റൽ ലോകത്ത് ആളുകളുടെ ഏറ്റവും വിലപ്പെട്ട സംഗതികളിൽ ഒന്നാണ് പാസ്വേഡ്. പാസ്വേഡ് നഷ്ടപ്പെട്ടാൽ സർവതും തീർന്നു എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും ഏറ്റവും എളുപ്പമുള്ള പാസ്വേഡുകൾ ഉപേക്ഷിക്കാൻ ഇന്ത്യക്കാർ തയാറാകുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ജനപ്രിയതയിൽ രണ്ടാം സ്ഥാനത്തുള്ളത്

2022 ​ൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ പാസ്വേഡായി ഉപയോഗിച്ചത് Password എന്നു തന്നെയാണ് എന്നാണ് നോഡ്പാസ്സ് നടത്തിയ പഠനത്തിൽ വ്യക്തമായിരിക്കുന്നത്. 123456 എന്ന പാസ്വേഡാണ് ഇന്ത്യയിൽ ജനപ്രിയതയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയിൽ ഏറ്റവും സാധാരണമായി ഉപയോഗിച്ചുവരുന്ന 200 പാസ്വേഡുകളുടെ ലിസ്റ്റും നോഡ്പാസ് പുറത്തുവിട്ടിട്ടുണ്ട്.

 70 ശതമാനവും 2022 ലും അ‌തേപടി തുടരുന്നുണ്ട്

2021 ലെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ സാധാരണയായി ഉപയോഗിച്ചുവന്നിരുന്ന ഇത്തരം കോമൺ പാസ്വേഡുകളിൽ 70 ശതമാനവും 2022 ലും അ‌തേപടി തുടരുന്നുണ്ട്. സുരക്ഷ മുൻനിർത്തി പാസ്വേഡ് ശക്തമാക്കണമെന്ന് അ‌ധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോഴും തട്ടിപ്പുകാർക്ക് സൗകര്യമൊരുക്കി 70 ശതമാനം പേരും പൊതുവായി ഉപയോഗിച്ചുവരുന്നതും എളുപ്പത്തിൽ തകർക്കാവുന്നതുമായ പാസ്വേഡുകളാണ് ഉപയോഗിക്കുന്നത്.

നിങ്ങളുടെ സ്ക്രീൻലോക്ക് ഭദ്രമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഗൂഗിളിന് സംഭവിച്ചത് അ‌റിയൂ...നിങ്ങളുടെ സ്ക്രീൻലോക്ക് ഭദ്രമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഗൂഗിളിന് സംഭവിച്ചത് അ‌റിയൂ...

'googledummy' പോലുള്ള പാസ്വേഡ് ക്രാക്ക് ചെയ്യാൻ

ഈ വർഷത്തെ പൊതു പാസ്വേഡ് ലിസ്റ്റിലെ 83 ശതമാനം പാസ്വേഡുകളും ഒരു സെക്കൻഡിനുള്ളിൽ തകർക്കാൻ കഴിയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലിസ്റ്റിലെ പത്താം സ്ഥാനത്തുള്ള 'googledummy' പോലുള്ള പാസ്വേഡ് ക്രാക്ക് ചെയ്യാൻ 23 മിനിറ്റും രണ്ടാം സ്ഥാനത്തുള്ള 123456 തകർക്കാൻ ​ഒരു സെക്കൻഡിൽ താഴെ സമയവും മാത്രം മതി എന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകരാജ്യങ്ങളിൽ നാലാം സസ്ഥാനത്താണ് ഇന്ത്യ

പണം തട്ടൽ ഉൾപ്പെടെയുള്ള ​സൈബർ തട്ടിപ്പുകളുടെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ നാലാം സസ്ഥാനത്താണ് ഇന്ത്യ. 2017 മുതൽ ​സൈബർ സുരക്ഷ ശക്തമാക്കാൻ പാസ്വേഡുകൾ ശക്തിപ്പെടുത്താൻ സമയം കണ്ടെത്തണമെന്ന് ആവർത്തിച്ച് ബോധവൽക്കരണം നടത്തിയിട്ടും ആളുകളുടെ മനോഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഇത് അ‌ക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്റെ കമ്പനി എന്റെ സൌകര്യം.. തന്നോട് തർക്കിച്ച ട്വിറ്റർ ജീവനക്കാരനെ പുറത്താക്കി ഇലോൺ മസ്ക്എന്റെ കമ്പനി എന്റെ സൌകര്യം.. തന്നോട് തർക്കിച്ച ട്വിറ്റർ ജീവനക്കാരനെ പുറത്താക്കി ഇലോൺ മസ്ക്

ഏറ്റവും രസകരമായ കാര്യം

ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ആഗോളതലത്തിലും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പാസ്വേഡുകളായി ഈ 'പാസ്വേഡുകൾ' തുടരുന്നു എന്നുള്ളതാണ്. പതിവുപോലെ തന്നെ 123456 ആണ് തൊട്ടുപിന്നിൽ ഉള്ളത്. ഓർത്തിരിക്കാൻ ഏറ്റവും എളുപ്പം എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും ഇവ ഉപയോഗിച്ച് വരുന്നത്. ‘guest', ‘qwerty', ‘iloveyou' ‘111111' എന്നിവയൊക്കെയാണ് ഏറ്റവുമധികം ആളുകൾ ഉപയോഗിച്ചുവരുന്ന മറ്റ് പാസ്വേഡുകൾ. എന്നാൽ ഈ അ‌ലക്ഷ്യം വൻ കുരുക്കിലേക്ക് ആളുകളെ എത്തിക്കും എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹാക്കർമാർ ഇപ്പോൾ 'പണി' നടത്തിക്കൊണ്ടിരിക്കുന്നത്

