ചിപ്പ് നിർമിത ഇന്ത്യൻ പാസ്സ്പോർട്ടുകൾ ഇനി മുതൽ

|

ഇപ്പോൾ സാങ്കേതികത എല്ലാ മേഖലകളിലും നിറഞ്ഞുനിൽക്കുന്ന കാഴ്ച്ചയാണ് കാണുവാനായി സാധിക്കുന്നത്. 'ഡിജിറ്റൽ ഇന്ത്യ' അത്തരമൊരു ഉദാഹരണമാണ്. നരവംശത്തെ പുരോഗതിയിലേക്ക് നയിച്ചതിൽ സാങ്കേതികതയ്ക്ക് വലിയൊരു പങ്ക് തന്നെയുണ്ട്. ഇൻഡ്യയുടെ സാങ്കേതികത ഇപ്പോൾ എത്തി നിൽക്കുന്നത് ഇ-പാസ്സ്പോർട്ടിന്റെ നൂനത സാങ്കേതികതയിലാണ് എന്നർത്ഥം.

 
ചിപ്പ് നിർമിത ഇന്ത്യൻ പാസ്സ്പോർട്ടുകൾ ഇനി മുതൽ

ഐ.ഐ.ടി-കാൺപൂർ, നാഷണൽ ഇൻഫോമാറ്റിക് സെന്റർ, ഇന്ത്യൻ സെക്യൂരിറ്റി പ്രെസ്സ്, വിദേശകാര്യ മന്ത്രാലയം എന്നിവർ ചേർന്നാണ് ഇ-പാസ്‌പോര്‍ട്ടിന് വേണ്ട സാങ്കേതികത സംവിധാങ്ങൾ വികസിപ്പിച്ചത്. ഉടമസ്ഥന്റെ വ്യക്തിക വിവരങ്ങൾ, യാത്ര വിവരങ്ങൾ തുടങ്ങിയവയായിരിക്കും ഇ-പാസ്‌പോര്‍ട്ടിന്റെ ചിപ്പിൽ റെക്കോർഡ് ചെയ്‌തിട്ടുണ്ടാവുക.

പേ-ടിഎം, ഫോണ്‍-പേയടക്കമുള്ള മൊബൈല്‍ വാലറ്റുകളില്‍ നിന്നും പണം നഷ്ടമായിട്ടുണ്ടോ.. ? അറിഞ്ഞിരിക്കൂ ആര്‍.ബി.ഐയുടെ പുതിയ നിയമങ്ങള്‍പേ-ടിഎം, ഫോണ്‍-പേയടക്കമുള്ള മൊബൈല്‍ വാലറ്റുകളില്‍ നിന്നും പണം നഷ്ടമായിട്ടുണ്ടോ.. ? അറിഞ്ഞിരിക്കൂ ആര്‍.ബി.ഐയുടെ പുതിയ നിയമങ്ങള്‍

പാസ്‌പോര്‍ട്ടിന്റെ ചിപ്പ്

പാസ്‌പോര്‍ട്ടിന്റെ ചിപ്പ്

പാസ്‌പോര്‍ട്ടിന്റെ പുറക് വശത്തതായിരിക്കും ചിപ്പ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ അടങ്ങിയിരിക്കുക. 64 കെ.ബി ഡാറ്റാ ഇതിൽ ശേഖരിക്കാനാകും. തുടക്കത്തിൽ വ്യക്തി വിവരങ്ങൾക്ക് പുറമെ 30 യാത്ര വിവരങ്ങളെ അതിൽ ഉൾപ്പെടുത്താനാകും. ഉടമസ്ഥന്റെ ഫോട്ടോ, വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ സ്റ്റോർ ചെയ്യാൻ ശേഷിയുള്ള തരം സംവിധാനങ്ങൾ പിന്നീട് ഉൾപ്പെടുത്തുമെന്ന് അറിയിച്ചു.

 പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇ-പാസ്‌പോര്‍ട്ടിൽ സ്റ്റോർ ചെയ്തിട്ടുള്ള വിവരങ്ങൾ അനധികൃതമായി മാറ്റാൻ ശ്രമിച്ചാൽ പാസ്‌പോര്‍ട്ട് ഉപയോഗശൂന്യമാകും. ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിന്റെ വരവോടുകൂടി യാത്രക്കാർക്ക് എയർപോർട്ടിൽ ചെക്കിൻ കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന സമയം വളരെ കുറച്ചയിരിക്കും കൂടാതെ എയർപോർട്ട് ഉദ്യോഗസ്ഥർക്ക് പാസ്‌പോര്‍ട്ട് വെരിഫിക്കേഷൻ വളരെ വേഗത്തിലാക്കാനും കഴിയും.

ഐ.ഐ.ടി-കാൺപൂർ
 

ഐ.ഐ.ടി-കാൺപൂർ

പാസ്പോർട്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും മറ്റ് കുറ്റകൃത്യങ്ങളും ഫലപ്രദമായി ചെറുക്കാൻ ചിപ്പുകൾ ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾക്ക് സാധിക്കും. ഇന്ത്യയുടെ പാസ്പോർട്ട് ഹൈടെക്, നിലവിലുള്ള പേപ്പര്‍ പാസ്‌പോര്‍ട്ടിന് പകരം ചിപ്പ് അധിഷ്ഠിതമായ ഇ-പാസ്‌പോര്‍ട്ട് തുടങ്ങിയവയെ പ്രതിനിധികരിച്ചാണ് വരാണസിയില്‍ നടക്കുന്ന പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ആചരിക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.

നാഷണൽ ഇൻഫോമാറ്റിക് സെന്റർ

നാഷണൽ ഇൻഫോമാറ്റിക് സെന്റർ

ഇ-പാസ്പോർട്ടിന്റെ കടന്നുവരവ് ശരിക്കും ഒരു കോളിളക്കം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഇതുവരെയുള്ള പാസ്പോർട്ട് സംബന്ധമായ പ്രശ്‌നങ്ങൾക്കും, വ്യാജ പാസ്സ്പോർട്ടുകൾക്കും ഒരു തീരുമാനമാകും.

Best Mobiles in India

Read more about:
English summary
Indian embassies and consulates are being connected to the Passport Seva Project worldwide. He said that the government's endeavour is to see that Indians are happy and safe wherever they live across the globe.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X