Home
News

അ‌ക്ഷരം പ്രിന്റെടുക്കുംപോലെ കെട്ടിടം പ്രിന്റെടുക്കാമോ? രാജ്യത്തെ ആദ്യ 3ഡി പ്രിന്റഡ് പോസ്റ്റോഫീസ് വിശേഷങ്ങൾ

അ‌ക്ഷരം പ്രിന്റെടുക്കും പോലെ യഥാർഥ കെട്ടിടങ്ങൾ പ്രിന്റെടുക്കാൻ സാധിക്കുമോയെന്ന് ചോദിച്ചാൽ സാധിക്കും എന്നുതന്നെ പറയാം. സാങ്കേതികവിദ്യയിൽ ഉണ്ടാകുന്ന മുന്നേറ്റം മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലക​ളിലും മാറ്റങ്ങൾ സൃഷ്ടിക്കാറുണ്ട്. അ‌ത്തരത്തിൽ കെട്ടിട നിർമാണ രംഗത്ത് മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് 3ഡി കോൺക്രീറ്റ് പ്രിന്റിങ്.

അ‌ക്ഷരം പ്രിന്റെടുക്കുന്നപോലെ കെട്ടിടം പ്രിന്റെടുക്കാമോ എന്ന ചോദ്യം ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത് രാജ്യത്തെ ആദ്യ 3ഡി പ്രിന്റഡ് പോസ്റ്റോഫീസ് കെട്ടിടത്തിന്റെ നിർമാണം ബംഗളുരുവിൽ പുരോഗമിക്കുന്നു എന്ന വാർത്ത ​വൈറലായതിനു പിന്നാലെയാണ്. 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കാമെന്ന് ഇതിനുമുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

അ‌ക്ഷരം പ്രിന്റെടുക്കുംപോലെ കെട്ടിടം പ്രിന്റെടുക്കാമോ?

ഐഐടി മദ്രാസിലെ നാല് പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച 'ത്വസ്ത' മാനുഫാക്ചറിംഗ് സൊല്യൂഷൻസ് 2021 ൽ രാജ്യത്തെ ആദ്യ 3ഡി പ്രിന്റഡ് വീട് യാഥാർഥ്യമാക്കി. ലോകത്തിന്റെ പലഭാഗങ്ങളിലും 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കെട്ടിടനിർ​മാണം പ്രചാരം നേടിവരുന്നുണ്ട്. ഭാവിയിൽ ഇന്ത്യയിലും ഇത് കൂടുതൽ പ്രചാരം നേടുമെന്ന് ബംഗളുരുവിലെ പോസ്റ്റോഫീസ് കെട്ടിട നിർ​മാണത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

അള്‍സൂരിലെ കേംബ്രിഡ്ജ് ലേഔട്ടിലാണ് 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിക്കുന്ന രാജ്യത്തെ ആദ്യ പോസ്റ്റോഫീസിന്റെ നിർമാണം പുരോഗമിക്കുന്നത്. ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കെട്ടിടനിർമാണത്തിൽ ഏറെ മുൻപരിചയമുള്ള ലാർസൻ ആൻഡ് ടൂബ്രോയാണ് പദ്ധതി നടപ്പാക്കുന്നത്. 1,100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം നിർമിക്കാൻ ഏകദേശം 23 ലക്ഷം രൂപ ചെലവാകുമെന്നാണ് വിലയിരുത്തൽ.

സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ പരമ്പരാഗത രീതിയിലുള്ള കെട്ടിടനിർമാണത്തെക്കാൾ 30-40 ശതമാനം കുറഞ്ഞ ചെലവിൽ നിർ​മാണം പൂർത്തിയാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കെട്ടിടനിർമാണ രംഗത്ത് ഭാവിയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള സാങ്കേതികവിദ്യയാണ് 3ഡി കോൺക്രീറ്റ് പ്രിന്റിങ്. ചെലവ് കുറയ്ക്കാം എന്നതിനോടൊപ്പം സമയം ലാഭിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

അ‌ക്ഷരം പ്രിന്റെടുക്കുംപോലെ കെട്ടിടം പ്രിന്റെടുക്കാമോ?

ബംഗളുരുവിലെ പോസ്റ്റോഫീസ് കെട്ടിടനിർമാണത്തിന്റെ ആദ്യഘട്ടം 15 ദിവസത്തിനുള്ളിൽ പൂർത്തിയാകും. മുഴുവനായും പൂർത്തിയാകാൻ ഏകദേശം ഒരു മാസമെടുക്കും. കെട്ടിട നിർമാണം നിരീക്ഷിക്കാൻ ഐഐടി-മദ്രാസിൽ നിന്നുള്ള സാങ്കേതിക വിദഗ്ധനെ തപാൽ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. തപാൽ സേവനങ്ങൾ ലഭ്യമല്ലാത്ത 400 സ്ഥലങ്ങളിൽ തപാൽ ഓഫീസുകൾ നിർമിക്കുന്നതിനെക്കുറിച്ചും തപാൽ വകുപ്പ് ആലോചിക്കുന്നുണ്ട് എന്നാണ് വിവരം.

പരമ്പരാഗത രീതിയിൽ ഒരു വീട് നിർമ്മിക്കുന്നതിനേക്കാൾ എട്ടിലൊന്ന് സമയം കൊണ്ട് 3ഡി കോൺക്രീറ്റ് പ്രിന്റിങ്ങിലൂടെ ഒരു വീട് നിർമിക്കാം. പരമ്പരാഗതിയിൽ വീട് നിർമ്മിക്കുമ്പോൾ വന്നേക്കാവുന്ന ഡിസൈൻ പരിമിതികൾ മറികടക്കാനും 3ഡി കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യയ്ക്ക് സാധിക്കും. കെട്ടിടംപണി അ‌വശേഷിപ്പിക്കുന്ന ​മാലിന്യത്തിന്റെ അ‌ളവും കുറവാണ്. സാധാരണരീതിയിൽ ഒരു കെട്ടിടം പണിയുമ്പോൾ ഉണ്ടാകുന്നതിന്റെ മൂന്നിലൊന്ന് മാലിന്യമേ ഇവിടെയുണ്ടാകുന്നുള്ളൂ.

3ഡി പ്രിന്റിങ് കെട്ടിട നിർമാണം: അ‌ക്ഷരം പ്രിന്റെടുക്കും പോലെ കെട്ടിടങ്ങൾ പ്രിന്റെടുക്കാൻ(നിർ​മിക്കാൻ) സാധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരമായി 3ഡി പ്രിന്റിങ് കെട്ടിട നിർമാണവിദ്യ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ എങ്ങനെയാണ് അ‌തിന്റെ കാര്യങ്ങൾ എന്ന് കൂടി നോക്കാം. കൂറ്റൻ ത്രീഡി പ്രിന്ററുകൾ ഉപയോഗിച്ചാണ് ഇവിടെ നിർ​മാണം നടക്കുന്നത്.

3ഡി സാങ്കേതികവിദ്യയിലുള്ള കെട്ടിടനിർ​മാണത്തിനായി ആദ്യം നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഡി​സൈൻ തയാറാക്കുന്നു. പിന്നീട് കാഡ് പോലുള്ള സോഫ്ട്വെയറുകളുടെ സഹായത്താൽ ഇത് 3ഡി പ്രിന്റിങ്ങിന് അ‌നുയോജ്യമായ വിധത്തിലേക്ക് വികസിപ്പിക്കുന്നു. തുടർന്നാണ് ത്രീഡി പ്രിന്റർ സ്ഥാപിക്കുകയും പ്രിന്റിങ്ങിനായി പാകപ്പെടുത്തി എടുക്കുകയും ചെയുന്നത്. കെട്ടിടത്തിന്റെ ത്രീഡി ഫയൽ മെഷീന് കൊടുത്തു കഴിഞ്ഞാൽ ബാക്കി പ്രിന്റിങ് മെഷീൻ ​കൈകാര്യം ചെയ്യും.

അ‌ക്ഷരം പ്രിന്റെടുക്കുംപോലെ കെട്ടിടം പ്രിന്റെടുക്കാമോ?

കൂറ്റൻ ത്രീഡി പ്രിന്ററുകൾ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കോൺക്രീറ്റ് മിശ്രിതം കൃത്യമായ അളവിൽ ഒഴിച്ച് കെട്ടിടം നിർമിക്കുന്നു. പ്രത്യേകം രൂപകല്പന ചെയ്ത കോൺക്രീറ്റ് മിശ്രിതമാണ് ഇതിൽ ഉപയോഗിക്കുന്നത്. ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് പ്രധാനമായും ഓൺ -സൈറ്റ് പ്രിന്റിങ്, ഓഫ് -സൈറ്റ് പ്രിന്റിങ് എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഉള്ളത്.

ത്രീഡി പ്രിന്റിങ് മെഷീൻ കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് ആവശ്യമായ ഘടകങ്ങൾ പ്രിന്റ് ചെയ്യുന്നതാണ് ഓൺ -സൈറ്റ് പ്രിന്റിങ്. കെട്ടിടത്തിനാവശ്യമായ ഘടകങ്ങൾ പ്രിന്റിങ് മെഷീന്റെ സഹായത്താൽ മറ്റേതെങ്കിലും സ്ഥലത്തുവച്ച് നിർമ്മിച്ചശേഷം, അവ പിന്നീട് കെട്ടിട നിർമ്മാണ സ്ഥലത്തേക്ക് കൊണ്ടുവരുന്നതാണ് ഓഫ് -സൈറ്റ് പ്രിന്റിങ്.

ഓഫ് സൈറ്റ് പ്രിന്റിങ്ങിലൂടെ നിർമ്മിച്ച കെട്ടിട ഭാഗങ്ങൾ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നശേഷം ഓരോന്നായി കൂട്ടിചേർക്കുകയാണ് ചെയ്യുക. പ്രിന്റിങ്ങിന്റെ സമയത്ത് എന്തെങ്കിലും പിശക് സംഭവിച്ചാൽ പരിഹരിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നതാണ് 3ഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ ഒരു വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി ആളുകൾക്ക് ജോലി നഷ്ടമാകും എന്നതും ഒരു പ്രശ്നമാണ്.

എങ്കിലും കുറഞ്ഞ സമയംകൊണ്ട് വലിയ കെട്ടിടങ്ങൾ നിർമിക്കാൻ അ‌നായാസം സാധിക്കും എന്നത് വലിയ നേട്ടമാണ്. സാധാരണ കെട്ടിടനിർമാണത്തിൽ ഉപയോഗിക്കുന്ന ഇഷ്ടിക പോലുള്ള അ‌സംസ്കൃത വസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ ഇത്തരം കെട്ടിടങ്ങളുടെ ഗുണനിലവാരത്തെ​പ്പറ്റി ചിലർ ആശങ്കപ്പെട്ടേക്കാം. എന്നാൽ, പ്രത്യേകം കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ച 3ഡി പ്രിന്റഡ് വീട് നിർദ്ദിഷ്ട ഗുണനിലവാരം പുലർത്തുന്നതായി കേന്ദ്രംതന്നെ സർട്ടിഫിക്കറ്റ് നൽകി അ‌ംഗീകരിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Construction of India's first post office using 3D printing technology is in progress in Bangalore. The project is implemented by Larsen and Toubro Company. It is estimated that the construction of the 1,100 square-foot building will cost around 23 lakh rupees. The specialty of 3D printing construction is that it can be completed quickly and at a low cost.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X