ഇന്ത്യ പുതിയ ആന്റി റേഡിയേഷന്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ലക്ഷ്യം ശത്രുക്കളുടെ റഡാറുകള്‍

|

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശത്തുനിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ആന്റി റേഡിയേഷന്‍ മിസൈല്‍ എന്‍ഗാം (New Generation Anti Radiation Missile-NGARM) വിജയകരമായി പരീക്ഷിച്ചു. സുഖോയ്- 30MKI യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈലിന് ശത്രുക്കളുടെ റഡാറുകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ കഴിയും.

 
ഇന്ത്യ പുതിയ ആന്റി റേഡിയേഷന്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ലക്ഷ്യം

100 കിലോമീറ്ററാണ് എന്‍ഗാമിന്റെ പരിധി. റഷ്യയുമായി ചേര്‍ന്ന് ബ്രഹ്മോസ് ക്രൂയ്‌സ് മിസൈല്‍ വികസിപ്പിച്ചെടുത്തതിന് ശേഷം ഡിആര്‍ഡിഒ നിര്‍മ്മിക്കുന്ന വായുവില്‍ നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കാവുന്ന ആദ്യ മിസൈലാണിത്. ബലാസോറിലെ ടെസ്റ്റ് റെയ്ഞ്ചില്‍ ജനുവരി 18-ന് ആണ് മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത്. സുഖോയ്- 30MKI-യില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചു. ഏത് ഉയരത്തില്‍ നിന്നും വേഗതയിലും മിസൈല്‍ വിക്ഷേപിക്കാനാകുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

വ്യാഴാഴ്ച ഡിആര്‍ഡിഒ-യും നാവികസേനയും ചേര്‍ന്ന് കരയില്‍ നിന്ന് വായുവിലേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ ബരാക്കിന്റെ പരീക്ഷണവും നടത്തി. ഡിആര്‍ഡിഒയും ഇസ്രായേലി എയ്‌റോസ്‌പെയ്‌സ് ഇന്‍ഡസ്ട്രീയും റാഫേലും സംയുക്തമായാണ് മിസൈല്‍ നിര്‍മ്മിച്ചത്. ആഴക്കടലില്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്നായിരുന്നു പരീക്ഷണം.

സൂപ്പര്‍സോണിക് മിസൈലായ ബരാക് 8-ന്റെ പരിധി 70-100 കിലോമീറ്ററാണ്. യുദ്ധക്കപ്പലുകളില്‍ നിന്ന് അയക്കാന്‍ കഴിയുന്ന മിസൈല്‍ പൂര്‍ണ്ണമായും സജ്ജമായിക്കഴിഞ്ഞാല്‍ ശത്രു വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയ്ക്ക് എതിരെ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കും. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് വന്‍തോതില്‍ ഭൂമിയില്‍ നിന്ന് വായുവിലേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.

2005 ഡിസംബറിലാണ് ഇത്തരം മിസൈലുകളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ആകെ ചെലവ് 2606 കോടി രൂപയായിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോയി. 9 കിലോമീറ്റര്‍ മാത്രം പ്രഹരപരിധിയുള്ള ബരാക്-I മിസൈലുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകളില്‍ ഉപയോഗിക്കുന്നത്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇസ്രായേലില്‍ നിന്ന് രാക്-I മിസൈലുകള്‍ ഇന്ത്യ വാങ്ങുകയായിരുന്നു.

ബരാക്-8 മിസൈലുകള്‍ക്ക് ലക്ഷ്യം കണ്ടെത്തി തകര്‍ക്കാനുള്ള ശേഷിയുണ്ട്. 2009 ഫെബ്രുവരിയിലാണ് ബരാക്-8 മിസൈലുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. 10076 കോടി രൂപയായിരുന്നു ചെലവ്. അധികം വൈകാതെ മിസൈലുകള്‍ വ്യോമസേനയ്ക്ക് കൈമാറും.

Best Mobiles in India

Read more about:
English summary
India tests new anti-radiation missile to take out enemy radars

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X