ഇന്ത്യയിലെ ആദ്യത്തെ 'ഫേസ്ബുക്ക് ലൈവ് അപകടം': വിധി അല്ലാതെ എന്തു പറയാന്‍!

Written By:

ഏറ്റവും വേഗത ഏറിയ ഡ്രൈവിങ്ങില്‍ ജീവനെടുക്കും എന്നുളളതില്‍ വീണ്ടും ഒരു തെളിവാണ് ഈ വീഡിയോ. അടുത്തിടെ ഗുരുതരമായ ഒരു റോഡ് അപകടനം നടന്നു. അതില്‍ മൂന്ന് യുവാക്കള്‍ മരണത്തിന് ഇരയായി. അതിന് സാക്ഷിയായത് ഫേസ്ബുക്ക്.

ഇന്ത്യയിലെ ആദ്യത്തെ 'ഫേസ്ബുക്ക് ലൈവ് അപകടം':വിധി അല്ലാതെ എന്തു പറയാന്‍

ലോകത്തിലെ ആദ്യത്തെ ഫേസ്ബുക്ക് ലൈവ് ആക്‌സിഡന്റ് എന്നാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ആന്‍ഡ്രോയിഡ് ന്യുഗട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സംഭവം നടന്നത്

ശ്രീനഗറിലെ ടെങ്‌പോരാ ബൈപാസിലൂടെ നാല് യുവാക്കള്‍ മാരുതി 800ല്‍ സഞ്ചരിക്കുന്നതിനിടയില്‍ ആണ് അപകടം നടന്നത്. മുന്‍ സീറ്റില്‍ ഇരുന്ന ആളായിരുന്നു ഫേസ്ബുക്ക് ലൈവിലുണ്ടായിരുന്നത്. വളരെ ഉച്ചത്തില്‍ പാട്ടു വച്ചാണ് അവര്‍ വാഹനം ഓടിച്ചിരുന്നത്. ഇത് ലൈവില്‍ പ്രത്യേകം കാണാം.

മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയില്‍!

പാട്ടു കേട്ട് അലക്ഷ്യമായി വണ്ടി ഓട്ടിക്കുന്നതിനിടയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ ആയിരുന്നു അവര്‍ വണ്ടി ഓടിച്ചിരുന്നത്. അമിത വേഗത്തില്‍ ഓടുന്ന കാര്‍ നിയന്ത്രണം വിടുകയായിരുന്നു.

ഷവോമി നോട്ട് 4A, വന്‍ സവിശേഷതകളുമായി ഇന്ത്യയില്‍ വില്‍പനയ്ക്ക്!

വാഹനം പൂര്‍ണ്ണമായും തകര്‍ന്നു

ഈ അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന നാല് യുവാക്കളില്‍ മൂന്നു പേര്‍ തത്ക്ഷണം തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനം ഓട്ടിക്കുമ്പോള്‍ ഈ ക്യര്യങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങളുടെ കണ്ണ് എപ്പോഴും റെഡില്‍ തന്നെ ആയിരിക്കണം. ഇന്ത്യന്‍ റെഡുകളില്‍ കന്നുകാലികള്‍, കാല്‍നടയാത്രക്കാര്‍ പെട്ടന്നു വരുകയും ചെയ്യാം.

ഡ്രൈവിങ്ങ് സമയത്ത് ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. അത് നിങ്ങളുടെ ശ്രദ്ധ മാറ്റിയേക്കാം.

ഉച്ച ശബ്ദത്തില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നിങ്ങളെ അസ്വസ്ഥരാക്കാന്‍ നിങ്ങളെ അനുവദിക്കരുത്. റോഡിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നത് വളരെ പ്രധാന്യം അര്‍ഹിക്കുന്നതാണ്.

വാഹനത്തിന്റെ സ്പീഡ് ലിമിറ്റ് പാലിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Driving distracted is a big factor causing accidents all over. An incident that took place in Tengpora, Srinagar shows how dangerous distracted driving can be.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot