സെല്‍ഫി മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്..!!

Written By:

സെല്‍ഫിയെടുക്കുന്നത് ഇഷ്ടമല്ലാത്ത വളരെ ചുരുക്കം പേരെ ഈകാലത്തുണ്ടാവൂ. ഭരണചക്രത്തിന്‍റെ തലപ്പത്തിരിക്കുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു സെല്‍ഫിപ്രേമിയാണെന്ന കാര്യം നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. എന്നിരുന്നാലും സെല്‍ഫിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ അത്ര സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

'സെല്‍ഫി' മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്..!!

ഇതുവരെയുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നിതിനിടയില്‍ 27പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. ഇതില്‍ പാതി അപകടങ്ങളും സംഭവിച്ചിരിക്കുന്നത് നമ്മുടെ രാജ്യത്താണെന്നാണ് കണക്ക്. അമിതമായ സെല്‍ഫിയോടുള്ള അഭിനിവേശമാണ് പലപ്പോഴും ദുരന്തമായി മാറുന്നത്.

'സെല്‍ഫി' മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്..!!

പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍, 60അടി ഉയരമുള്ള മലയിടുക്ക്, നദിയോട് ചേര്‍ന്നുള്ള കനാലിന്‍റെ വഴുക്കലുള്ള വശങ്ങള്‍ എന്നിങ്ങനെ നിരവധി സ്ഥലങ്ങളാണ് സെല്‍ഫി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. അടുത്തിടെ ബാന്ദ്രയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്ന് പെണ്‍കുട്ടികള്‍ കടലില്‍ വീഴുകയുണ്ടായി. ഇതിനെ തുടര്‍ന്ന് മുംബൈ പോലീസ് പല സ്ഥലങ്ങളും 'നോ സെല്‍ഫി സോണ്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

Read more about:
English summary
India had the most selfie related deaths in 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot