2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യവും, ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യവും ആയ ഇന്ത്യ സമീപ ഭാവിയില്‍ മറ്റൊരു സുവര്‍ണ നേട്ടത്തിന് കൂടി അര്‍ഹയാകുന്നു. 2017-ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി എന്ന നേട്ടത്തിനാണ് അര്‍ഹത നേടുക.

2014-ലെ ഏറ്റവും മോശമായ ഒരുപിടി സെല്‍ഫികള്‍...!

അന്തര്‍ദേശിയ ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്‌സ് നടത്തിയ പഠനത്തിലാണ് ഈ വിവരം ഉളളത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

നിലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന ഈ നേട്ടം 2017-ലും നിലനിര്‍ത്തും.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന യുഎസ്എ-യെ പിന്തളളി 2017-ഓടെ ഇന്ത്യ ഈ സ്ഥാനം കരസ്ഥമാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന, വരും നാളുകളില്‍ വിപണിയില്‍ സ്ഥിരത നിലനിര്‍ത്തുകയും വളര്‍ച്ചയുടെ നിരക്കില്‍ മാന്ദ്യം രേഖപ്പെടുത്തുകയും ചെയ്യും.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

ഇന്ത്യ 2015-ല്‍ 118 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

2017-ഓടെ ഈ വളര്‍ച്ച ശക്തി പ്രാപിച്ച് 174 മില്ല്യണ്‍ യൂണിറ്റുകളിലേക്ക് എത്തുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിന്റെ ഇന്ത്യയുടെ അതിവേഗതയിലുളള ഉദയം, ഇന്ത്യയിലെ ഇന്റര്‍നെറ്റ് വളര്‍ച്ചയുമായി നേര്‍ അനുപാതത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

2014-ല്‍ ഇന്ത്യയില്‍ 243 മില്ല്യണ്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇത് ഇന്ത്യയെ മാറ്റി.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

യുഎസ്സില്‍ 2014-ല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 279.8 മില്ല്യണ്‍ ആയതിനാല്‍, അമേരിക്ക ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

കുറഞ്ഞ വിലയിലുളള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ വളര്‍ച്ചയും, ഡിവൈസുകളുടെ റീട്ടെയില്‍ ലഭ്യത വര്‍ധിച്ചതും, ഇടത്തരം ഉപഭോക്താക്കള്‍ അഭിവൃദ്ധിപ്പെട്ടതും, തദ്ദേശിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് പോലുളള കമ്പനികളുടെ അതിദ്രുതമായ പുരോഗതിയും ഇന്ത്യയുടെ ഈ മുന്നേറ്റത്തിന് കാരണമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

2015-ല്‍ 164 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിക്കപ്പെടുമെന്ന് കരുതുന്ന യുഎസ്സില്‍, 2017-ല്‍ ഇത് നേരിയ തോതില്‍ വളര്‍ന്ന് 169 മില്ല്യണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
India to Become The Second Largest Smartphone Market By 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot