അതിരുകൽ ഭേദിച്ച് ഇന്ത്യ; 6ജി ടെക്‌നോളജിയാണ് ഇന്ത്യയുടെ അടുത്ത മിഷൻ എന്ന് മോഡി
സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ പുരോഗതി ഉയർത്തിക്കാട്ടി ആണ് അദ്ദേഹം സംസാരിച്ചത്. രാജ്യം അതിവേഗം 5ജി വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നും ഇപ്പോൾ 6ജി സാങ്കേതികവിദ്യ ഒരു മിഷൻ മോഡിൽ പ്രവർത്തിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പാദന മേഖലയിലെ ഇന്ത്യയുടെ കഴിവുകൾ അദ്ദേഹം ഊന്നി പറയുകയും ചെയ്തു. വിവിധ മേഖലകളിൽ ഉൽപ്പാദനത്തിൽ ഇന്ത്യ മികച്ച് നിൽക്കുകയാണ് എന്നും ചിപ്പ് ഉൾപ്പെടെയുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള കഴിവുണ്ടെന്നും പ്രധാനമന്ത്രി മോദി പരാമർശിച്ചു.
ആഗോള വിപണിക്ക് വേണ്ടി ഇന്ത്യയിൽ ഉൽപന്നങ്ങൾ രൂപകൽപന ചെയ്യുന്നതിനും ഇന്ത്യൻ നിലവാരം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിടുന്നതിൻ്റെ പ്രാധാന്യം മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഊന്നി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ ഉള്ള കഴിവ് രാജ്യത്തിനുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നതായി പ്രസംഗത്തിനിടെ പ്രകടിപ്പിച്ചു.

നിലവിൽ, സെമികണ്ടക്റ്റർ ചിപ്പ് ഡിസൈനിലെ ബി.ടെക്, എം.ടെക്, പിഎച്ച്ഡി തലങ്ങളിൽ രാജ്യത്ത് ഉടനീളമുള്ള 113 അക്കാദമിക് സ്ഥാപനങ്ങളിൽ 85,000 ഇൻഡസ്‌ട്രിക്ക് തയ്യാറുള്ള വ്യക്തികൾക്ക് ഗ്ലോബൽ പ്ലെയർ ആകാൻ ആവശ്യമായ കഴിവും വൈദഗ്ധ്യവും ഉണ്ടെന്നും അതിനാവശ്യമായ ട്രെയിനിങ് നൽകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര ഗെയിമിംഗ് ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഉള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് പ്രസ്താവിച്ച് കൊണ്ട് ഗെയിമിംഗ് വ്യവസായത്തിൻ്റെ സാധ്യതകളും പ്രധാനമന്ത്രി മോദി എടുത്ത് പറഞ്ഞു. ഗെയിമിംഗ് ഉൽപ്പന്ന വികസനത്തിന് നേതൃത്വം നൽകാൻ ഐടി പ്രൊഫഷണലുകളോടും എഐ വിദഗ്ധരോടും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ ഇന്ത്യ ഒരു പ്രധാന ആഗോള വ്യവസായമായതിനാൽ മികച്ച ആനിമേറ്ററുകൾ നിർമ്മിക്കാനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ടാറ്റ ഇലക്‌ട്രോണിക്‌സിൻ്റെ (Tata Electronics) ചിപ്പ് അസംബ്ലിയുടെയും ടെസ്റ്റിംഗ് യൂണിറ്റിൻ്റെയും തറക്കല്ലിടൽ ചടങ്ങ് അസമിലെ മോറിഗോൺ Morigaon) ജില്ലയിലെ ജാഗിറോഡിൽ ശനിയാഴ്ച നടന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന 27,000 കോടി രൂപയുടെ ടാറ്റ സെമികണ്ടക്റ്റർ പ്ലാൻ്റ് മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും 27,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാൻ്റിൻ്റെ ആദ്യ ഘട്ടം 2025 പകുതിയോടെ പ്രവർത്തനക്ഷമമാക്കാൻ ആണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ മൂന്ന് സെമികണ്ടക്റ്റർ പ്ലാൻ്റുകൾക്ക് അനുമതി നൽകി. ഗുജറാത്തിൽ രണ്ട്, അസമിൽ ഒന്ന് എന്നിങ്ങനെ ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ മൊത്തം നിക്ഷേപം നൽകിയിട്ടുണ്ട്.
11-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ കുറിച്ചും എടുത്ത് പറഞ്ഞു. ചന്ദ്രയാൻ വിക്ഷേപണം യുവാക്കളിൽ ശാസ്ത്ര ജിജ്ഞാസ ഉണർത്തിയെന്ന് പരാമർശിച്ച അദ്ദേഹം, ഈ മനോഭാവം കൂടുതൽ പരിപോഷിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിയിൽ ബഹിരാകാശ മേഖലയുടെ പ്രാധാന്യവും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. രാജ്യം ഒരു ശക്തമായ രാഷ്ട്രമായി മാറേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഈ മേഖല വർദ്ധിച്ചുവരുന്ന ശക്തിയോടെ ഊർജ്ജസ്വലമായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. കൂടാതെ, ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ഗണ്യമായ സംഭാവനയെ കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. നൂറുകണക്കിന് സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ടെന്നും സ്വകാര്യ ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും വിക്ഷേപണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








