Home
News

ഗ്രാമീണ മേഖലയിൽ 5ജി ട്രയൽസിന് തുടക്കമിട്ട് ഇന്ത്യ

ലോകത്ത് പല രാജ്യങ്ങളിലും 5ജി സേവനം പഴകിത്തുടങ്ങിയ ടെക്നോളജിയായി മാറിയിട്ടും നമ്മുടെ രാജ്യത്ത് പൂർണ തോതിൽ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം തുടരുകയാണ്. 5ജി സ്പെക്ട്രം ലേലവും റോൾ ഔട്ടും സംബന്ധിച്ച് സർക്കാർ ചില പരാമർശങ്ങളൊക്കെ നടത്തിയിട്ടുണ്ടെന്നല്ലാതെ ഒന്നിലും വ്യക്തത ഇല്ലെന്നതാണ് യാഥാർഥ്യം. അതിനിടയിൽ ഗ്രാമീണ മേഖലയിൽ 5ജി ട്രയൽസിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യ. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ അജോൾ ഗ്രാമത്തിലാണ് ഗ്രാമീണ 5ജി സാങ്കേതിക പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. റൂറൽ മേഖലകളിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് കൂടി വേണ്ടിയാണ് പരീക്ഷണം നടക്കുന്നത്. ഡിഒടിയും സ്വകാര്യ സേവന ദാതാക്കളും സംയുക്തമായിട്ടായിരുന്നു പരീക്ഷണം നടത്തിയത്.

ടെലിക്കോം

അജോൾ ഗ്രാമത്തിൽ നിന്നും 17 കിലോമീറ്റർ അകലെയുള്ള ഗാന്ധിനഗർ - ഉനാവ ടൌണിൽ ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ (ബിടിഎസ്) സ്ഥാപിച്ചതിന് ശേഷമാണ് അജോൾ ഗ്രാമത്തിൽ ലഭ്യമാകുന്ന ഡാറ്റ സ്പീഡിനെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തിയത്. ഇതിനായി ടെലിക്കോം വകുപ്പിൽ (ഡിഒടി) നിന്നുള്ള പ്രതിനിധികൾ അജോൾ ഗ്രാമം സന്ദർശിക്കുകയും ചെയ്തു. ഒപ്പം രാജ്യത്തെ രണ്ട് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്രതിനിധികളും അജോളിൽ സന്ദർശനം നടത്തി. 105.47 എംബിപിഎസ് ഡൊൺലോഡ് വേഗവും 58.77 എംബിപിഎസ് അപ്‌ലോഡ് വേഗവും ഗ്രാമത്തിൽ ലഭ്യമായതായി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.

സർവീസ് ഏരിയ

ഗുജറാത്ത് ലൈസൻസ്ഡ് സർവീസ് ഏരിയ (എൽഎസ്എ) പരിധിക്കുള്ളിൽ 5ജി സാങ്കേതിക വിദ്യയുടെ പലതരം സാധ്യതകളും ആപ്ലിക്കേഷനുകളും പരീക്ഷിക്കപ്പെടുന്നുണ്ട്. 360 ഡിഗ്രി വെർച്വൽ റിയാലിറ്റി കണ്ടന്റ് പ്ലേ ബാക്ക്, വെർച്വൽ റിയാലിറ്റി കണക്റ്റഡ് ക്ലാസ് റൂം ( ടീച്ചർ തങ്ങൾക്ക് നേരിട്ട് വ്യക്തിപരമായി ക്ലാസ് എടുക്കുന്നുവെന്ന് വിദ്യാർഥികളെ തോന്നിപ്പിക്കുന്ന സാങ്കേതിക വിദ്യ. വോയ്‌സ് വഴി അധ്യാപകരുമായി ഇടപഴകാനും വിദ്യാർഥികൾക്ക് കഴിയും.) എന്നിവയും നിലവിൽ പരീക്ഷിക്കുന്ന സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നുവെന്ന് മുതിർന്ന ഡിഒടി ഉദ്യോഗസ്ഥർ പറഞ്ഞു.

5ജി

5ജി ഇമ്മേഴ്സീവ് ഗെയിമിങ്ങും പരീക്ഷിക്കപ്പെടുന്നുണ്ട്. ലൈവ് വീഡിയോ സ്ട്രീമിങ്, 360 ഡിഗ്രി ക്യാമറകളുടെ സഹായത്തോടെയുള്ള ആർട്ടിഫിഷ്യ ഇൻസ്റ്റലിജൻസ് സപ്പോർട്ട് എല്ലാം ഈ കൂട്ടത്തിൽ പെടുന്നു. 5ജി ഉപയോക്താവിന് ഒരു നിശ്ചിത പരിതസ്ഥിതിയിലുള്ള വസ്തുക്കളെയും ആളുകളെയും തിരിച്ചറിയാൻ കഴിയുന്ന 360 ഡിഗ്രി അനുഭവം ലഭ്യമാക്കുന്ന 5ജി സാങ്കേതികവിദ്യയും പരീക്ഷണഘട്ടത്തിൽ ആണെന്നും ഡിഒടി അധികൃതർ പറയുന്നുണ്ട്.

സ്പീഡ് ടെസ്റ്റ്

ഗുജറാത്ത് ലൈസൻസ്ഡ് സർവീസ് ഏരിയ (എൽഎസ്എ) ടീമാണ് അജോൾ ഗ്രാമത്തിൽ ഗ്രാമീണ 5ജി പരീക്ഷണങ്ങൾ നടത്തിയത്. സംഘത്തിനൊപ്പം ഡിഡിജിമാരായ അജാതശത്രു സൊമാനി, റോഷൻ ലാൽ മീണ, ഡയറക്ടർമാരായ സുമിത് മിശ്ര, വികാസ് ദധിച്ച് എന്നിവരും ഉണ്ടായിരുന്നു. വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെയും (വിഐഎൽ) നോക്കിയയുടെയും സാങ്കേതിക സംഘങ്ങളും വ്യാഴാഴ്ച ഗാന്ധിനഗറിലെ 5ജി ടെസ്റ്റിങ് സൈറ്റുകൾ സന്ദർശിച്ചു. നവംബർ 19 ന്, ഗാന്ധിനഗർ നഗരത്തിലെ മഹാത്മാ മന്ദിർ 5ജി സൈറ്റിലും ഡിഒടി സംഘം ഡാറ്റ സ്പീഡ് പരിശോധിച്ചിരുന്നു. അന്ന് ഏകദേശം 1.5 ജിബിപിഎസ് (4ജിയെക്കാൾ 100 മടങ്ങ് വേഗം) വേഗതയുള്ളതായി കണ്ടെത്തിയിരുന്നു. നോൺ-സ്റ്റാൻഡലോൺ 5ജി മോഡിലാണ് സ്പീഡ് ടെസ്റ്റ് നടത്തിയത്.

 

ദക്ഷിണ കൊറിയയിൽ 6ജി പ്രദർശനം

ദക്ഷിണ കൊറിയയിൽ 6ജി പ്രദർശനം

ഇന്ത്യ ഇപ്പോഴും 5ജിക്കായി കാത്തിരിക്കുമ്പോൾ ദക്ഷിണ കൊറിയയിൽ 6ജി പ്രദർശനം നടത്തിയിരിക്കുകയാണ് എൽജി. ദക്ഷിണ കൊറിയയിൽ 6ജി നെറ്റ്വർക്കിന്റെ സാധ്യതകൾ വ്യക്തമാക്കുന്നതായിരുന്നു എൽജി നടത്തിയ ഈ പ്രദർശനം. 4ജിയിൽ നിന്ന് 5ജിയിലേക്കുള്ള തലമുറ മാറ്റത്തിന് ഇന്ത്യ ഇപ്പോഴും കാത്തിരിക്കുമ്പോഴാണ് എൽജി ടെക് ലോകത്തെയാകമാനം അതിശയിപ്പിച്ചിച്ച് കൊണ്ട് ആറാം തലമുറ നെറ്റ്വർക്ക് പ്രദർശിപ്പിച്ചത്. 2021 കൊറിയ സയൻസ് ആൻഡ് ടെക്‌നോളജി എക്‌സിബിഷനിലായിരുന്നു പ്രദർശനം. 6ജി വയർലെസ് സാങ്കേതികവിദ്യയുടെ ട്രാൻസ്മിഷൻ, റിസപ്ഷൻ കഴിവുകളുടെ ഡെമോയാണ് കമ്പനി പ്രദർശിപ്പിച്ചത്. ജർമ്മനിയിലെ ഫ്രോൺഹോഫർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിച്ച പവർ ആംപ്ലിഫയറാണ് കമ്പനി ഉപയോഗിച്ചത്.

Best Mobiles in India

English summary
Rural 5G technology testing has started in Ajol village in Gandhinagar district of Gujarat. Testing was conducted jointly by the DOT and private service providers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X