ആദ്യ ചൊവ്വാദൗത്യം വിജയിച്ച ആദ്യ രാജ്യമായി ഇന്ത്യ

Written By:

ഒരു രാജ്യത്തിനും ഇന്നേവരെ ആദ്യ ചൊവ്വാദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് തിരുത്തിയെഴുതിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' അഥവാ മംഗള്‍യാന്‍. 2013 നവംബര്‍ 5-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി സി25 റോക്കറ്റ് ചൊവ്വയിലേക്ക് കുതിച്ചത്. ശൂന്യാകശത്തിലൂടെ പത്തു മാസവും 19 ദിവസവും പറന്നാണ് മംഗള്‍യാന്‍ ലക്ഷ്യം കണ്ടത്.
ചൊവ്വായുടെ ഭ്രമണപഥത്തിലെത്താന്‍ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 22.1 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററിലേക്ക് കുറയ്ക്കണമായിരുന്നു. പേടകത്തെ ദിശതിരിച്ച് റിവേഴ്‌സ് ഗിയറിലിട്ട് വേഗംകുറച്ച് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി ഐ എസ് ആര്‍ ഒ അറിയിച്ചു.
മംഗള്‍യാന്‍ പേടകത്തിലെ ലിക്വിഡ് അപ്പോജി മോട്ടോര്‍ എന്ന ലാം യന്ത്രത്തെ 24 മിനിറ്റ് നേരം ജ്വലിപ്പിച്ചാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. 6.56 നുശേഷം പേടകം തനിയെ പുറംതിരിഞ്ഞു. 7.17 മുതല്‍ 7.41 വരെ പേടകത്തിലെ ലാം യന്ത്രവും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. പുറംതിരിഞ്ഞശേഷം നടന്ന ഈ റിവേഴ്‌സ് ജ്വലനത്തിന്റെ ഫലമായാണ് പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറഞ്ഞത്. ഇതോടെയാണ് പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങിയത്.

ആദ്യ ചൊവ്വാദൗത്യം വിജയിച്ച ആദ്യ രാജ്യമായി ഇന്ത്യ

പേടകത്തില്‍ അഞ്ച് പേലോഡുകള്‍ അഥവാ പരീക്ഷണോപകരണങ്ങളാണ് ഉള്ളത്. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ഉപരിമേഖലകളെക്കുറിച്ച് പഠിക്കാനും, അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യമളക്കാനുമാണ് ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുക. മീഥൈനിന്റെ സാന്നിധ്യമളക്കാനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ഉപകരണമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ ഉപകരണം നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് നേരത്തേ ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോയെന്ന പഠിക്കാനാകും. അതായത് മംഗള്‍യാന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായ ചൊവ്വയിലെ ജീവന്റെ സാന്നിധ്യം ഈ ഉപകരണം ഉപയോഗിച്ചാണ് അന്വേഷിക്കുക.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot