Home
News

അ‌ജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ​ഇന്ത്യയും അ‌മേരിക്കയും കൈകോർക്കും!

ടെക്നോളജി മേഖലയിൽ ​ഇന്ത്യയും അ‌മേരിക്കയും കൈകോർക്കും!

ആണവക്കരാറിന് ശേഷം, ഇന്ത്യ അ‌​മേരിക്ക ബന്ധത്തിലെ അ‌ടുത്ത വലിയ നാഴികക്കല്ലാകുമെന്ന് കരുതുന്ന നീക്കത്തിന് കളമൊരുങ്ങി.
ടെക്നോളജി മേഖലയിൽ ഇന്ത്യയും അ‌മേരിക്കയും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ സാധ്യതകൾ സംബന്ധിച്ച നിർണായക ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (National Security Advisor) അ‌ജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ച വാഷിങ്ടൺ ഡിസിയിലെത്തും. ഇരു രാജ്യങ്ങളുടെയും സാങ്കേതിക പുരോഗതിയിലും ദേശീയ സുരക്ഷയിലും വൻ വഴിത്തിരിവാകുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന ഇനിഷ്യേറ്റീവ് ഫോർ ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്‌നോളജീസ് (ഐസിഇടി) സംബന്ധിച്ച ആദ്യ ഉന്നതതല ചർച്ചകൾക്കായാണ് ഡോവലും സംഘവും അ‌മേരിക്കയിൽ എത്തുന്നത്.

ചൈന ഉയർത്തുന്ന ​വെല്ലുവിളികൾ...

ഐസിഇടി മീറ്റിങ്ങിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഇതുവരെ കാര്യമായ ​വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. ജനുവരി 31 ന് നടക്കുന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് പ്രതികരണങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ​ചൈന ഉയർത്തുന്ന ​വെല്ലുവിളികൾ മറികടക്കാനാണ് സഹകരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ഇന്ത്യയുടെ രാജ്യ സുരക്ഷ സംബന്ധിച്ച നിർണായകമായ തീരുമാനങ്ങൾ ആസൂത്രണം ചെയ്യുന്ന അ‌ജിത് ഡോവലിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ എന്നതിനാൽത്തന്നെ ടെക്നോളജി മേഖലയും മറ്റ് രാജ്യങ്ങളും ഈ നീക്കത്തെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

ടെക്നോളജി മേഖലയിൽ ​ഇന്ത്യയും അ‌മേരിക്കയും കൈകോർക്കും!

പ്രമുഖർ ഉൾപ്പെടുന്ന സംഘം...

സെക്രട്ടറി തലത്തിലുള്ള ചർച്ചയിൽ അ‌ജിത് ഡോവലിനു പുറമെ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, പ്രധാനമന്ത്രിയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവ് അജയ് കുമാർ സൂദ്, പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ജി സതീഷ് റെഡ്ഡി, ടെലികോം വകുപ്പ് സെക്രട്ടറി കെ രാജാറാം, ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗ​നൈസേഷന്റെ ഡയറക്ടർ ജനറൽ സമീർ വി കാമത്ത് എന്നിവരാണ് ഈ ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ​ങ്കെടുക്കുന്നത്.

ആറ് മേഖലകളിൽ സഹകരണം...

ഐസിഇടിയ്ക്കു കീഴിൽ ശാസ്ത്ര ഗവേഷണവും വികസനവുമായി ബന്ധപ്പെട്ട് ആറു മേഖലകളിൽ പരസ്പരം സഹകരിക്കാനാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. ക്വാണ്ടം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധ നവീകരണം, ബഹിരാകാശം, 6ജി, ടെലികോം എന്നിവയാണ് ഈ മേഖലകൾ. വിവിധ വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ മേഖലകൾ മുന്നോട്ട് പോകുന്നത് എന്നതിനാൽത്തന്നെ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചർച്ചയിൽ ഉൾപ്പെടും.

വെറും ചർച്ചയല്ല...

ഇത് വെറും ചർച്ചയല്ല, മറിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ നിർണായകമായ തലത്തിലേക്ക് കൊണ്ടുപോകുന്ന തന്ത്രപ്രധാനമായ നീക്കമാണെന്നാണ് ഇരുരാജ്യങ്ങളും അ‌വകാശപ്പെടുന്നത്. ഇന്ത്യയിലപ്പോലെ തന്നെ അ‌മേരിക്കയിലും എൻഎസ്എ ആണ് ഈ ചർച്ചകൾക്ക് നേതൃത്വം വഹിക്കുക. ഏതാണ്ട് എട്ടുമാസമായി ഐസിഇടി സംബന്ധിച്ച ചർച്ചകളും നീക്കങ്ങളും നടക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ടോക്കിയോയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ​അ‌മേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ഇതു സംബന്ധിച്ച് ഏകദേശ ധാരണയിൽ എത്തിയിരുന്നു. ഈ ആഴ്ച ആദ്യം, ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രി വാഷിങ്ടണിലെത്തി ​ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. അ‌തിന്റെ അ‌ടുത്ത നിർണായക ഘട്ടമാണ് ​അ‌ജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ചർച്ച.

ടെക്നോളജി മേഖലയിൽ ​ഇന്ത്യയും അ‌മേരിക്കയും കൈകോർക്കും!

അ‌മേരിക്കൻ തിരിച്ചറിവ്...

മറ്റ് രാജ്യങ്ങളുടെ കാര്യമായ സഹായങ്ങൾ ഒന്നും ഇല്ലാതെ തന്നെ ബഹിരാകാശ രംഗത്ത് ഇന്ത്യ പടുത്തുയർത്തിയ വിജയത്തിനെ അ‌മേരിക്ക അ‌ംഗീകരിച്ചതിനുള്ള തെളിവായും ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യക്ക് നിർണായക സ്ഥാനമുണ്ടെന്ന അ‌മേരിക്കൻ തിരിച്ചറിന്റെ ഫലമായും ഐസിഇടി സഹകരണ​ നീക്കം വിലയിരുത്തപ്പെടുന്നു. പരസ്പരം യോജിച്ച് പ്രവർത്തിക്കുകയും വിശ്വസനീയമായ പങ്കാളിത്ത സാഹചര്യം വികസിപ്പിക്കുകയും ചെയ്യുന്നത് ഇരു രാജ്യങ്ങൾക്കും വിജയവും ആഗോള തലത്തിൽ ശക്തിയും നൽകുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.

സാങ്കേതിക വിദ്യ പങ്കിടും...

ഐസിഇടി പദ്ധതിയുടെ കീഴിൽ, അ‌മേരിക്ക അ‌വരുടെ നിർണായകമായ സാങ്കേതിക വിദ്യകൾ ഇന്ത്യയുമായി പങ്കിടുമെന്ന് കരുതപ്പെടുന്നു. അ‌തേപോലെ ​ഇന്ത്യയും തങ്ങളുടെ നിർണായകമായ സാങ്കേതിക വിദ്യകൾ അ‌മേരിക്കയുമായി പങ്കിടേണ്ടിവരും. പുതിയ സാങ്കേതിക വിദ്യകൾ ഒന്നായി വികസിപ്പിക്കാനും ഈ സഹകരണത്തിലൂടെ ലക്ഷ്യ​മിടുന്നു. പരസ്പരം സഹകരിക്കുന്ന മേഖലകളുടെ മുൻഗണനാക്രമം ആദ്യ റൗണ്ട് ചർച്ചകൾക്ക് ശേഷം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"ഇന്ത്യ നിരവധി മേഖലകളിൽ അ‌മേരിക്കയുടെ പ്രധാന പങ്കാളിയാണ്. വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ എന്നിങ്ങനെ പല മേഖലകൾ ആ സഹകരണത്തിൽ ഉൾപ്പെടുന്നു എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അ‌ജിത് ഡോവലിന്റെ സന്ദർശനത്തിന് മുന്നോടിയായി മാധമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു വേദാന്ത് പട്ടേലിന്റെ ഈ പ്രതികരണം. എന്തായാലും ഇന്ത്യയിലെ ടെക്നോളജി മേഖലയുടെ വളർച്ചയ്ക്കും ദേശീയ സുരക്ഷയ്ക്കും ശക്തിപകരുന്ന നീക്കമായാണ് ഈ ഇന്ത്യ-അ‌മേരിക്ക സഹകരണം അ‌വതരിപ്പിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
National Security Advisor Ajit Doval and his team will arrive in Washington for the first high-level talks on the Initiative for Critical and Emerging Technologies (ICET). The discussion is on January 31. The talks are expected to be the "next big milestone" in India-US relations after the nuclear deal. The details of the meeting are yet to be disclosed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X