ഇന്ത്യയുടെ ഏകതാപ്രതിമ (State of Unity) ബഹിരാകാശത്ത് നിന്നും കാണാം
നൂറ്റി എണ്‍പത്തിരണ്ട് മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ ബഹിരാകാശത്ത് നിന്ന് കാണാന്‍ കഴിയും. ഏകതാപ്രതിമ എന്ന് പേരിട്ടിരിക്കുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായണ്.

നെറ്റ്‌വര്‍ക്ക് പ്ലാനറ്റ് എന്ന ക്രിത്രിമ ഉപഹ്രമാണ് ഗുറാത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതിമയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 2018 നവംബര്‍ 15 ന് എടുത്ത ചിത്രത്തില്‍ പ്രതിമയും നര്‍മ്മദാ നദിയും വ്യക്തമായി കാണാന്‍ കഴിയും.
ഇതോടെ ബഹിരാകാശത്ത് നിന്ന് കാണാന്‍ കഴിയുന്ന മനുഷ്യനിര്‍മ്മിതികളുടെ കൂട്ടത്തില്‍ ഏകതാപ്രതിമയും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഭൂമിയുടോ അടുത്തുള്ള ഭ്രമണപഥങ്ങളില്‍ നിന്നെടുക്കുന്ന ഇത്തരം ഉപഗ്രഹചിത്രങ്ങള്‍ ലോകമെമ്പാടുമുള്ളവരെ ആകര്‍ഷിക്കാറുണ്ട്.
ഈജിപ്റ്റിലെ ഗിസയിലെ പുരാതന പിരമിഡുകളുടെ ചിത്രം ഇത്തരത്തിലുള്ള ഒന്നാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷക സംഘമാണ് പിരമിഡുകളുടെ ചിത്രം പകര്‍ത്തിയത്.
ദുബായ്ക്ക് സമീപമുള്ള കൃത്രിമ ദ്വീപസമൂഹങ്ങളുടെ ചിത്രത്തെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഭൂമിയില്‍ നിന്ന് 350 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിക്കുമ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 39 അംഗ ഗവേഷക സംഘം ഈ ചിത്രം എടുക്കുകയായിരുന്നു.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ പ്രധാമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. അമേരിക്കയിലെ സ്റ്റ്യാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സ്ഥിതിയ ചെയ്യുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ നിന്ന് 3.5 കീലോമീറ്റര്‍ താഴെ ഒരു ചെറുദ്വീപിലാണ്.
അണക്കെട്ടിന് സമീപം താമസിക്കുന്ന ആദിവസാലി ജനവിഭാഗത്തിന് പ്രതിമ നിരവധി തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്ന് പ്രതിമ നാടിന് സമര്‍പ്പിച്ചു നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു. ഗുജറാത്ത് ഗവര്‍ണ്ണര്‍ ഒ പി കോഹ്ലി, മുഖ്യമന്ത്രി വിജയ് രൂപാണി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Click it and Unblock the Notifications