ഡിജിറ്റല്‍ വൈദ്യഗ്ധ്യമുളള രാജ്യമായി മാറുന്നു ഇന്ത്യ!

Written By:

ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ ഡിജിറ്റല്‍ വൈദഗ്ധ്യമുളള രാജ്യമായി മാറുകയാണ് ഇന്ത്യ. ഡിജിറ്റല്‍ മേഖലയിലെ 76%വും സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ അവിശ്വസനീയമായ ഫോണുകള്‍ സമ്മാനിക്കുന്നു ഈ 2018ല്‍!

ആഗോള തലത്തില്‍ ശരാശരി 55% ആണ് ഡിജിറ്റല്‍ വൈദഗ്ധ്യാനുപാതം. ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്ന സര്‍വ്വേ റിപ്പോര്‍ട്ട് കാപ്‌ജെമിനിയിലും ലിങ്ക്ഡ്ഇന്നും ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സര്‍വ്വേ ഭലം ചൂണ്ടിക്കാട്ടുന്നത്

ഇന്ത്യയിലെ ഡിജിറ്റല്‍ വൈദഗ്ധ്യത്തിലെ വിടവ് വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 64% സ്ഥാപനങ്ങളും പ്രതീക്ഷിച്ചിരിക്കുന്നത് ഡിജിറ്റല്‍ വൈദഗ്ധ്യത്തിന്റെ കാര്യത്തില്‍ വളരെ അന്തരം ആനുഭവപ്പെടുന്നുണ്ട് എന്നാണ് കരുതുന്നത്.

വിമാനത്താവളത്തില്‍ നിങ്ങളുടെ ഐഡന്റിന്റി തെളിയിക്കാന്‍ വേണ്ട രേഖകള്‍!

ആഗോള തലത്തില്‍ 54%

ആഗോള തലത്തില്‍ 54% പേരാണ് ഈ പ്രശ്‌നത്തെ സംബന്ധിച്ച് പ്രതികരണം നടത്തിയത്. ഇവര്‍ പറയുന്നത് ഇങ്ങനെയാണ്, ഡിജിറ്റല്‍ വൈദഗ്ധ്യത്തിലെ അഭാവം തങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തന പിരിപാടികളില്‍ തടസം തീര്‍ക്കുന്നതിനോടൊപ്പം കമ്പനിയുടെ മത്സരക്ഷമതയെ ബാധിക്കുന്നതായും ഇവര്‍ പറയുന്നു.

ഇന്ത്യയിലെ 49% പേര്‍ വിശ്വസിക്കുന്നത്

ഇന്ത്യയിലെ 49% തൊഴിലാളികളുടേയും വിശ്വാസം ഇങ്ങനെയാണ്, തങ്ങള്‍ക്ക് നിലവിലുളള നൈപുണ്യം അടുത്ത നാലോ അഞ്ചോ വര്‍ഷത്തേക്ക് വേണ്ടതിലും അധികം ആണെന്നാണ് ഇന്ത്യയിലെ 49% തൊഴിലാളികളും വിശ്വസിക്കുന്നത്. അതേ സമയം ഡിജിറ്റല്‍ നൈപുണ്യ വികസനമാണ് പുതിയ കമ്പനിയിലേക്ക് മാറാനുളള പ്രധാന കാരണം.

2017 ലെ റിപ്പോര്‍ട്ട്‌

2017ലെ ജൂണ്‍ ജൂലൈ മാസത്തില്‍ സംഘടിപ്പിച്ച സര്‍വ്വേയില്‍ ജര്‍മനി, ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി , നെതര്‍ലാന്റ്, സ്‌പെയിന്‍, യുഎസ് അങ്ങനെയുളള രാജ്യങ്ങള്‍ പങ്കെടുത്തു. ഈ രാജ്യങ്ങളില്‍ നിന്നുളള 753 തൊഴിലാളികള്‍ക്കിടയിലും വന്‍ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിലുമുളള 501 എക്‌സിക്യൂട്ടീവുകള്‍ക്കിടയുലും ആണ് സര്‍വ്വേ സംഘടിപ്പിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Digital India is an ambitious programme of Government of India projected at Rs 1,13,000 crores.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot