ഫയര്‍ബോള്‍ മാല്‍വയര്‍ ആക്രമണം: 250 മില്ല്യന്‍ കമ്പ്യൂട്ടറുകള്‍ ഭീതിയില്‍!

Written By:

ഇപ്പോള്‍ വാണാക്രൈ മാല്‍വെയര്‍ ആക്രമണത്തില്‍ നിന്നും ലോക രാജ്യങ്ങള്‍ കരകയറിയതേ ഉളളൂ. എന്നാല്‍ ഇപ്പോള്‍ ' ഫയര്‍ബോള്‍' എന്ന മറ്റൊരു മാര്‍വെയര്‍ ഭീക്ഷണി എത്തിയിരിക്കുകയാണ്.

ഫയര്‍ബോള്‍ മാല്‍വയര്‍ ആക്രമണം:250മില്ല്യന്‍ കമ്പ്യൂട്ടറുകള്‍ ഭീതിയില്‍

250 മില്ല്യന്‍ കബ്യൂട്ടറുകളാണ് ഫയര്‍ബോള്‍ എന്ന മാല്‍വെയര്‍ ആക്രമിച്ചിരിക്കുന്നത്. ഫയര്‍ബോള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ 5.5മില്ല്യന്‍ യുഎസ്സിലാണ്.

എന്നാല്‍ ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ 25 മില്ല്യന്‍ വീതം കംബ്യൂട്ടറുകളില്‍ മാരകമായ രീതിയില്‍ തന്നെ ഈ മാല്‍വെയറുകള്‍ ആക്രമിച്ചിരിക്കുന്നു.

ഫയര്‍ബോള്‍ മാല്‍വയര്‍ ആക്രമണം:250മില്ല്യന്‍ കമ്പ്യൂട്ടറുകള്‍ ഭീതിയില്‍

ബ്രൗസര്‍മാരെ ഹൈജാക്ക് ചെയ്ത് ഡീഫാള്‍ട്ട് സെര്‍ച്ച് എന്‍ജിന്‍ മാറ്റാന്‍ ആവശ്യപ്പെടുകയാണ് ഫയര്‍ബോള്‍ മാല്‍വെയര്‍ ചെയ്യുന്നത്. ആക്രമണത്തിനെതിരായ കമ്പ്യൂട്ടറിലെ ഏത് കോഡും പ്രവര്‍ത്തിപ്പിക്കാനോ അല്ലെങ്കില്‍ മാല്‍വെയര്‍ ബാധിതമായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ഉളള കഴിവ് മാല്‍വെയറുകള്‍ക്കുണ്ട്.

ഫയര്‍ബോള്‍ മാല്‍വയര്‍ ആക്രമണം:250മില്ല്യന്‍ കമ്പ്യൂട്ടറുകള്‍ ഭീതിയില്‍

ബ്രൗസറുകളെയാണ് സാധാരണ ഫയര്‍ബോള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അതു വഴി നിങ്ങളുടെ ഡീഫോള്‍ട്ടായിട്ടുളള സര്‍ച്ച് എന്‍ജിന്‍ ഈ ഫയല്‍ബോള്‍ ഇടപെട്ട് അവരുടെ കീഴിലുളള സര്‍ച്ച് എന്‍ജിനാക്കി മാറ്റും. കമ്പ്യൂട്ടറില്‍ നിങ്ങള്‍ എന്തൊക്കെ തിരയുന്നു എന്നുളള എല്ലാ വിവരങ്ങളും ചോര്‍ത്തി എടുക്കാം. ട്രാക്‌സിങ്ങ് പിക്‌സലുകള്‍ എന്ന എറ്റവും വളരെ ചെറിയ ഇമേജുകള്‍ പേജുകളില്‍ എംബഡ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്.

IMAGE COURTESY: Check point

English summary
Fireball is designed to hijack browsers to change default search engine.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot