രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വോഡഫോൺ-ഐഡിയ ലിമിറ്റഡ് നിലവിൽ വന്നു!

By GizBot Bureau
|

അങ്ങനെ കാത്തിരുന്ന ആ ലയനം നടന്നിരിക്കുകയാണ്. ജിയോ വന്നതോടെ അല്പം പിന്നോട്ടായ വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ രണ്ടും ഒരുമിക്കുന്ന വാർത്ത നമ്മൾ കുറച്ചു നാളായി കേൾക്കുന്നുണ്ടെങ്കിലും ഇപ്പോളാണ് വിഷയത്തിൽ സ്ഥിരീകരണം വന്നിരിക്കുന്നത്. ഇതോടെ എയർടെല്ലിനെയും ജിയോയെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ കമ്പനി ആയിരിക്കുകയാണ് വോഡഫോൺ-ഐഡിയ ലിമിറ്റഡ്.

 വോഡഫോൺ-ഐഡിയ ലിമിറ്റഡ്

വോഡഫോൺ-ഐഡിയ ലിമിറ്റഡ്

വോഡഫോൺ-ഐഡിയ ലിമിറ്റഡ് വരിക്കാരുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഒന്നാം നമ്പർ ടെലികോം കമ്പനിയാണ് ഇപ്പോൾ. ഇരു കമ്പനികളുടെയും നിർദേശപ്രകാരം ബലേഷ് ശർമ്മ ആണ് വോഡഫോൺ-ഐഡിയ ലിമിറ്റഡ് സിഇഒ ആയി നിയമിക്കപ്പെട്ടിരിക്കുന്നത്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള ആണ് വോഡഫോൺ-ഐഡിയ ലിമിറ്റഡ് ചെയർമാനായി സ്ഥാനമേറ്റിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ നെറ്റ്‌വർക്ക്

രാജ്യത്തെ ഏറ്റവും വലിയ നെറ്റ്‌വർക്ക്

ഇതോടെ വോഡഫോൺ-ഐഡിയ മൊത്തം വരിക്കാരുടെകണക്ക് 408 ദശലക്ഷം ആയി. ഇവിടെ 9 സർക്കിളുകളിൽ വൊഡാഫോൺ ഐഡിയയാണ് വരുമാനത്തിൻറെ അടിസ്ഥാനത്തിൽ ഒന്നാമത്.

മൊത്തം 840,000 ബ്രോഡ്ബാൻഡ് സൈറ്റുകളിൽ 840 മില്യൺ ഇന്ത്യാക്കാർക്ക് 4G, 3 ജി കവറേജ് എന്നിവ നൽകാനാണ് പുതിയ കമ്പനി ലക്ഷ്യമിടുന്നത്.

ഏറ്റവും വലിയ വോയിസ്, ഡാറ്റ നെറ്റ്‌വർക്ക്

ഏറ്റവും വലിയ വോയിസ്, ഡാറ്റ നെറ്റ്‌വർക്ക്

അതുപോലെ വൊഡാഫോൺ ഐഡിയ ഇന്ത്യയിലെ ഏറ്റവും വലിയ വോയ്സ് നെറ്റ്വർക്ക് ആയി കൂടി മാറിയിരിക്കുകയാണ്. 200,000 ത്തോളം ജിഎസ്എം സൈറ്റുകളിൽ 92% ഇന്ത്യക്കാരും വോഡഫോൺ-ഐഡിയ ആണ് ഉപയോഗിക്കുക. അതുപോലെ വ്യാപകവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ വോഡഫോൺ-ഐഡിയ ആകും ഇനി രാജ്യത്ത് ഒന്നാമത്. ഒപ്പം 1.7 ദശലക്ഷം റീട്ടെയിലർമാരും 15,000 ബ്രാൻഡഡ് സ്റ്റോറുകളും മൊത്തം കമ്പനിക്ക് ഇപ്പോൾ ഇന്ത്യയിലുണ്ട്.

ബാധിക്കുക എയർടെൽ, ജിയോ എന്നിവയെ..

ബാധിക്കുക എയർടെൽ, ജിയോ എന്നിവയെ..

ഏതായാലും ഇതിലൂടെ ഏറ്റവും തിരിച്ചടി നേടുക എയർടെൽ, ജിയോ എന്നിവയ്ക്കാകും എന്നതിൽ സംശയമില്ല. വ്യത്യസ്തങ്ങളായ പല ഓഫറുകളിലൂടെയും ഉല്പന്നങ്ങളിലൂടെയും രണ്ടു കമ്പനികളും രാജ്യത്തെ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്രയും വലിയ രണ്ടു കമ്പനികൾ തമ്മിലുള്ള ലയനം ചെറിയ തോതിലെങ്കിലും ഇരു കമ്പനികളെയും ബാധിക്കും എന്നതുറപ്പാണ്.

ഓപ്പോ റിയൽമി 2 വാങ്ങണോ വേണ്ടയോ?ഓപ്പോ റിയൽമി 2 വാങ്ങണോ വേണ്ടയോ?


Best Mobiles in India

Read more about:
English summary
India’s Largest Telecom Company Vodafone-Idea is Now Official

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X