ഇ കൊമേഴ്‌സ് സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്‍ഡ്യാ പോസ്റ്റ് തയ്യാറെടുക്കുന്നു....!

ഇന്‍ഡ്യയില്‍ ഇ കൊമേഴ്‌സ് മേഖലയില്‍ പുതിയ ഒരു വിഭാഗം കൂടി വരാന്‍ പോകുകയാണ്. ഇന്‍ഡ്യയില്‍ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇ കൊമേഴ്‌സ് സേവനങ്ങളില്‍ തങ്ങളുടെ പങ്ക് ഉറപ്പിക്കുന്നതിനായി ഇന്‍ഡ്യാ പോസ്റ്റ് പുതിയ അന്തരീക്ഷത്തില്‍ തങ്ങളെ സ്ഥാപിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വേഗതയുളളതും മികച്ചതുമായ സേവനം ലഭിക്കുന്നതാണ്. ഇതിനായി ഡാറ്റാ കേന്ദ്ര വിഭാഗം സ്ഥാപിക്കാന്‍ പോകുകയാണ്. ആധുനികതയുടെ ഈ അവസരത്തില്‍ പോസ്റ്റല്‍ ജീവനക്കാര്‍ക്ക് പുതിയ ഡിവൈസുകള്‍ നല്‍കുകയാണ്, കൂടാതെ ഡെലിവറി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സോഫ്റ്റ്‌വയറിന്റെ ഉപയോഗവും വര്‍ദ്ധിപ്പിക്കാന്‍ പോകുകയാണ്.

ഇ കൊമേഴ്‌സ് സേവനങ്ങള്‍ക്കായി ഇന്‍ഡ്യാ പോസ്റ്റ് തയ്യാറെടുക്കുന്നു....!

ആധുനികവല്‍ക്കരണ പദ്ധതി ഇന്റര്‍ മിനിസ്ട്രി സ്റ്റിയറിംഗ് കമ്മറിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഇതില്‍ ധന മന്ത്രാലയം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപാര്‍ട്ട്‌മെന്റ് എന്നിവയില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു.

ബൃഹത്തായ നെറ്റ്‌വര്‍ക്കും അനുഭവ പാടവവുമുളള ഇന്‍ഡ്യാ പോസ്റ്റ് കത്തുകളും, പാര്‍സലുകളും കൈകാര്യം ചെയ്യുന്ന ഇന്‍ഡ്യയിലെ ഏറ്റവും പുരാതനമായ സേവന മേഖലയാണ്. യുഎസ്ഡി 6 ബില്ല്യണ്‍ വിപണി മൂല്ല്യമുളള ഇ കൊമേഴ്‌സ് വ്യാപാരമാണ് ഇന്‍ഡ്യന്‍ പോസ്റ്റ് പ്രതീക്ഷിക്കുന്നത്.

ഇ കൊമേഴ്‌സ് സേവനങ്ങള്‍ക്കായി ഇന്‍ഡ്യാ പോസ്റ്റ് തയ്യാറെടുക്കുന്നു....!

1.55 ലക്ഷം പോസ്റ്റ് ഓഫീസുകളുളള ലോകത്തെ ഏറ്റവും വലിയ പോസ്റ്റല്‍ നെറ്റ്‌വര്‍ക്കാണ് ഇന്‍ഡ്യാ പോസ്റ്റ്.

Read more about:
English summary
India post ramps up operations to handle ecommerce services.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot