ഇന്ത്യ ഇന്റര്‍നെറ്റിന്റെ ശത്രു

Posted By: Staff

ഇന്ത്യ ഇന്റര്‍നെറ്റിന്റെ ശത്രു

ഇന്ത്യ ഇന്റര്‍നെറ്റിന്റെ ശത്രുസ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സര്‍ക്കാര്‍ ഇതര സംഘടന ഇറക്കിയ 'എനിമീസ്

ഓഫ് ദ ഇന്റര്‍നെറ്റ്' (ഇന്റര്‍നെറ്റിന്റെ ശത്രുക്കള്‍) എന്ന പട്ടികയിലാണ് ചൈനയ്‌ക്കൊപ്പം ഇന്ത്യയും ഇടം നേടിയത്.

മാധ്യമ സ്വാതന്ത്ര്യം, വിവരാവകാശ സ്വാതന്ത്ര്യം എന്നിവയ്ക്ക് വേണ്ടി വാദിക്കുന്ന സംഘനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയുമെന്ന് ഇതില്‍ പറയുന്നു.

ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇന്ത്യ, ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ചില ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതായും അനധികൃത ഡൗണ്‍ലോഡുകള്‍ ചെയ്യുന്നവരെ ശിക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പാക്കിസ്ഥാനും ഇന്റര്‍നെറ്റ് ഫില്‍റ്ററിംഗ് സംവിധാനം രാജ്യത്ത് നടപ്പാക്കാന്‍ നോക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷത്തെ ഇന്റര്‍നെറ്റ് ശത്രുക്കളുടെ പട്ടികയില്‍ പാക്കിസ്ഥാനും ഇടം പിടിക്കുമെന്നും ആര്‍ഡബ്ല്യുബി മുന്നറിയിപ്പ് നല്‍കുന്നു.

ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വ്വീസസ് അഥവാ ഡിഡ്ിഎസ് രൂപത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ വ്യാപിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot