ഇന്ത്യയുടെ ആദ്യ തദ്ദേശീയ ജിപിഎസ് മോഡ്യൂള്‍ പുറത്തിറങ്ങി

|

മൊബൈല്‍ടെക്കും രാമകൃഷ്ണ ഇലക്ട്രോ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ചെടുത്ത ജിപിഎസ് മോഡ്യൂള്‍ ന്യൂഡല്‍ഹിയില്‍ പുറത്തിറങ്ങി. ഇന്ത്യ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനത്തില്‍ (IRNSS) അടിസ്ഥാനമായ മോഡ്യൂളിന് യുട്രാക്ക് (UTRAQ) എന്നാണ് പേരുനല്‍കിയിരിക്കുന്നത്. നിലവില്‍ വിവിധ ഉപകരണങ്ങളില്‍ ലഭിക്കുന്ന ജിപിഎസ് സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കല്‍ ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിനാല്‍ യുട്രാക്കിന് കൂടുതല്‍ കൃത്യമായി സ്ഥല സംബന്ധമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

 
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ജിപിഎസ് മോഡ്യൂള്‍ പുറത്തിറങ്ങി

രണ്ട് മോ്ഡ്യുളുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. L110 GNSS, L100 GNSS എന്നിവയാണവ. ട്രാക്കിംഗിന് പുറമെ റെയ്ഞ്ചിംഗ്, കമാന്‍ഡ്, കണ്‍ട്രോള്‍, ടൈമിംഗ് തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഇവ ഉപയോഗിക്കാന്‍ കഴിയും.

മറൈന്‍ നാവിഗേഷന്‍, ഏരിയല്‍ നാവിഗേഷന്‍, ടെറസ്ട്രിയല്‍ നാവിഗേഷന്‍ മുതലായവ ചെയ്യാന്‍ കഴിയുന്നതിനാല്‍

കപ്പല്‍ യാത്രികര്‍ക്കും സഞ്ചാരികള്‍ക്കും ഇവ പ്രയോജനപ്പെടും. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ബിസിനസ്സ് പങ്കാളികള്‍ക്ക് നല്‍കും. ഉപകരണങ്ങളില്‍ യുട്രാക്ക് ലഭ്യമാകാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.

1999-ലെ കാര്‍ഗില്‍ യുദ്ധത്തോടെയാണ് തദ്ദേശീയമായി ജിപിഎസ് സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചത്. പാക് പട്ടാളം കാര്‍ഗിലില്‍ നിലയുറപ്പിച്ചയുടന്‍ ജിപിഎസ് ഡാറ്റക്കായി ഇന്ത്യ അമേരിക്കയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഐഎസ്ആര്‍ഒയുടെ നിയന്ത്രണത്തിലുള്ള ഐആര്‍എന്‍എസ്എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുട്രാക്കിന് ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാനാകും.

ഇന്ത്യയുടെ പ്രധാന ഭൂഭാഗത്തിന് ചുറ്റും 1500 കിലോമീറ്ററില്‍ നീരീക്ഷണം നടത്താന്‍ ഐആര്‍എന്‍എസ്എസിന് ശേഷിയുണ്ട്.

ഇനി ലൈസൻസ് കയ്യിൽ കരുതേണ്ടതില്ല; ഡിജിലോക്കർ ആപ്പ് മതി! വിശദീകരണവുമായി ബെഹ്‌റ!ഇനി ലൈസൻസ് കയ്യിൽ കരുതേണ്ടതില്ല; ഡിജിലോക്കർ ആപ്പ് മതി! വിശദീകരണവുമായി ബെഹ്‌റ!

Most Read Articles
Best Mobiles in India

Read more about:
English summary
India’s first ‘desi’ GPS module launched

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X