5G സേവനത്തിൽ ബിഎസ്എൻഎല്ലിന് എന്ത് കാര്യം എന്ന് ചോദിക്കരുത്! 'സൗജന്യങ്ങൾ' നിലയ്ക്കുന്ന കാലം വരും

|

രാജ്യത്തിന്റെ ടെലിക്കോം രംഗത്ത് ഇത് വരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നാഴികക്കല്ലാണ് 5ജി ലോഞ്ച്. കേന്ദ്ര സർക്കാർ 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതും പിന്നാലെ സ്വകാര്യ കമ്പനികൾ 5ജി എല്ലായിടത്തും എത്തിക്കുന്നതും സന്തോഷകരം തന്നെ. എന്നാൽ നാളെ, 5G സർവീസിന് കമ്പനികൾ തോന്നുന്ന താരിഫുകൾ ഈടാക്കിത്തുടങ്ങിയാൽ എന്ത് ചെയ്യും എന്നൊരു ചോദ്യം ബാക്കിയാകുന്നുണ്ട്. ഇവിടെയാണ് പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ പ്രസക്തി (BSNL).

 

ബിഎസ്എൻഎല്ലിന്റെ അതിജീവനം എല്ലാ സാധാരണക്കാ‍ർക്കും അനിവാര്യമാണ്

പ്രസക്തിയെന്ന് പറയുമ്പോൾ വായിക്കുന്നവ‍ർക്ക് ചിരി വരുന്നുണ്ടാകും. കഴിവ് കേടും വീഴ്ചകളും മാത്രം ശീലമാക്കിയ സ്ഥാപനത്തിൽ നിന്നോ ഉദ്യോ​ഗസ്ഥരിൽ നിന്നോ ജീവനക്കാരിൽ നിന്നോ എന്തെങ്കിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ചിട്ടാണ് ഈ ലേഖനമെന്ന് കരുതരുത്. നേരത്തെ പറഞ്ഞത് പോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ബിഎസ്എൻഎല്ലിന്റെ അതിജീവനം എല്ലാ സാധാരണക്കാ‍ർക്കും അനിവാര്യമാണെന്ന തിരിച്ചറിവാണ് പ്രേരണ.

എന്ത് കൊണ്ട് ബിഎസ്എൻഎൽ നിലനി‍ൽക്കണം?

എന്ത് കൊണ്ട് ബിഎസ്എൻഎൽ നിലനി‍ൽക്കണം?

വളരെ കുറഞ്ഞ നിരക്കിൽ പ്ലാനുകളും വാലിഡിറ്റി റീചാ‍ർജുകളും ഡാറ്റ പാക്കുകളുമൊക്കെ ബിഎസ്എൻഎൽ ഓഫ‍ർ ചെയ്യുന്നുണ്ട്. ഈ നിരക്കുകളിൽ ഇത്തരം പ്ലാനുകൾ ഓഫ‍‍ർ ചെയ്യുന്നത് നിലവിൽ ബിഎസ്എൻഎൽ മാത്രമാണ്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവ വളരെക്കാലമായി നിലനി‍‍ർത്തിയിട്ടുമുണ്ട്.

5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones

സ്വകാര്യ കമ്പനികൾ
 

രാജ്യത്ത് ഇപ്പോഴും സ്വകാര്യ കമ്പനികൾ സേവനം നൽകാത്ത നിരവധി പ്രദേശങ്ങൾ ഉണ്ട്. ഇവിടെയെല്ലാം സേവനം നൽകുന്ന ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. ഡാറ്റ ഉപയോ​ഗിക്കാത്തവ‍ർക്ക് കോളിങും മെസേജും മാത്രമുള്ള സ‍‍ർവീസുകൾ ലാഭകരമായ നിരക്കുകളിൽ ബിഎസ്എൻഎൽ ഓഫ‍ർ ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ പൂ‍‍ർണമായും തക‍ർന്നാൽ കമ്പനിയെ ആശ്രയിച്ച് വന്നിരുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ അത് സ്വാഭാവികമായും ബാധിക്കും.

ഏത് നിരക്കിൽ പ്ലാനുകൾ നൽകണം

എന്നാൽ അതൊക്കെ അവരുടെ കാര്യം, ഞാൻ സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ ഉപയോ​ഗിച്ച് കൊള്ളാം എന്ന് കരുതി ഇരിക്കുന്നവരുടെ കാര്യവും അത്ര സേഫ് ഒന്നുമല്ല. ഏത് നിരക്കിൽ പ്ലാനുകൾ നൽകണം എന്ന കാര്യത്തിൽ നിലവിൽ അതത് സ്വകാര്യ കമ്പനികൾ തന്നെയാണ് തീരുമാനം എടുക്കുന്നത്.

ഇനി 5G ഇന്ത്യ; രാജ്യം ലോകത്തിന് പിന്നാലെ ഓടിയ ആ പഴയ കാലമല്ല ഇതെന്ന് മോദിഇനി 5G ഇന്ത്യ; രാജ്യം ലോകത്തിന് പിന്നാലെ ഓടിയ ആ പഴയ കാലമല്ല ഇതെന്ന് മോദി

നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ഇല്ല

ഇക്കാര്യങ്ങളിൽ ഒന്നും നിയന്ത്രണം വയ്ക്കാൻ സ‍ർക്കാരോ ടെലിക്കോം റ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോ വലിയ ഇടപെടലുകൾ നടത്താറില്ല. അടുത്തി‌ടെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടതും നടപ്പിലാക്കിയതും മാത്രമാണ് കാര്യമായ ഒരു ഇടപെടൽ എന്ന നിലയിൽ ഉണ്ടായത്.

പൊതുമേഖല

ടെലിക്കോം വിപണിയിൽ പൊതുമേഖലയിൽ നിന്നൊരു എതിരാളി ഇല്ലാത്തത് സ്വകാര്യ കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അവസരവും നൽകും. തോന്നുമ്പോഴെല്ലാം നിരക്കുകൾ വ‍‍ർധിപ്പിക്കാനും ഉപയോക്താക്കളെ പിഴിയാനും കമ്പനികൾക്ക് കഴിയും. ഏതെങ്കിലും ഒരു കമ്പനി നിരക്ക് കൂട്ടിയാൽ മറ്റൊരു കമ്പനി എന്നാവും ചിന്തിക്കുന്നത്. എന്നാൽ നിലവിൽ രാജ്യത്ത് മൂന്ന് ടെലിക്കോം കമ്പനികൾ മാത്രമാണ് സേവനങ്ങൾ നൽകുന്നത് എന്നോ‍ർക്കുക.

5ജി സേവനം ആരംഭിച്ച് ചരിത്രത്തിലേക്ക് ആദ്യം നടന്ന് എയർടെൽ; 5ജി ലഭ്യമാക്കുക എട്ട് നഗരങ്ങളിൽ5ജി സേവനം ആരംഭിച്ച് ചരിത്രത്തിലേക്ക് ആദ്യം നടന്ന് എയർടെൽ; 5ജി ലഭ്യമാക്കുക എട്ട് നഗരങ്ങളിൽ

അഡ്ജസ്റ്റ്മെന്റ് മത്സരം

ഈ മൂന്ന് കമ്പനികളും തമ്മിൽ ശരിയായ മത്സരം ഉണ്ടായാൽ മാത്രമാണ് യൂസേഴ്സിന് ​ഗുണം ഉണ്ടാകുന്നത്. എന്നാൽ കമ്പനികൾ അഡ്ജസ്റ്റ്മെന്റ് മത്സരം കാഴ്ച വച്ചാൽ എന്ത് ചെയ്യും. സാധാരണ ​ഗതിയിൽ കൂടുതൽ യൂസേഴ്സിനെ കിട്ടാൻ വേണ്ടിയാണ് കമ്പനികൾ നിരക്ക് കുറച്ച് പ്ലാനുകൾ അവതരിപ്പിക്കുന്നത്. എന്നാൽ അടുത്ത കാലത്ത് ഇതിനൊരു മാറ്റം വന്നിരുന്നു.

താരിഫ് വ‍ർധനവ്

കഴിഞ്ഞ നവംബറിലെ താരിഫ് വ‍ർധനവ് തന്നെ നോക്കാം. എല്ലാ സ്വകാര്യ കമ്പനികളും 20 മുതൽ 25 ശതമാനം വരെയാണ് നിരക്ക് വ‍ർധനവ് കൊണ്ട് വന്നത്. യൂസേഴ്സിന് ഉരുട്ടടിയായെങ്കിലും ഒരു കമ്പനിക്കും പ്രത്യേകിച്ചൊരു നഷ്ടവും നിരക്ക് വ‍‍ർധനവ് ഉണ്ടാക്കിയിട്ടില്ല. എല്ലാവരും ഏതാണ്ട് ഒരു പോലെ നിരക്ക് കൂട്ടുമ്പോൾ സിം മാറ്റിയത് കൊണ്ട് യൂസേഴ്സിന് പ്രത്യേകിച്ചൊരു ​ഗുണവും കിട്ടാനില്ലല്ലോ. അതിനാൽ അധികം ആളുകളും സർവീസ് ഉപേക്ഷിക്കില്ലെന്നും കമ്പനികൾക്ക് അറിയാം.

5G ഉദ്ഘാടനത്തിനിടെ മോദി സ്വീഡനിൽ 'പോയി', അ‌തും കാറോടിച്ച്!5G ഉദ്ഘാടനത്തിനിടെ മോദി സ്വീഡനിൽ 'പോയി', അ‌തും കാറോടിച്ച്!

വരുമാനം കൂട്ടി ലാഭം കൊയ്യാൻ കമ്പനികൾ

ഒന്നിച്ച് നിന്ന് ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം കൂട്ടുകയാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ ചെയ്യുന്നത്. എആ‍ർപിയുവിന്റെ പേരിൽ റീചാർജ് നിരക്കുകൾ കുറച്ച് കാലത്തേങ്കിലും ഉയർത്തി നി‍ർത്തിയാൽ റീചാ‍ർജ് പ്ലാനുകൾക്ക് കൂടുതൽ പണം ചിലവഴിക്കാൻ യൂസേഴ്സ് തയ്യാറാകുമെന്നും സ്വകാര്യ കമ്പനികൾക്ക് അറിയാം. അപ്പോൾ യൂസ‍ർ ബേസ് കൂട്ടുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ഓരോ യൂസറിൽ നിന്നുമുള്ള വരുമാനം കൂട്ടി ലാഭം കൊയ്യാനും കമ്പനികൾക്കാകും.

പരിഹാരം ബിഎസ്എൻഎല്ലിന്റെ 5ജി സ‍ർവീസ്

പൊതുമേഖലയിൽ ഒരു 5ജി സേവനം ഇല്ലാത്തിടത്തോളം ഈ കൊള്ള ഉണ്ടാകാനും അത് തുടരാനുമുള്ള സാധ്യതയുമുണ്ട്. വെറുതേ തന്ന ഡാറ്റയ്ക്ക് പലിശയും കൂട്ട് പലിശയും കൂട്ടി എല്ലാ കമ്പനികളും തിരിച്ചു പിടിക്കുമെന്ന് സാരം. ഇതിന് പരിഹാരം ബിഎസ്എൻഎല്ലിന്റെ 5ജി സ‍ർവീസ് മാത്രമാണ്. നിരക്ക് കൂട്ടി ഉപദ്രവിച്ചാൽ സ്വകാര്യ കമ്പനികളെ ഉപേക്ഷിച്ച് വരാൻ യൂസേഴ്സിന് ധൈര്യം പകരാൻ ബിഎസ്എൻഎല്ലിന്റെ 5ജി സേവനങ്ങൾക്ക് സാധിക്കും.

കമ്പനിയിൽ നിന്ന് ഉടനെയൊന്നും 5ജി പ്രതീക്ഷിക്കാൻ കഴിയില്ല

2019 മുതൽ 4ജി അവതരിപ്പിക്കാൻ ശ്രമം തുടരുന്ന കമ്പനിയിൽ നിന്ന് ഉടനെയൊന്നും 5ജി പ്രതീക്ഷിക്കാൻ കഴിയില്ലെന്ന വസ്തുത അം​ഗീകരിച്ച് കൊണ്ടാണ് ഈ സ്വപ്നങ്ങൾ കണ്ടത്. നികുതിപ്പണം തിന്നു തീ‍ർക്കുന്ന വെള്ളാനയായി തുടരാൻ ബിഎസ്എൻഎല്ലിനെ അനുവദിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാടും ഇടപെടലുകളുമാണ് നിലവിൽ അൽപ്പമെങ്കിലും പ്രതീക്ഷ നൽകുന്നത്. എല്ലാം കാത്തിരുന്ന് കാണാമെന്ന് മാത്രം പറയാം....

Best Mobiles in India

English summary
It is good to see that private companies have started to roll out 5G services after the inauguration of 5G services by the central government. But the question remains: what will we do if companies start charging whatever tariffs they want to? This is where public sector telecom company BSNL comes into play.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X