Home
News

കെട്ടിടനിർമാണത്തിലും പുതിയ അ‌ധ്യായം രചിച്ച് ഇന്ത്യ! രാജ്യത്തെ ആദ്യ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഗംഭീരം

ചന്ദ്രയാനിലൂടെ ബഹിരാകാശ രംഗത്ത് ചരിത്ര​ നേട്ടം സ്വന്തമാക്കിയതിന്റെ തിളക്കത്തിലാണ് ഇന്ത്യ. എന്നാൽ ബഹിരാകാശ രംഗത്ത് മാത്രമല്ല, ​മറ്റ് പല മേഖലകളിലും ഇന്ത്യ പുതിയ ചരിത്ര അ‌ധ്യായങ്ങൾ രചിച്ചുകൊണ്ടിരിക്കുകയാണ്. അ‌തിലൊരു അ‌ധ്യമായമാണ് ബംഗളുരുവിൽ പുതിയതായി ആരംഭിച്ച ഒരു പോസ്റ്റോഫീസ്. ​ഇതിനോടകം പതിനായിരക്കണക്കിന് പോസ്റ്റോഫീസുകൾ രാജ്യത്ത് നിലവിലുണ്ട്.

എന്നാൽ ബംഗളുരുവിൽ തുറന്ന പുതിയ പോസ്റ്റോഫീസ് അ‌തിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. കാരണം കാഴ്ചയിൽ ഒരു സാധാരണ കെട്ടിടം പോലെ തന്നെ തോന്നിക്കുമെങ്കിലും 3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച രാജ്യത്തെ ആദ്യ പോസ്റ്റ് ഓഫീസ് ആണ് ഇത്. 1,021 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഈ കെട്ടിടത്തിനുള്ളത്.

കെട്ടിടനിർമാണത്തിലും പുതിയ അ‌ധ്യായം രചിച്ച് ഇന്ത്യ!

വരുംകാലത്ത് ലോകമെമ്പാടും തരംഗമാകാൻ സാധ്യതയുള്ള നിർമാണ രീതിയായാണ് 3D പ്രിന്റിങ് സാങ്കേതികവിദ്യ വിലയിരുത്തപ്പെടുന്നത്. ഭൂമിയിൽ മാത്ര​മല്ല, അ‌ങ്ങ് ചന്ദ്രനിൽ പോലും 3ഡി പ്രിന്റഡ് കെട്ടിടം നിർമിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട്. ​ചൈനയാണ് അ‌ത്തരമൊരു ശ്രമവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ നിർമിച്ച ആദ്യ 3ഡി പ്രിന്റഡ് കെട്ടിടത്തിന്റെ പ്രത്യേകതകൾ പരിചയപ്പെടാം.

ഐഐടി മദ്രാസിന്റെ സാങ്കേതിക പിന്തുണയോടെ ലാർസൻ ആൻഡ് ടൂബ്രോയാണ് ബംഗളുരുവിൽ 3ഡി പ്രി​ന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് നിർമിച്ചിരിക്കുന്നത്. റോബോട്ടിക് കൃത്യതയും മുൻകൂർ എംബഡഡ് ഡിസൈനുകളും ഉപയോഗിച്ച്, 43 ദിവസം കൊണ്ട് മുഴുവൻ നിർമ്മാണവും പൂർത്തിയാക്കാൻ കഴിഞ്ഞതായി നിർമാണത്തിന് മേൽനോട്ടം വഹിച്ച L&Tയുടെ ഓപ്പറേഷൻ ഹെഡ് ജോർജ്ജ് എബ്രഹാം പറഞ്ഞു.

ഏകദേശം 23 ലക്ഷം രൂപയാണ് ഈ കെട്ടിടം നിർമിക്കുന്നതിനായി ചെലവായത്. പരമ്പരാഗത നിർമാണ രീതികൾ പിന്തുടർന്നാൽ ഏകദേശം 6- 8 മാസം നീണ്ടുനിൽക്കുന്ന പണികൾ വെറും 43 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞതായി അ‌ദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായ ദോഷങ്ങൾ കുറച്ചുകൊണ്ട് നിർമാണം നടത്താൻ സാധിക്കും എന്നതാണ് 3ഡി പ്രിന്റിങ് ടെക്നോളജിയുടെ ഒരു നേട്ടം.

കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാം, വളരെ കുറച്ച് തൊഴിലാളികൾ മാത്രം മതി, അ‌നാവശ്യമായി പ്രകൃതിവിഭവങ്ങൾ നശിപ്പിക്കേണ്ടിവരുന്നില്ല, സമയം ഏറെ ലാഭിക്കാം, ചെലവ് ഗണ്യമായി കുറയ്ക്കാം തുടങ്ങി 3ഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ ഗുണങ്ങളുടെ പട്ടിക വളരെ വലുതാണ്. അ‌തിനാൽത്തന്നെ ഈ നിർമാണ രീതി ഇന്ത്യയിൽ വരുനാളുകളിൽ വിപ്ലവം സൃഷ്ടിക്കും എന്ന് വിലയിരുത്തപ്പെടുന്നു.

അൾസൂരിലെ കേംബ്രിഡ്ജ് ലേഔട്ടിലാണ് 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ പോസ്റ്റ് ഓഫീസ് നിർമിച്ചിരിക്കുന്നത്. ഡാനിഷ് കമ്പനിയായ COBOD നിർമ്മിച്ച BOD2 3D പ്രിന്ററാണ് ഈ കെട്ടിട നിർമാണത്തിനായി ഉപയോഗിച്ചത്. IP66 റേറ്റിങ്ങോടെയാണ് ഈ പ്രിന്റർ എത്തുന്നത്. അ‌തിനാൽത്തന്നെ പൊടിയും ഈർപ്പവും നിറഞ്ഞ അന്തരീക്ഷത്തിലും തടസ്സമില്ലാതെ പ്രവർത്തിക്കാൻ ഈ മെഷീന് സാധിക്കുന്നു.

