വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 31 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു
ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 31 ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31-നായിരുന്നു വിക്ഷേപണം. 42 മിനിറ്റുകള്‍ക്കിള്ളില്‍ ഉപഗ്രഹം നിശ്ചിത ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

ഉപഗ്രഹത്തിന്റെ നിയന്ത്രണം
Ku ബാന്‍ഡോട് കൂടിയ ജിസാറ്റ് 31 കാലാവധി തീരുന്ന നിരവധി വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്ക് പകരക്കാരനാകും. ഭ്രമണപഥത്തിലെത്തിയയുടന്‍ കര്‍ണ്ണാടകയിലെ ഹസനില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ കേന്ദ്രം ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജിസാറ്റ് 31 എല്ലാ അര്‍ത്ഥത്തില്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

അടുത്ത ലക്ഷ്യം
വിവിധ ഘട്ടങ്ങളിലായി ഉയര്‍ത്തി ഉപഗ്രഹത്തെ ഭൂമധ്യരേഖയ്ക്ക് 36000 കിലോമീറ്റര്‍ മുകളിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കുകയാണ് അടുത്ത ലക്ഷ്യം ഇതിനായി ഉപഗ്രഹത്തില്‍ തന്നെയുള്ള സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. 2536 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 31, വിസാറ്റ് നെറ്റ്‌വര്‍ക്ക്, ടെലിവിഷന്‍ അപ്ലിങ്കിംഗ്, ഡിജിറ്റല്‍ സാറ്റലൈറ്റ് ന്യൂസ് ഗാതറിംഗ്, ഡിടിഎച്ച് ടെലിവിഷന്‍ സേവനങ്ങള്‍, സെല്ലുലാര്‍ ബാക്ക്ഹ്വാള്‍ കണക്ടിവിറ്റി തുടങ്ങിയവയ്ക്കായാണ് പ്രധാനമായും ഉപയോഗിക്കുക.

നിരീക്ഷണത്തിലായിരിക്കും.
അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവ ജിസാറ്റ് 31-ന്റെ നിരീക്ഷണത്തിലായിരിക്കും.

ഫ്രീക്വന്‍സി
വിവിധ ഫ്രീക്വന്‍സി സെഗ്മെന്റുകളും കവറേജും നല്‍കാന്‍ ജിസാറ്റ് 31-ന് കഴിയുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ഡിടിഎച്ച് സേവനം, എടിഎമ്മുകള്‍ക്കായുള്ള വിസാറ്റ് കണക്ടിവിറ്റി, ഡിജിറ്റല്‍ സാറ്റലൈറ്റ് ന്യൂസ് ഗാതറിംഗ്, ഇ-ഗവേണന്‍സ് എന്നിവയ്ക്ക് ഇത് ഉപയോഗിക്കാനാകും. വന്‍തോതിലുള്ള ഡാറ്റാ കൈമാറ്റത്തിനും ജിസാറ്റ് 31 പ്രയോജനപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്ഷേപിക്കുക.
ഇന്ത്യുടെ പുതിയ ഭൂസ്ഥിര ഉപഗ്രഹമായ ജിസാറ്റ് 30 വരുന്ന ജൂണില്‍ വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. ഇതും ഫ്രഞ്ച് ഗയാനയില്‍ നിന്നായിരിക്കും വിക്ഷേപിക്കുക.


Click it and Unblock the Notifications








