Home
News

പണികൾ വാങ്ങിക്കൂട്ടാൻ സാംസങിന്റെ ജീവിതം ഇനിയും ബാക്കി! ഇത്തവണ കിട്ടിയത് മുട്ടൻ പണി: 5,156 കോടി രൂപ പിഴ

ഇന്ത്യയിലെ ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോൺ വിപണിയിലെ വലിയ കമ്പനികളിൽ ഒന്നായ സാംസങ് ടെലികോം ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ഇറക്കുമതി തീരുവ വെട്ടിച്ചതിന് സാംസങ്ങിനോട് 601 മില്യൺ ഡോളർ (ഏകദേശം 5,156 കോടി രൂപ) അടയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ അറിയിച്ചതായിയാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അവശ്യ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ താരിഫ് ഒഴിവാക്കിയതിന് സാംസങ്ങും കമ്പനിയുടെ പ്രാദേശിക എക്സിക്യൂട്ടീവുകളും 601 മില്യൺ ഡോളർ നികുതിയും പിഴയും തിരികെ നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം. സമീപ വർഷങ്ങളിൽ ഏതെങ്കിലും കമ്പനിക്ക് മേൽ സർക്കാർ ചുമത്തിയ ഏറ്റവും ഉയർന്ന താരിഫ് ആണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം സാംസങ്ങിന്റെ അറ്റാദായം 955 മില്യൺ ഡോളറായിരുന്നു. അതേസമയം ഈ നികുതിയാവശ്യപ്പെട്ടതിനെതിരെ കമ്പനി ട്രിബ്യൂണലിനെ സമീപിച്ചേക്കും. മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്ന ഒരു നിർണായക ട്രാൻസ്മിഷൻ ഘടകത്തിന് 20 ശതമാനത്തോളം താരിഫ് ഒഴിവാക്കുന്നതിനായി ഇറക്കുമതി തെറ്റായി മറ്റൊരു വിഭാഗത്തിൽ ഉൾപ്പെടുത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കാണ് സാംസങ് ഇവ ഇറക്കുമതി ചെയ്ത് വിറ്റത്.

ഇത്തവണ കിട്ടിയത് മുട്ടൻ പണി: 5,156 കോടി രൂപ പിഴ

വെട്ടിച്ച നികുതിയും 100 ശതമാനം പിഴയും ഉൾപ്പെടെയാണ് ഇത്രയും തുക അടയ്ക്കേണ്ടത്. മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ നികുതി നൽകാതിരിക്കാനായി തെറ്റായി തരംമാറ്റിയെന്നാണ് സാംസങ്ങിനു നേരെ വരുന്ന പ്രധാന ആരോപണം. ഇതുസംബന്ധിച്ച് 2023ൽ സാംസങ്ങിന് അധികൃതരിൽനിന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ മുകേഷ് അംബാനിയുടെ ടെലികോം ഭീമനായ റിലയൻസ് ജിയോയ്ക്കാണ് സാംസങ്ങ് വിറ്റത്.
ഉപകരണങ്ങൾ നികുതി ആവശ്യമുള്ളത് അല്ലെന്നും ഉദ്യോഗസ്ഥർക്ക് വർഷങ്ങളായി അതിന്റെ വർഗീകരണ രീതി അറിയാമെന്നും ചൂണ്ടിക്കാട്ടി സാംസങ് ഇന്ത്യ നികുതി അതോറിറ്റിയെ പരിശോധനയിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണം നടത്താതിരിക്കാൻ സാംസങ് അധികൃതർ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. നികുതി ട്രിബ്യൂണലിനെയോ കോടതികളെയോ സമീപിക്കാൻ സാംസങ്ങിന് അവസരമുണ്ട്. സാംസങ് ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചതായും മനഃപൂർവ്വം തെറ്റായ രേഖകൾ കസ്റ്റംസ് അതോറിറ്റിക്ക് മുന്നിൽ ക്ലിയറൻസിനായി ഹാജരാക്കിയതായും കസ്റ്റംസ് ഉത്തരവിൽ വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇത്തവണ കിട്ടിയത് മുട്ടൻ പണി: 5,156 കോടി രൂപ പിഴ

സർക്കാർ ഖജനാവിനെ വഞ്ചിച്ച് ലാഭം പരമാവധിയാക്കുക എന്ന ഏക ലക്ഷ്യം നേടിയെടുക്കുന്നതിനായി സാംസങ് എല്ലാ ബിസിനസ് ധാർമ്മികതകളും മാനദണ്ഡങ്ങളും ലംഘിച്ചു. എന്നാൽ ജനുവരി എട്ടിന് കസ്റ്റംസ് അധികൃതർ കമ്പനിയുടെ വാദത്തോട് വിയോജിച്ചു. സാംസങ് ഇന്ത്യൻ നിയമം ലംഘിച്ചുവെന്നറിഞ്ഞ് ക്ലിയറൻസിനായി തെറ്റായ രേഖകൾ സമർപ്പിച്ചുവെന്ന് കസ്റ്റംസ് കമ്മീഷണർ സോനാൽ ബജാജ് തന്റെ ഉത്തരവിൽ വ്യക്തമാക്കി. സാംസങ് ധാർമ്മികതകളും വ്യവസായ രീതികളും ലംഘിക്കുകയും സ്വന്തം ലാഭത്തിനായി സർക്കാർ ഖജനാവിനെ വഞ്ചിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാംസങ്ങിന്റെ ഏഴ് ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ 81 മില്യൺ ഡോളർ പിഴ കസ്റ്റംസ് ചുമത്തിയിട്ടുണ്ട്. നെറ്റ്വർക്ക് ഡിവിഷൻ വൈസ് പ്രസിഡന്റ് സുങ് ബീം ഹോംഗ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡോങ് വോൺ ചു, ഫിനാൻസ് ജനറൽ മാനേജർ ശീതൾ ജെയിൻ, സാംസങ് ഇൻഡയറക്ട് ടാക്‌സസ് ജനറൽ മാനേജർ നിഖിൽ അഗർവാൾ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയാണ് പിഴ ചുമത്തിയിരിക്കുന്നത്.

4ജി ടെലികോം നെറ്റ്വർക്കിന് വേണ്ടി 2018 മുതൽ 2021 വരെ കൊറിയയിൽ നിന്നും വിയറ്റ്നാമിൽ നിന്നുമായി 6717.63 രൂപയുടെ റിമോട്ട് റേഡിയോ ഹെഡ് എന്ന ഉപകരണം ഇറക്കുമതി ചെയ്തതാണ് കേസ്. നികുതി ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളതാണെന്ന് കാണിച്ച് നികുതി നൽകാതെയാണ് സാംസങ് ഉപകരണം ഇറക്കുമതി ചെയ്തത്. ഉപകരണങ്ങൾക്ക് 10 ശതമാനം മുതൽ 20 ശതമാനം വരെ നികുതി നൽകേണ്ടതാണ്.

സാംസങ് രേഖകളിൽ മനപൂർവ്വം കൃത്രിമം നടത്തിയതായി സാംസങിന്റെ മുംബൈയിലെ ഓഫീസിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം അധികൃതർ അറിയിച്ചു. ടെലികോം ടവറുകളിൽ സിഗ്‌നലുകൾ ട്രാൻസ്മിറ്റ് ചെയ്യുന്നതിനായി ഘടിപ്പിക്കുന്ന ഉപകരണമാണ് റിമോട്ട് റേഡിയോ ഹെഡ്. അതേസമയം തങ്ങൾ ഇന്ത്യൻ നിയമങ്ങൾ പാലിച്ചതായി സാംസങ് വ്യക്തമാക്കി. ഇറക്കുമതി ചെയ്ത സാധനങ്ങൾ മറ്റൊരു വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത് എന്ന പ്രശ്‌നമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്.

ഞങ്ങളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമപരമായി നീങ്ങുമെന്നും കമ്പനി അറിയിച്ചു. നിയമപരമായി ഇതിനെ നേരിടാനുളള സാധ്യതകൾ വിലയിരുത്തുകയാണെന്നും കമ്പനി അറിയിച്ചു. അതേസമയം റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഇന്ത്യയുടെ കസ്റ്റംസ് അതോറിറ്റിയും ധനകാര്യ മന്ത്രാലയവും റിലയൻസും പ്രതികരിച്ചില്ല. അതേസമയം കമ്പനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം വളരെ ഗൗരവമേറിയതാണ്.

ഇത്തവണ കിട്ടിയത് മുട്ടൻ പണി: 5,156 കോടി രൂപ പിഴ

സാംസങിന്റെ മുംബൈ ഓഫീസിലാണ് ആദ്യ റെയ്ഡ് നടന്നത്. കമ്പനിയുടെ നെറ്റ്വർക്ക് നഗരത്തിന് പുറത്താണ് പ്രവർത്തിക്കുന്നത്. റീജ്യണൽ ഹെഡ് ക്വാട്ടേഴ്‌സായി കമ്പനി കാണുന്നത് ഗുരുഗ്രാമിലെ ഓഫീസാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള രേഖകൾ സാംസങ് റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമേ നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാവൂ.

ഇന്ത്യയിലെ 5ജി സ്മാർട്ട് ഫോൺ കമ്പനികളിൽ ഏറ്റവും വലുതാണ് സാംസങ്. റിലയൻസ് ജിയോ ഇൻഫോകോമിന് ഫോർജി ഉപകരണങ്ങൾ നൽകുന്നതും സാംസങാണ്. നിലവിൽ സാംസങിന് നികുതി കൊടുക്കാതെ തന്നെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ സാധിക്കും. ദക്ഷിണ കൊറിയയിലും വിയറ്റ്‌നാമിലും ഇവ നിർമിക്കുന്നത്. സൗജന്യ വ്യാപാര കരാർ പ്രകാരമാണിത്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയയിൽ നിന്നുള്ള നെറ്റ്വർക്ക് ഗിയർ വിതരണ ശ്യംഖലകളെല്ലാം നികുതി കൊടുക്കേണ്ട കാര്യമില്ല. ദക്ഷിണ കൊറിയയും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറുണ്ട്. ഇതുപ്രകാരമാണ് ഇറക്കുമതി തീരുവ ഇല്ലാതിരിക്കുന്നത്. ടെലികോ സർവീസുകളും നെക്സ്റ്റ് ജെൻ വയർലെസ് നെറ്റ്വർക്കുകൾ എന്നിവയുടെ ആധുനികവത്കരണത്തിനും വികസനത്തിനുമായി ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