ഈ നൂതന 3D പ്രിന്റർ പ്രവർത്തിപ്പിക്കാൻ മൂന്നോ നാലോ ഓപ്പറേറ്റർമാർ മാത്രമേ ആവശ്യമുള്ളൂ. 3ഡി സാങ്കേതികവിദ്യയിലുള്ള കെട്ടിടനിർ​മാണത്തിനായി ആദ്യം നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഡി​സൈൻ തയാറാക്കുന്നു. പിന്നീട് കാഡ് പോലുള്ള സോഫ്ട്വെയറുകളുടെ സഹായത്താൽ ഇത് 3ഡി പ്രിന്റിങ്ങിന് അ‌നുയോജ്യമായ വിധത്തിലേക്ക് വികസിപ്പിക്കുന്നു. തുടർന്നാണ് ത്രീഡി പ്രിന്റർ സ്ഥാപിക്കുകയും പ്രിന്റിങ്ങിനായി പാകപ്പെടുത്തി എടുക്കുകയും ചെയ്യുന്നത്.

കെട്ടിടത്തിന്റെ ത്രീഡി ഫയൽ മെഷീന് കൊടുത്തു കഴിഞ്ഞാൽ ബാക്കി പ്രിന്റിങ് മെഷീൻ ​കൈകാര്യം ചെയ്യും. 3ഡി പ്രിന്ററിലെ അഡാപ്റ്റബിൾ മോഡുലാർ ഡിസൈൻ സ്കേലബിളിറ്റി അനുവദിക്കുന്നു, ഇത് വലുതും ചെറുതുമായ പ്രോജക്റ്റുകൾക്ക് മെഷീനെ അനുയോജ്യമാക്കുന്നു. സ്റ്റീൽ നോസൽ അളവുകൾ കൺട്രോൾ ചെയ്യുന്നതിനൊപ്പം പ്രിന്റിംഗ് സമയത്ത് ഭിത്തി മിനുസപ്പെടുത്താനോ ടെക്സ്ചർ ചെയ്യാനോ കഴിയും.

ഇത് അധിക ഫിനിഷിങ്ങിന്റെ ആവശ്യം കുറയ്ക്കുന്നു. ഈ പ്രിന്ററിലെ എക്‌സ്‌ട്രൂഡറിന് 10 മില്ലിമീറ്റർ വരെ അഗ്രഗേറ്റുകൾ കൈകാര്യം ചെയ്യാൻ കഴിയും, ഇത് കോൺക്രീറ്റ് ഉപയോഗിച്ച് പ്രിന്റ് ചെയ്യാൻ അനുവദിക്കുന്നു, 1000 mm/s വരെ വേഗത ഇതിനുണ്ട്. നിർമാണ വ്യവസായ മേഖലയിൽ ഏറ്റവുമധികം ആധിപത്യം പുലർത്തുന്ന രാജ്യം ​ചൈനയാണ്.

കെട്ടിടനിർമാണത്തിലും പുതിയ അ‌ധ്യായം രചിച്ച് ഇന്ത്യ!

നിർമ്മാണ മേഖലയിലെ വൈദഗ്ദ്ധ്യം "ലോകത്തിന്റെ ഫാക്ടറി" എന്ന വിശേഷണം ​ചൈനയ്ക്ക് നൽകുന്നു. ഉൽപ്പാദന വ്യവസായത്തിൽ ഇന്ത്യ ​ചൈനയെ നേരിടണമെങ്കിൽ 3D പ്രിന്റിങ്ങിൽ മുന്നേറേണ്ടതുണ്ട്. രാജ്യത്തെ സർക്കാർ മേഖലയിൽ നടക്കുന്ന പലനിർമാണങ്ങൾക്കും ഒരുപാട് കാലതാമസം നേരിടുന്നതായി നമുക്കറിയാം. 3ഡി പ്രിന്റിങ് സാധ്യമായ ഇടങ്ങളിൽ അ‌ത് പ്രയോജനപ്പെടുത്തിയാൽ എല്ലാ അ‌ർഥത്തിലും ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും.

ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് പ്രധാനമായും രണ്ട് വിധത്തിലാണ് ഉള്ളത്. ത്രീഡി പ്രിന്റിങ് മെഷീൻ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് ആവശ്യമായ ഘടകങ്ങൾ പ്രിന്റ് ചെയ്യുന്നതാണ് ഓൺ -സൈറ്റ് പ്രിന്റിങ്. കെട്ടിടത്തിനാവശ്യമായ ഘടകങ്ങൾ പ്രിന്റിങ് മെഷീന്റെ സഹായത്താൽ മറ്റേതെങ്കിലും സ്ഥലത്തുവച്ച് നിർമ്മിച്ചശേഷം, അവ പിന്നീട് കെട്ടിട നിർമ്മാണ സ്ഥലത്തേക്ക് കൊണ്ടുവരുന്നതാണ് ഓഫ് -സൈറ്റ് പ്രിന്റിങ്.

More from GizBot

Best Mobiles in India

English summary
The country's first post office built using 3D printing technology was inaugurated in Bangalore. The building has an area of 1,021 square feet. About 23 lakh rupees were spent for the construction of this building. This post office has been built by Larsen and Toubro with technical support from IIT Madras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X