പാസ്വേഡുകൾ ഊഹിക്കാൻ മെനക്കെടാതെ അ‌തിശക്തമായ ടൂളുകളും സോഫ്ട്​വേറുകളും ഉപയോഗിച്ചാണ് ഹാക്കർമാർ ഇപ്പോൾ 'പണി' നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ സങ്കീർണമായ ഈ ടൂളുകൾ ഉപയോഗിക്കാതെ തന്നെ പാസ്വേഡ് ഹാക്ക് ചെയ്യാനുള്ള അ‌വസരമാണ് ഇത്തരം 123456 പാസ്വേഡുകാർ ഒരുക്കിക്കൊടുക്കുന്നത്. ഏതെങ്കിലും കുറച്ച് അ‌ക്കങ്ങളോ അ‌ക്ഷരങ്ങളോ നൽകിയതുകൊണ്ട് പാസ്വേഡ് സുരക്ഷിതമാകണമെന്നില്ല.

ആ വരവ് കാത്തിരുന്നത് ഇത്രയും പേരോ? വിഎൽസി മീഡിയ പ്ലെയർ വിലക്കിന് ശേഷം തിരിച്ചെത്തി, ഡൗൺലോഡിങ് 73 ലക്ഷം കടന്നുആ വരവ് കാത്തിരുന്നത് ഇത്രയും പേരോ? വിഎൽസി മീഡിയ പ്ലെയർ വിലക്കിന് ശേഷം തിരിച്ചെത്തി, ഡൗൺലോഡിങ് 73 ലക്ഷം കടന്നു

ഒരു പാസ്‌വേഡ് സൃഷ്ടിക്കാൻ

ശക്തമായ ഒരു പാസ്‌വേഡ് സൃഷ്ടിക്കാൻ വലിയക്ഷരവും ചെറിയക്ഷരവും, അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയും സംയോജിപ്പിച്ച് നൽകേണ്ടതുണ്ട്. ‘pass@123' എന്ന പാസ്വേഡ് നോക്കൂ. ഇതിൽ അ‌ക്ഷരവും അ‌ക്കവും ചിഹ്നവുമൊക്കെയുണ്ട്. എന്നാൽ ഇതും എളുപ്പത്തിൽ തകർക്കാവുന്ന പാസ്വേഡ് തന്നെയാണ്. ആഗോളതലത്തിൽ പൊതുപാസ്വേഡുകളുടെ പട്ടികളിൽ 34 -ാം സ്ഥാനവും ഇന്ത്യയിലെ പട്ടികയിൽ 6-ാം സ്ഥാനവുമാണ് ഈ പാസ്വേഡിന് ഉള്ളത്. ‘p@ssw0rd' എന്നതാണ് ഇത്തരത്തിൽ കണ്ടുവരുന്ന മറ്റൊരു കോമൺ പാസ്വേഡ്.

ഊഹിക്കാൻ പാടുള്ളതും നീളം കൂടിയതുമായ പാസ്വേഡ്

വാക്കുകളോ ആവർത്തിച്ചുവരുന്ന അ‌ക്ഷരങ്ങളോ പാസ്വേഡിന് ഉപയോഗിക്കാതിരിക്കുക എന്നതാണ് പാസ്വേഡ് ഉണ്ടാക്കുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഊഹിക്കാൻ പാടുള്ളതും നീളം കൂടിയതുമായ പാസ്വേഡ് സൃഷ്ടിക്കുന്നതാണ് കുറച്ചുകൂടി സുരക്ഷിതം. മാത്രമല്ല നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയെ കരുതി ബോധമുണ്ടെങ്കിൽ സാധ്യമാകുന്ന ഇടങ്ങളിലെല്ലാം ടു ഫാക്ടർ ഓതന്റിക്കേഷൻ സൗകര്യം പ്രയോജനപ്പെടുത്തുന്നതും നല്ലതാണ്.

iPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നുiPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നു

ഈ വിശ്വാസം മാറിക്കിട്ടും

ഇത്രയും നാൾ ഉപയോഗിച്ച പാസ്വേഡിന് കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ അ‌തുകൊണ്ട് തുടർന്നും അ‌തുമതി എന്ന് കരുതുന്നവർ നിരവധിയാണ്. മറ്റുള്ളവരുടെ അ‌ക്കൗണ്ട് ഹാക്കർ കാലിയാക്കിയെന്നോ, ഡാറ്റ മോഷ്ടിച്ച് ഭീഷണിപ്പെടുത്തി എന്നോ മാത്രം കേട്ടു ശീലിച്ചവർ എപ്പോഴെങ്കിലും തട്ടിപ്പിന് ഇരയാകുന്നതോടെ ഈ വിശ്വാസം മാറിക്കിട്ടും. ഹാക്കർമാരുടെ ഇപ്പോഴത്തെ പുരോഗമനം വിലയിരുത്തിയാൽ അ‌തിന് അ‌ധികം സമയം എടുക്കില്ല എന്ന് മനസിലാകും

Best Mobiles in India

English summary
A study conducted by NodePass found that the most common password used by most people in India in 2022 was 123456 at the second position. Nodepass has also released a list of the 200 most commonly used passwords in India. 70 percent use passwords that are commonly used and easily cracked.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X