സാംസംഗ് ദക്ഷിണ കൊറിയയിലും വിയറ്റ്‌നാമിലും അല്ലാതെ നിർമിച്ച ഉൽപ്പന്നമാണ് ഇന്ത്യയിലേക്ക് നികുതി കൊടുക്കാതെ കൊണ്ടുവന്നതെന്ന് വിവരം ലഭിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ റെയ്ഡ് നടന്നത്. പരിശോധനയിൽ ഇത് തെളിഞ്ഞാൽ സാംസങ് നികുതി അടയ്‌ക്കേണ്ടി വരും. ദക്ഷിണ കൊറിയയ വഴിയോ വിയറ്റ്‌നാം വഴിയോ ആണ് ഈ ഉൽപ്പന്നം സാംസങ് ഇന്ത്യയിലെത്തിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

അതിനിടയിൽ സമീപകാല പോരായ്മകൾ തുറന്ന് സമ്മതിച്ച് സാംസങിന്റെ ഔദ്യോഗിക കത്ത് പുറത്തിറക്കിയിരുന്നു. 2024ലെ അതിന്റെ മൂന്നാമത്തെ ക്വാർട്ടറിലെ വരുമാന മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയതിന് പിന്നാലെയാണ് സാംസങ് ഇലക്ട്രോണിക്‌സ് അവരുടെ പോരായ്മകൾ തുറന്ന് സമ്മതിച്ചിരിക്കുന്നത്.

ഇത്തവണ കിട്ടിയത് മുട്ടൻ പണി: 5,156 കോടി രൂപ പിഴ

ഇന്നവേഷനുകളിൽ പിന്നാക്കം പോകുന്നുവെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഇതിനെ അഭിസംബോധന ചെയ്തത്. ഒരു കാലത്ത് ഈ മേഖലയിൽ മുടിചൂടാമന്നന്മാരായിരുന്ന സാംസങിന്റെ സ്മാർട്ട്ഫോൺ, അർദ്ധചാലക വിഭാഗങ്ങൾക്കെതിരായാണ് വിമർശനം ഉയർന്നത്. ഡിവൈസ് സൊല്യൂഷൻസിന്റെ വൈസ് പ്രസിഡന്റായി അടുത്തിടെ നിയമിതനായ ജിയോൺ യംഗ്-ഹ്യൂണിന്റെ പേരിലുള്ള ഔദ്യോഗിക കത്ത്സാം സങ്ങിന്റെ കൊറിയൻ ന്യൂസ് റൂം വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.

2024ന്റെ മൂന്നാം പാദത്തിൽ ഏകദേശം 9.2 ട്രില്യൺ കൊറിയൻ വോൺ (ഏകദേശം 6.8 ബില്യൺ ഡോളർ) പ്രവർത്തന ലാഭം പ്രവചിച്ചതിന് പിന്നാലെയാണ് സാംസങിന്റെ ക്ഷമാപണം. സാംസങ്ങിന്റെ പ്രസ്റ്റീജിയസ് ഉപകരണമായ ഗാലക്‌സി എസ് 24 അൾട്രാ മികവിൽ മുന്നിലാണ്. എന്നാൽ ഇതിന് അവയുടെ നേരത്തെയുള്ള മോഡലുകളുമായുള്ള സാമ്യത്തിന്റെ പേരിൽ അമേരിക്കൻ വിപണിയിൽ വലിയ വിമർശനം കേൾക്കേണ്ടി വന്നിരുന്നു.

സാംസങിന്റെ സ്മാർട്ട്ഫോൺ പ്രവർത്തനവുമായി ബന്ധപ്പെട്ട ഡിവിഷനുകളായ മെമ്മറി, അർദ്ധചാലക, ചിപ്‌സെറ്റ് മേഖലകളിൽ അത്ര മികച്ച പ്രകടനമല്ല കാഴ്ച വെയ്ക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മേഖലകളിൽ ഉണ്ടാകുന്ന സാങ്കേതിക മുന്നേറ്റം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങിന്റെ വരാനിരിക്കുന്ന മോഡലുകൾ ഉൾപ്പെടെയുള്ള ഭാവിയിലെ സ്മാർട്ട് ഫോണുകളുടെ പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. എന്നാൽ നിലവിലെ സ്മാർട്ട്ഫോൺ വിപണിയുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാംസങിന് കഴിയുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.

More from GizBot

Best Mobiles in India

English summary
India has ordered Samsung to pay $601 million in back taxes and penalties for misclassifying imports of telecom equipment to evade tariffs. The demand represents a large portion of Samsung's 2023 profits in India, where it is a key player in the electronics and smartphone market. Despite Samsung’s appeal, India’s tax authorities rejected the company’s claims and upheld the penalty.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X