Home
News

ഒരു മിനുറ്റിൽ 100 സിനിമകൾ ഡൗൺലോഡ് ചെയ്യാം; 6ജി നെറ്റ്‌വർക്കിനായി കൈകോർത്ത് ഇന്ത്യയും അമേരിക്കയും

6ജി സേവനങ്ങൾക്കായി ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പ്രവർത്തിക്കും. ഇതിനായുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. G20 ഉച്ചകോടി 2023ന്റെ ഭാ​ഗമായി ഇരു രാജ്യങ്ങളും നടത്തിയ ചർച്ചയുടെ ഫലങ്ങളിൽ ഒന്നാണ് 6ജി നെറ്റ്വർക്കിലെ ഈ പങ്കാളിത്തം. വളരെ പ്രതീക്ഷയോടെയാണ് രണ്ട് രാജ്യങ്ങളും ഈ പങ്കാളിത്തത്തെ നോക്കി കാണുന്നത്.

അതിവേഗ ഇന്റർനെറ്റ്, മികച്ച കവറേജ്, കൂടുതൽ വിപുലമായ ഉപയോഗ കേസുകൾ എന്നിവ ലക്ഷ്യംവെച്ചാണ് ലോകം 6ജിയിലേക്ക് ചുവട് വെയ്ക്കുന്നത്. 6ജിയെ കുറിച്ച് ഗവേഷണ പഠനങ്ങൾ നടത്തുക, ടെസ്റ്റുകൾ നടത്തുക, പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം പ്രവർത്തിക്കുക. പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വെണ്ടർമാരും ടെലികോം ഓപ്പറേറ്റർമാരും തമ്മിലുള്ള ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുമുള്ള ആദ്യപടി കൂടിയാണിത്.

6ജി നെറ്റ്‌വർക്കിനായി കൈകോർത്ത് ഇന്ത്യയും അമേരിക്കയും

ഇതുമായി ബന്ധപ്പെട്ട് പ്രധാന വിവിരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടിട്ടുണ്ട്. 6ജി പങ്കാളിത്തത്തിന് പുറമെ 2024ൽ ഇന്ത്യയും യുഎസും പങ്കാളിത്തത്തോടെ ബഹിരാകാശദൗത്യവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിക്കാൻ ആയിരിക്കും ഇന്ത്യയുടെ ഇസ്രോയും യുഎസിന്റെ നാസയും തമ്മിൽ ചേർന്ന് പ്രവർത്തിക്കുക. അടുത്ത വർഷം തന്നെ ഈ ദൗത്യം ഉണ്ടാകുമെന്നും ഇവർ പറയുന്നു. 2023 അവസാനത്തോടെ ഈ പദ്ധതിയുടെ അവസാനം രൂപം തയ്യാറാക്കും.

ഇത്തരം പുതിയ പങ്കാളിത്തങ്ങൾ സാധ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്ക് മുന്നിലും ധാരാളം സാധ്യതകൾ തുറന്നിരിക്കുകയാണ്. ഇവരുടെ സഹകരണം പരിസ്ഥിതി വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയും സമ്പദ്‌വ്യവസ്ഥയെ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. അതേ സമയം ഇന്ത്യയിൽ 5ജി വിതരണം മികച്ച രീതിയിലാണ് നടക്കുന്നത്. ഇതിനോടകം തന്നെ രാജ്യത്തിന്റെ ഭൂരിഭാ​ഗം മേഘലകളിലും 5ജി എത്തിക്കാൻ ഇന്ത്യൻ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ബാക്കിയിടങ്ങളിൽ ഈ വർഷം അവസാനത്തോടെ 5ജി എത്തിക്കുമെന്നാണ് പ്രഖ്യാപനം.

6ജി നെറ്റ്‌വർക്കിനായി കൈകോർത്ത് ഇന്ത്യയും അമേരിക്കയും

6ജി അലയൻസ് അസോസിയേഷൻ ചെയർമാൻ എൻ.ജി സുബ്രഹ്മണ്യം 6ജി നെറ്റ്‌വർക്കുകളുടെ ഭാവിയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചു. സോഫ്റ്റ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, അൽഗോരിതം എന്നിവയാൽ നയിക്കപ്പെടുന്ന ഇന്റലിജൻസ് ആയിരിക്കും 6ജിയുടെ കേന്ദ്രം എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ഇവ കോൺഫിഗറബിളിറ്റിയും പരസ്പര പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുമെന്നും അക്കാദമിക്, വ്യവസായം, സ്റ്റാർട്ടപ്പുകൾ, സമൂഹം, ഗവൺമെന്റ് എന്നിവയുടെ ഉയർച്ചയ്ക്കും ഇവ ​ഗുണം ചെയ്യുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാജ്യത്ത് 6ജി എത്തിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിരുന്നു. 6ജി ആരംഭിക്കാനായി രാജ്യത്ത് 6ജി ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ വാക്കുകൾ. ഇന്ന് ആഗോളതലത്തിൽ ജനങ്ങൾക്ക് താങ്ങാനാവുന്ന മൊബൈൽ ഡാറ്റ പ്ലാനുകളും ഇന്റർനെറ്റ് സേവനങ്ങളും ഇന്ത്യ നൽകുന്നുണ്ടെന്നും. നിലവിൽ രാജ്യത്തിന്റെ ഭൂരിഭാ​ഗം ഭാ​ഗങ്ങളിലും 5ജി എത്തിക്കഴിഞ്ഞെന്നും. 5ജിയിൽ നിന്ന് 6ജിയിലേക്ക് അതിവേഗം മാറാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും മോദി കൂട്ടിച്ചേർത്തു.

6ജി 5ജിയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വിശദമായി പരിശോധിക്കാം. 5ജിയുടെ സേവനങ്ങളേക്കാൾ പലമടങ്ങ് വേ​ഗതയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ 6ജിയ്ക്ക് സാധിക്കുന്നതാണ്. ഒരു സെക്കന്റിൽ 10 ഗിഗാബിറ്റ് വരെയാണ് 5ജി സേവനങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന പരമാവധി വേ​ഗത. എന്നാൽ 6ജിയിൽ ആകട്ടെ ഇത് 1 ടെറാബിറ്റ് വരെ വേ​ഗത നേടാൻ സാധിക്കുന്നതാണ്. അതായത് 100 സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ഒരു മിനുറ്റ് മതിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റൽ ലോകവുമായി നമ്മളെ അടുപ്പിക്കുന്ന സൂപ്പർ കൂൾ ഹോളോഗ്രാമുകളുടെ സൗകര്യവും 6ജി നമ്മുക്ക് വാ​ഗ്ദാനം ചെയ്യുന്നതാണ്. ഇതിന് പുറമെ വെർച്വൽ റിയാലിറ്റി കൂടുതൽ യഥാർത്ഥമായി അനുഭവപ്പെടാൻ 6ജി ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. ആയതിനാൽ തന്നെ വെർച്വൽ റിയാലിറ്റി ​ഗെയിമുകളും സിനിമകളും യാഥാർത്ഥ്യം എന്ന പോലെ മികച്ച അനുഭവം ആയിരിക്കും ഉപഭോക്താക്കൾക്ക് നൽകുക. വെറും വേ​ഗതയെ മാത്രം പ്രതിനിധീകരിക്കുന്ന വാക്ക് അയിരിക്കില്ല 6ജി. ഒരു ജനറേഷന്റെ തന്നെ അടയാളപ്പെടുത്തൽ ആയിരിക്കും ഇത്.

Best Mobiles in India

English summary
The world is moving towards 6G with the aim of faster internet, better coverage, and more advanced use cases. The partnership between the two countries aims to conduct research studies, conduct tests, and develop new technologies for 6G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X