സ്വന്തം ക്രിപ്റ്റോകറൻസിയുമായി ഇന്ത്യ; സ്വകാര്യ കറൻസികൾക്ക് നിയന്ത്രണം വന്നേക്കും

|

രാജ്യത്തെ ക്രിപ്റ്റോകറൻസി - ഡിജിറ്റൽ സാമ്പത്തിക രംഗത്ത് നിർണായക ഇടപെടലിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഔദ്യോഗിക ഡിജിറ്റൽ കറൻസി രൂപീകരിക്കാൻ ഉള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. "ദ ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021" എന്ന തലക്കെട്ടിലാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിനുള്ള സുഗമമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ബില്ലിന്റെ പ്രഖ്യാപിത ലക്ഷ്യം. രാജ്യത്ത് നിലവിലുള്ള എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. മറ്റ് കറൻസികൾക്ക് നിരോധനം ഏർപ്പെടുത്തുമെങ്കിലും ക്രിപ്‌റ്റോകറൻസിയുടെ അടിസ്ഥാന സാങ്കേതിക വിദ്യയും അതിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ചില കോയിനുകൾക്ക് ഇളവുകളും ലഭിച്ചേക്കും.

ഡിജിറ്റൽ

ഡിജിറ്റൽ കറൻസി മേഖലയിൽ സർക്കാർ ഇടപെടൽ തുറന്ന മനസോടെയാകുമെന്നാണ് കേന്ദ്ര സർക്കാരിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ആർബിഐ പുറത്തിറക്കുന്ന കറൻസികളിലൂടെയുള്ള വിനിമയങ്ങൾക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. ക്രിപ്‌റ്റോകറൻസികളെ കറൻസിയായി പരിഗണിക്കുന്നതിൽ പോലും നേരത്തെ സർക്കാർ വിമുഖത കാണിച്ചിരുന്നു. റിസർവ് ബാങ്ക് കറൻസിക്ക് പരമാധികാരമുള്ള രാജ്യത്തിന്റെ ഔദ്യോഗിക അംഗീകാരം ഉണ്ട്. ക്രിപ്‌റ്റോകൾക്ക് കറൻസി പദവി ചാർത്തി നൽകുമ്പോൾ ആര് ഗ്യാരണ്ടി നൽകുമെന്നതും ഇത് വരെയുള്ള ആശങ്കയായിരുന്നു. ഇന്ത്യക്കാരുടെ ക്രിപ്‌റ്റോ നിക്ഷേപം 6 ലക്ഷം കോടി കവിഞ്ഞെന്നും നിക്ഷേപകരുടെ എണ്ണം 10 കോടിയിലധികം വർധിച്ചുവെന്നും ഇന്ത്യൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും വ്യവസായ സ്ഥാപനങ്ങളും അവകാശപ്പെടുന്നു. ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ചെറിയ നിക്ഷേപങ്ങളാണെന്നാണ് പറയപ്പെടുന്നത്. വെർച്വൽ കറൻസി പഠനത്തിന് നിയോഗിക്കപ്പെട്ട എസ്‌സി ഗാർഗ് കമ്മറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമത്തിന്റെ കരട് രൂപം തയ്യാറാക്കിയിരിക്കുന്നത്.

സൈബർ ആക്രമണം: 10 ലക്ഷം ഗോഡാഡി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുസൈബർ ആക്രമണം: 10 ലക്ഷം ഗോഡാഡി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

ക്രിപ്‌റ്റോയിലേക്കുള്ള ആദ്യ ചുവടുകൾ

ക്രിപ്‌റ്റോയിലേക്കുള്ള ആദ്യ ചുവടുകൾ

നവംബർ 18-നാണ് ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾക്കും നിയമനിർമാണത്തിനും കേന്ദ്ര സർക്കാർ ആരംഭം കുറിക്കുന്നതിന്റെ ആദ്യ സൂചനകൾ പുറത്ത് വന്നത്. സൈബർ സാങ്കേതികവിദ്യ ഫോറമായ സിഡ്‌നി ഡയലോഗിനെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തോടെ ക്രിപ്റ്റോ റെഗുലേഷന് സർക്കാർ തയ്യാറെടുക്കുന്നതായി ഏതാണ്ട് ഉറപ്പുമായിരുന്നു. "ഉദാഹരണത്തിന് ക്രിപ്‌റ്റോകറൻസിയോ ബിറ്റ്‌കോയിനോ എടുക്കുക. എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുകയും ക്രിപ്റ്റോകറൻസികൾ നമ്മുടെ യുവത്വത്തെ നശിപ്പിക്കുന്ന തെറ്റായ കൈകളിൽ അവസാനിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്." സിഡ്നി ഡയലോഗിൽ മോദി പറഞ്ഞ വാക്കുകൾ ആണിവ. ഈ പ്രസംഗത്തിനും അഞ്ച് ദിവസം മുമ്പ് പ്രധാനമന്ത്രി മോദി മുതിർന്ന ഉദ്യോഗസ്ഥരുമായി ക്രിപ്‌റ്റോകറൻസികളെ കുറിച്ച് ചർച്ച നടത്തിയിരുന്നു. ചാഞ്ചാട്ടവും അപകടസാധ്യതകളും ഉണ്ടെങ്കിലും ക്രിപ്റ്റോകറൻസിയിൽ നിന്ന് വലിയ വരുമാന സാധ്യത കേന്ദ്രം കാണുന്നുണ്ട്. ഡിജിറ്റൽ കറൻസി ഓപ്പറേറ്റർമാർ നൽകുന്ന സേവനങ്ങൾക്ക് നേരിട്ടുള്ള നികുതിയും ജിഎസ്ടിയും ചുമത്താം.ഒപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

റിസർവ് ബാങ്കിന്റെ ആശങ്കകൾ

റിസർവ് ബാങ്കിന്റെ ആശങ്കകൾ

2017 മുതൽ ആർബിഐ ക്രിപ്‌റ്റോകറൻസികൾ സംബന്ധിച്ച് ഗൗരവമായ ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്. ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടുന്ന ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് 2017 ജൂലൈയിൽ അന്നത്തെ ആർബിഐ ഗവർണർ ഉർജിത് പട്ടേൽ പാർലമെന്ററി പാനലിനോട് പറഞ്ഞിരുന്നു. ക്രിപ്‌റ്റോകറൻസികളുടെ നിയമസാധുത ചർച്ച ചെയ്യാൻ ആർബിഐ ഒരു ഇന്റർ ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചതായും പട്ടേൽ അംഗങ്ങളെ അറിയിച്ചിരുന്നു. 2018 ഏപ്രിൽ 6ന്, വെർച്വൽ കറൻസികളുമായി ബന്ധപ്പെട്ട് സേവനങ്ങൾ നൽകുന്നതിൽ നിന്ന് ബാങ്കുകളെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയും ആർബിഐ വിലക്കിയിരുന്നു. 2021 മാർച്ച് 4 ന് സുപ്രീം കോടതി ഈ സർക്കുലർ റദ്ദാക്കുകയും ചെയ്തു.

ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിങ്; പുതിയ സുരക്ഷാ ഫീച്ചറുകളുമായി വാട്സ്ആപ്പ്

ആർബിഐ

ആർബിഐ

ക്രിപ്‌റ്റോകറൻസികളെ കുറിച്ച് വലിയ ആശങ്കകളുണ്ടെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസും അടുത്തിടെ പറഞ്ഞിരുന്നു. ഒരു എസ്‌ബി‌ഐ ഇവന്റിൽ ശക്തികാന്ത ദാസ്, ക്രിപ്‌റ്റോകറൻസി ഓഹരി ഉടമകളുടെ എല്ലാ അവകാശവാദങ്ങളെയും വെല്ലുവിളിച്ചിരുന്നു. ക്രിപ്റ്റോ മേഖലയിൽ അക്കൗണ്ടുകളും കണക്കുകളുമെല്ലാം പെരുപ്പിച്ച് കാണിക്കുകയാണ്. ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ടുള്ള വ്യാപാര മൂല്യം ഉയർന്നിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതാപരമായ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഞങ്ങൾക്ക് ഗുരുതരമായ ആശങ്കകളുണ്ട്, ആർബിഐ മേധാവി പറഞ്ഞു. "പൊതു ഇടങ്ങളിൽ കാര്യമായ ചർച്ചകളും ഡാറ്റയും ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഈ സമയത്ത്, സാമ്പത്തിക സ്ഥിരത നിലനിർത്താനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്ന സെൻട്രൽ ബാങ്ക് എന്ന നിലയിൽ ആർബിഐയ്ക്ക് ഗുരുതരമായ ആശങ്കകളുണ്ട്. ആഴത്തിലുള്ള വിഷയങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള ചർച്ചകൾ ആവശ്യമാണ്," ശക്തികാന്ത ദാസ് പറഞ്ഞു.

എസ്‌സി ഗാർഗ് കമ്മറ്റിയുടെ ശുപാർശകൾ

എസ്‌സി ഗാർഗ് കമ്മറ്റിയുടെ ശുപാർശകൾ

വെർച്വൽ കറൻസികളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിക്കാൻ ധനമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതിയാണ് എസ്‌സി ഗാർഗ് കമ്മറ്റി. സമിതിയുടെ റിപ്പോർട്ടിൽ നിന്നുള്ള ധാരാളം ശുപാർശകളും പുതിയ ബില്ലിന്റെ ഭാഗമാകുന്നു. ക്രിപ്റ്റോകറൻസി നിരോധനം പോലും ശുപാർശ ചെയ്തിരുന്ന റിപ്പോർട്ടാണ് ഗാർഗ് കമ്മറ്റി നൽകിയിരുന്നത്. വിദേശങ്ങളിൽ കൂണ് പോലെ മുളച്ചു പൊങ്ങുന്ന ക്രിപ്റ്റോകറൻസികളിൽ ഇന്ത്യക്കാർ നിക്ഷേപം നടത്തുന്നതിൽ സമിതി ആശങ്ക അറിയിച്ചിരുന്നു. സർക്കാരുകളുടെ പിന്തുണയില്ലാത്ത പൂർണമായും സ്വകാര്യ സംരംഭങ്ങളായ ക്രിപ്‌റ്റോകറൻസികൾക്ക് യഥാർഥത്തിൽ മൂല്യമൊന്നുമില്ലെന്നും റിപ്പോർട്ട് വ്യക്തമായി പറഞ്ഞിരുന്നു. സ്വകാര്യ ക്രിപ്‌റ്റോകറൻസിക്ക് സാധാരണ കറൻസികളുടെ ഉദ്ദേശ്യം നിറവേറ്റാൻ കഴിയില്ലെന്നും ഗാർഗ് കമ്മറ്റി നിലപാട് സ്വീകരിച്ചു.

നിങ്ങളുടെ പാസ്വേഡ് ഹാക്കർമാരുടെ കയ്യിലെത്തിയോ? അറിയാൻ സഹായിക്കുന്ന ഗൂഗിൾ ടൂൾ

ഡിജിറ്റൽ കറൻസി

ഔദ്യോഗിക ഡിജിറ്റൽ കറൻസി സംബന്ധിച്ച് സർക്കാർ തുറന്ന മനസ് സൂക്ഷിക്കണമെന്നായിരുന്നു സമിതിയുടെ മറ്റൊരു പ്രധാന നിർദേശം. ഇന്ത്യയിൽ ഡിജിറ്റൽ കറൻസിയുടെ ഉചിതമായ മാതൃക പരിശോധിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ആർബിഐ, മെയിറ്റി, ഡിഎഫ്എസ് എന്നിവയുടെ പങ്കാളിത്തത്തോടെ സാമ്പത്തികകാര്യ വകുപ്പ് ഒരു ഗ്രൂപ്പ് രൂപീകരിക്കാനും സമിതി നിർദ്ദേശിച്ചിരുന്നു. ഔദ്യോഗിക ഡിജിറ്റൽ കറൻസിക്ക് നിയമപരമായ അംഗീകാരം ലഭിക്കണമെങ്കിൽ, ആർബിഐ ആക്ടിലെ സെക്ഷൻ 22 പ്രകാരം, ഡിജിറ്റൽ കറൻസിയുടെ ഉചിതമായ റെഗുലേറ്റർ ആർബിഐ ആയിരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. വരുന്ന ശീതകാല സമ്മേളനത്തിൽ മൊത്തം 26 പുതിയ ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.

Best Mobiles in India

English summary
The Center is preparing to present the bill in the winter session of Parliament. The bill will be introduced in Parliament under the title "The Cryptocurrency and Regulation of Official Digital Currency Bill, 2021". The declared objective of the Bill is to create a smooth framework for the creation of the official digital currency issued by the Reserve Bank of India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X