ആധാർ ചോർച്ച വീണ്ടും: 67 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു

പൈതൺ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഒരു ദിവസം കൊണ്ട് 11,062 പേരുടെ വിവരങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ഹാക്കറുടെ ഐ.പി ബ്ലോക്ക് ചെയ്യുകയായിരുന്നു.

|

രാജ്യത്ത് വീണ്ടും ആധാർ ദുരന്തം സംഭവിച്ചിരിക്കുന്നു. ഏറെ സുരക്ഷിതവും വിശ്വസിക്കാവുന്നതുമെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്ന ആധാറിലെ 67 ലക്ഷം പേരുടെ വിവരങ്ങളാണ് ചോർന്നത്. ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷന്റെ വെബ്സൈറ്റിൽ നിന്നാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിരിക്കുന്നത്.

ആധാർ ചോർച്ച വീണ്ടും: 67 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു

ആധാർ സമ്പ്രദായം ആരംഭിച്ചത് ജനസേവനങ്ങളുടെ വേഗത കൂട്ടുവാനും, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കഴിവതും വേഗം തീരുമാനം എടുക്കുന്നതിനും വേണ്ടിയാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഒരു പുതുമയാർന്ന കാര്യമല്ല, മറിച്ച്, ഇത് സംഭവിക്കുന്നതുകൊണ്ട് നടക്കുന്ന കാര്യങ്ങൾ ഒരു പക്ഷെ നമുക്ക് അറിവില്ലായിരിക്കാം. എന്നാൽ പോലും, ഇത് തുടർച്ചയായി ആവർത്തിക്കുന്നത് തടയേണ്ടത് അത്യന്താപേക്ഷിതമാണ്. ഇപ്പോഴിതാ വീണ്ടും ആധാർ ചോർച്ചയുമായി വാർത്ത രംഗത്ത്.

ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയുടെ മികച്ച ടോപ്പ്-അപ്പ് റീച്ചാര്‍ജ്ജ് പ്ലാനുകള്‍..!ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയുടെ മികച്ച ടോപ്പ്-അപ്പ് റീച്ചാര്‍ജ്ജ് പ്ലാനുകള്‍..!

 67 ലക്ഷം പേരുടെ വിവരങ്ങളാണ് ചോർന്നത്

67 ലക്ഷം പേരുടെ വിവരങ്ങളാണ് ചോർന്നത്

ഫ്രഞ്ച് ഹാക്കറായ ആൽഡേഴ്സൺ ഏലിയറ്റാണ് ആധാർ വിവരങ്ങൾ ചോർന്നതായി തെളിവു സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഐ.ഒ.സി ഉപഭോക്താക്കളുടെയും ഡീലർമാരുടെയും വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ചോർത്തിയ വിവരങ്ങളുടെ ചിത്രങ്ങളും മറ്റു രേഖകളും ഹാക്കറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, റിപ്പോർട്ട് അഭിപ്രായപ്പെട്ടു.

ആധാർ

ആധാർ

ഐ.ഒ.സി വെബ്സൈറ്റിൽ യൂസര്‍നെയിം പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യാവുന്ന ഡേറ്റകളാണ് ഹാക്കർ ചോർത്തിയത്. പേരുകൾ, വിലാസങ്ങൾ, ആധാർ നമ്പർ തുടങ്ങി വിവരങ്ങളെല്ലാം ചോർന്നിട്ടുണ്ട്. പ്രത്യേക തരത്തിലുള്ള കോഡിങ് നടത്തിയാണ് ആൽഡേഴ്സൺ 11,000 പേരുടെ വിവരങ്ങൾ ചോര്‍ത്തിയത്.

യു.ഐ.ഡി.എ.ഐ

യു.ഐ.ഡി.എ.ഐ

പൈതൺ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഒരു ദിവസം കൊണ്ട് 11,062 പേരുടെ വിവരങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ഹാക്കറുടെ ഐ.പി ബ്ലോക്ക് ചെയ്യുകയായിരുന്നു. ഒരാൾക്കും ചോർത്താനാവില്ലെന്ന് പറഞ്ഞ വിവരങ്ങൾ സർക്കാരിന്റെ തന്നെ കീഴിലുള്ള വെബ്സൈറ്റുകളിൽ നിന്നും ചോർത്താം. എന്നാൽ ഈ സംഭവത്തോട് ഐ.ഒ.സി അധികൃതരോ, യു.ഐ.ഡി.എ.ഐ അധികൃതരോ പ്രതികരിച്ചിട്ടില്ല.

 


ഹാക്കറുടെ ഐ.പി

ഹാക്കറുടെ ഐ.പി

"നിർഭാഗ്യവശാൽ, ഇൻഡ്യൻ എന്റെ ഐ.പി ബ്ലോക്ക് ചെയ്തതു, എന്നാൽ 1,572 ഇടപാടുകാർ പരീക്ഷിക്കാനായില്ല, ചില അടിസ്ഥാനത്തിൽ കണക്കിലെടുത്താൽ ഈ പ്രശ്‌നം ബാധിക്കപ്പെട്ടത് 6,791,200 പേർക്കാണ് എന്നാണ് അന്തിമമായി കണക്കാക്കിയിട്ടുള്ളത്", ആൽഡേഴ്സൺ പറഞ്ഞു.

Best Mobiles in India

Read more about:
English summary
Using a custom-built script to scrape the database, Alderson found customer data for nearly 11,000 dealers, including names and addresses of customers, before his IP was blocked by Indane.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X