ഓടാനൊരുങ്ങി ഇന്ത്യയുടെ ആദ്യ എന്‍ജിനില്ലാ ട്രെയിന്‍; നിര്‍മ്മാണച്ചെലവ് 100 കോടി രൂപ

|

പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എന്‍ജിനില്ലാത്ത ആദ്യ ട്രെയിന്‍ പരീക്ഷണ ഓട്ടം തുടങ്ങി. ട്രെയിന്‍ 18 എന്ന് പേരുനല്‍കിയിരിക്കുന്ന ഇതിന്റെ നിര്‍മ്മാണച്ചെലവ് 100 കോടി രൂപയാണ്. ട്രെയിന്‍ 18-നെ കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങള്‍ പരിചയപ്പെടാം.

1. പൂര്‍ണ്ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിന്‍

1. പൂര്‍ണ്ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിന്‍

ചെന്നൈയില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ 18 പൂര്‍ണ്ണമായി നിര്‍മ്മിച്ചത്. ഒക്ടോബര്‍ 29-ന് ട്രെയിന്‍ പാളത്തെ തൊട്ടു. 18 മാസം കൊണ്ടാണ് ട്രെയിനിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

2. ശതാബ്ദി എക്‌സ്പ്രസ്സിന്റെ പകരക്കാരന്‍

2. ശതാബ്ദി എക്‌സ്പ്രസ്സിന്റെ പകരക്കാരന്‍

ഡല്‍ഹിക്കും ഭോപ്പാലിനും ഇടയ്ക്ക് സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസിന്റെ സ്ഥാനം ട്രെയിന്‍ 18 ഏറ്റെടുക്കും. 1988-ല്‍ ഓടിത്തുടങ്ങിയ ശതാബ്ദി എക്‌സ്പ്രസ്സ് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ തീവണ്ടിയായിരുന്നു. വേഗതയുടെ കാര്യത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് ശതാബ്ദി എക്‌സ്പ്രസ്സ്. മണിക്കൂറില്‍ ഇതിന്റെ ശരാശരി വേഗത 100-130 കിലോമീറ്ററാണ്.

3. ഏറ്റവും വേഗതയുള്ള ട്രെയിന്‍

3. ഏറ്റവും വേഗതയുള്ള ട്രെയിന്‍

ട്രെയിന്‍ 18-ന്റെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ഇതോടെ വേഗതയില്‍ ഒന്നാം സ്ഥാനത്തായി ട്രെയിന്‍ 18. ഡല്‍ഹി- ഭോപ്പാല്‍ യാത്രാസമയത്തില്‍ 15 ശതമാനം കുറവ് വരുത്താന്‍ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 4. പരീക്ഷണയോട്ടം

4. പരീക്ഷണയോട്ടം

ചെന്നൈയില്‍ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് ആദ്യ പരീക്ഷണയോട്ടം. ഇവിടെ പ്രധാനമായും ബ്രേക്ക്, എസി എന്നിവയായിവും പരിശോധിക്കുക.

നവംബര്‍ 7-ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്ന ട്രെയിന്‍ മൊറാദാബാദ്- ബെറേറി സെക്ഷനില്‍ ഓടിക്കും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേത്തിലാവും ഇവിടുത്തെ ഓട്ടം. അതിനുശേഷം കോട്ട, സവായ് മധോപൂര്‍ സെക്ഷനിലേക്ക് കൊണ്ടുപോകുന്ന ട്രെയിന്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പരീക്ഷണയോട്ടം നടത്തും. ഇതിന് ശേഷം ഡല്‍ഹി- ഭോപ്പാല്‍ റൂട്ടില്‍ ഓട്ടം ആരംഭിക്കും.

5. എന്‍ജിന്‍ ഇല്ലാതെ എങ്ങനെ ഓടും?

5. എന്‍ജിന്‍ ഇല്ലാതെ എങ്ങനെ ഓടും?

ട്രെയിന്‍ 18-ല്‍ കോച്ചുകള്‍ യാന്ത്രികമായും ഇലക്ട്രിക്കലായും ബന്ധിപ്പിച്ചിരിക്കുന്നു. രണ്ട് അറ്റത്തും ഡ്രൈവിംഗ് ക്യാബിനുകളുമുണ്ട്. മെട്രോ ട്രെയിനുകള്‍ പോലെ ട്രാക്ഷന്‍ പവറിലാണ് ട്രെയിന്‍ 18-ന്റെയും ഓട്ടം.

 6. അടുത്ത തലമുറ ട്രെയിന്‍

6. അടുത്ത തലമുറ ട്രെയിന്‍

അടുത്ത തലമുറ ട്രെയിനായാണ് ട്രെയിന്‍ 18-നെ ഇന്ത്യന്‍ റെയില്‍വെ വിശേഷിപ്പിക്കുന്നത്. ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, ഓട്ടോമെറ്റിക് വാതിലുകള്‍, സ്ലൈഡ് ചെയ്യുന്ന ചവിട്ടുപടികള്‍, ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫൊര്‍മേഷന്‍ സംവിധാനം, പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകള്‍, സാധനങ്ങള്‍ വയ്ക്കാന്‍ കൂടുതല്‍ സ്ഥലം തുടങ്ങിയ നിരവധി സവിശേഷതകള്‍ ഈ ട്രെയിനിനുണ്ട്.

7. ഇനി എന്ത്?

7. ഇനി എന്ത്?

ആദ്യ ട്രെയിനിന്റെ നിര്‍മ്മാണച്ചെലവ് 100 കോടി രൂപയാണെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങുന്നതോടെ ചെലവ് കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അധികം വൈകാതെ ഇതില്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്. കൂടുതല്‍ റൂട്ടുകളില്‍ ട്രെയിന്‍ 18 ഓടിക്കാനും റെയില്‍വെ പദ്ധതിയിടുന്നു.

എങ്ങനെ ഷവോമി ഫോണുകളുടെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാം?എങ്ങനെ ഷവോമി ഫോണുകളുടെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാം?

Best Mobiles in India

Read more about:
English summary
India’s 1st Engine-Less Train Is Make In India, Costs Rs 100 Crore

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X