4ജിയിൽ നിന്നും 5ജിയിലേക്കുള്ള ദൂരവും ഇന്ത്യയുടെ 5G ഭാവിയും

|

5ജി സേവനങ്ങൾ ലോഞ്ചിനൊരുങ്ങുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും മനസിൽ ഉയരുന്ന പ്രധാന ചോദ്യം എന്താണ് 4ജിയും 5ജിയും തമ്മിലുള്ള വ്യത്യാസം എന്നാവും. അത് പോലെ ഇന്ത്യ മഹാരാജ്യത്ത് 5G സർവീസുകളുടെ ഭാവിയെന്താകും എന്നൊരു സംശയവും യൂസേഴ്സിന് ഉണ്ടാകും. 5ജി ഓഗസ്റ്റിൽ ലോഞ്ച് ആയാലും ശരി സെപ്റ്റംബറിൽ ലോഞ്ച് ആയാലും ശരി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നത് 5ജി സേവനങ്ങളുടെ സ്വീകാര്യതയ്ക്കും വ്യാപനത്തിനും ഏറെ നിർണായകമാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

4ജിയും 5ജിയും തമ്മിലുള്ള വ്യത്യാസം

4ജിയും 5ജിയും തമ്മിലുള്ള വ്യത്യാസം

2012ലാണ് രാജ്യത്ത് ആദ്യമായി 4ജി സാങ്കേതികവിദ്യ അവതരിപ്പിക്കപ്പെടുന്നത്. ടിഡി ലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡോങ്കിളുകളുടെയും മോഡങ്ങളുടെയും രൂപത്തിലാണ് ആദ്യം 4ജിയെത്തിയത്. പിന്നെയും രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മൊബൈൽ രംഗത്ത് 3ജി സാങ്കേതികവിദ്യയ്ക്ക് പകരമായി 4ജി വയർലെസ് നെറ്റ്വർക്ക് വന്നത്. 2014ൽ എയർടെൽ തന്നെയാണ് ആദ്യത്തെ 4ജി മൊബൈൽ നെറ്റ്വർക്ക് അവതരിപ്പിച്ചത്.

മൊബൈൽ നെറ്റ്വർക്ക്

മൊബൈൽ നെറ്റ്വർക്ക് കണക്റ്റിവിറ്റിയുടെ ഓരോ ജനറേഷൻ ( തലമുറ ) കഴിയുമ്പോഴും നെറ്റ്വർക്ക് ശേഷിയും ബാൻഡ് വിഡ്ത് വേഗതയും വർധിക്കുന്നത് കാണാം. ഉദാഹരണത്തിന്, 14 എംബിപിഎസ് ആയിരുന്നു 3ജി നെറ്റ്വർക്കിന്റെ പരമാവധി വേഗത. ഇതേ സമയം 4ജി നെറ്റ്വർക്കിന് 100 എംബിപിഎസ് വേഗത നൽകാൻ കഴിഞ്ഞു ( കൺട്രോൾഡ് എൻവിയോൺമെന്റ്സിൽ കൂടുതൽ സ്പീഡ് ലഭിക്കുന്നതായി അവകാശവാദങ്ങൾ ഉണ്ട് ).

4ജി
 

4ജി നെറ്റ്വർക്കിൽ യൂസേഴ്സിന് എച്ച്ഡി വീഡിയോ, മ്യൂസിക് എന്നിവയെല്ലാം സ്ട്രീം ചെയ്യാൻ സാധിക്കും. വയർലെസ് ബ്രോഡ്ബാൻഡ് സാധ്യമാക്കിയെന്നതും 4ജി സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിൽ നിന്ന് ഫിക്സഡ്, വയേർഡ് കണക്ഷൻ ആവശ്യമില്ലാതെ തന്നെ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാൻ വയർലെസ് ബ്രോഡ്ബാൻഡ് സൌകര്യം സഹായിക്കും.

5G യോ? അതെന്താണെന്ന് ഇനി ചോദിക്കരുത്5G യോ? അതെന്താണെന്ന് ഇനി ചോദിക്കരുത്

5ജിയെത്തുന്നത് 100 മടങ്ങ് വേഗവുമായി

5ജിയെത്തുന്നത് 100 മടങ്ങ് വേഗവുമായി

4ജിയെക്കാൾ 100 മടങ്ങ് വേഗവുമായാണ് 5ജി സർവീസ് എത്തുന്നത്. കണക്റ്റ്ഡ് ആയിട്ടുള്ള എല്ലാ ഡിവൈസുകളിലും അതിവേഗ ഇന്റർനെറ്റ് സൌകര്യം ലഭിക്കാനും കപ്പാസിറ്റി കൂടിയ 5ജി നെറ്റ്വർക്ക് സഹായിക്കും. നെറ്റ്വർക്ക് കപ്പാസിറ്റി വർധിപ്പിക്കുകയെന്നത് പുതുതലമുറ സെല്ലുല്ലാർ നെറ്റ്വർക്കുകളെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. രാജ്യത്തെ ഡാറ്റ ട്രാഫിക് പ്രതിവർഷം 60 ശതമാനം എന്ന നിലയിലാണ് വർധിക്കുന്നത്. ഈ സാഹചര്യത്തിൽ 5ജി നെറ്റ്വർക്കുകളുടെ ഉയർന്ന കപ്പാസിറ്റി കൂടുതൽ ഉപയോഗപ്രദമാകും.

കണക്ഷനുകൾ

വ്യത്യസ്ത ഡിവൈസുകളിലെ കണക്ഷനുകൾക്ക് വ്യത്യസ്ത പെർഫോമൻസ് നൽകുന്ന കണക്ഷനുകൾ ആവശ്യമായി വരും. 5ജി നെറ്റ്വർക്കിന് ഈ ജോലി ഫലപ്രദമായി നിർവഹിക്കാൻ സാധിക്കും. സ്മാർട്ട്ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും ഒക്കെ കണക്റ്റ് ചെയ്ത് യൂസ് ചെയ്യുമ്പോഴുള്ള പോരായ്മകൾ പരിഹരിക്കാൻ 5ജി നെറ്റ്വർക്കുകൾ സഹായിക്കും.

എആർ ഫിൽട്ടറുകൾ

എആർ ഫിൽട്ടറുകൾ പോലെയുള്ള വലിയ പ്രോസസിങ് ജോലികൾ, വലിയ ഫയൽ സൈസും ഗ്രാഫിക്സും ഒക്കെയുള്ള ഗെയിമിങ്ങ് എന്നിവയെല്ലാം അനായാസം നിർവഹിക്കാൻ 5ജി നെറ്റ്വർക്കുകൾക്ക് സാധിക്കും. ചെറിയ ഡ്രോണുകൾ, ലൈറ്റ് വെയ്റ്റ് ആയിട്ടുള്ള എആർ ഗ്ലാസുകൾ എന്നിങ്ങനെ 5ജി സാങ്കേതികവിദ്യയുടെ ഉപയോഗ സാധ്യകൾ അനന്തമായി നീളുന്നു.

ഇന്ത്യയുടെ 5ജി ഭാവി

ഇന്ത്യയുടെ 5ജി ഭാവി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ മൊബൈൽ ട്രാഫിക്ക് 15 ശതമാനമെങ്കിലും വളർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത മൂന്ന് വർഷം കൊണ്ടിത് ഇരട്ടിയാകുമെന്നും സർവേ ഫലങ്ങൾ പറയുന്നുണ്ട്. 5ജി 2027 ഓടെ രാജ്യത്തെ മൊബൈൽ സബ്സ്ക്രിപ്ഷനുകളുടെ 40 ശതമാനമെത്തുമെന്നും ( 500 മില്ല്യൺ ) വിലയിരുത്തലുകളുണ്ട്.

5G In India: എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?5G In India: എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?

ഇന്ത്യ

2027 ഓടെ ഇന്ത്യയിലെ സ്മാർട്ട്ഫോൺ യൂസേഴ്സിന്റെ ശരാശരി ഡാറ്റ ഉപയോഗം പ്രതിമാസം 50 ജിബിയായി ഉയരുമെന്നും ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇക്കാലയളവിൽ 4ജി സബ്സ്ക്രിപ്ഷനുകളുടെ എണ്ണം 700 മില്ല്യൺ ആയി കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ 5ജി ഭാവിയിൽ ഏറ്റവും നിർണായകമാകുന്ന മറ്റൊരു ഘടകത്തെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

5ജി പ്ലാനുകളും നിരക്കുകളും

5ജി പ്ലാനുകളും നിരക്കുകളും

5ജി റോൾ ഔട്ടിന് ശേഷം ഏറ്റവും കൂടുതൽ ചർച്ചയാകുക കമ്പനികൾ നൽകുന്ന 5ജി പ്ലാനുകളെക്കുറിച്ചാണ്. ഇവയുടെ നിരക്ക് സംബന്ധിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഇത് വരെയും യാതൊരു വ്യക്തതയും ലഭിച്ചിട്ടില്ല. ചില റിപ്പോർട്ടുകൾ 5ജി സേവനങ്ങൾ വളരെ ഉയർന്ന നിരക്കിൽ വരുമെന്ന് പ്രവചിക്കുമ്പോൾ മറ്റ് ചില റിപ്പോർട്ടുകൾ ഏകദേശം 4ജി സേവനങ്ങൾക്ക് സമാനമായ നിരക്കുകളും പ്രവചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ടെലിക്കോം കമ്പനികൾ ഒന്നും വ്യക്തമായ പ്രതികരണങ്ങൾ ഇത് വരെയും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Best Mobiles in India

English summary
When 5G services are about to be launched, the main question that arises in every Indian's mind is: what is the difference between 4G and 5G? Similarly, users will have doubts about the future of 5G services in India. Answering these questions is critical to the adoption and deployment of 5G services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X