ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്ന് റിപ്പോര്‍ട്

Posted By:

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ താമസിയാതെ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയെ മറികടക്കുമെന്ന് റിപ്പോര്‍ട്. ഒക്‌ടേബറില്‍ 205 മില്ല്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും അത് 213 മില്ല്യന്‍ ആകുമെന്നാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഐ.എം.ആര്‍.ബി ഇന്റര്‍നാഷണലും കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ടില്‍ പറയുന്നത്.

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടക്കുമ

നിലവില്‍ 300 മില്ല്യന്‍ ഉപയോക്താക്കളുള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്. 207 മില്ല്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുമായി യു.എസ്. രണ്ടാം സ്ഥാനത്തും. ഇന്ത്യയില്‍ നഗരങ്ങളിലാണ് കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ഒക്‌ടോബിറലെ കണക്കനുസരിച്ച് ഇത് 137 മില്ല്യന്‍ ആണ്. ഈ വര്‍ഷം അവസാനം ഇത് 141 മില്ല്യന്‍ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 68 മില്ല്യന്‍ ആണ്. അത് 72 മില്ല്യന്‍ ആയും ഉയരും. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടുാന്‍ കാരണമായത് എന്നും റിപ്പോര്‍ട് വിലയിരുത്തുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot