ഫേസ്ബുക്കിനെ കടിഞ്ഞാണിടുന്നതില്‍ ഇന്ത്യക്കാര്‍ വമ്പന്മാര്‍...!

Written By:

ഫേസ്ബുക്കിനെ കടിഞ്ഞാണിടുന്നതില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 2014-ലെ ആദ്യ ആറുമാസത്തിനുള്ളില്‍ 5000 ല്‍ അധികം പരാതികളാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഫേസ്ബുക്ക് അധികൃതര്‍ക്കു ലഭിച്ചത്. ഇതില്‍ പകുതിയും അക്കൗണ്ട് ഉടമകളുടെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയായിരുന്നു. തുര്‍ക്കിയും പാകിസ്ഥാനുമാണ് ഈ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത് എത്തിയത്. തുര്‍ക്കി 1,893 പരാതികള്‍ നല്‍കിയപ്പോള്‍ പാക്കിസ്ഥാന്‍ 1,773 പരാതിയും ഫേസ്ബുക്കിന് കൈമാറി.

ഫേസ്ബുക്കിനെ കടിഞ്ഞാണിടുന്നതില്‍ ഇന്ത്യക്കാര്‍ വമ്പന്മാര്‍...!

പോസ്റ്റുകളുടെ വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ യുഎസിനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വ്യക്തിപരമായ പരാതികളുടെ എണ്ണം പരിശോധിച്ചാല്‍ 2014 ജനുവരി-ജൂണ്‍ കാലയളവില്‍ 5958 ഉപയോക്താക്കളില്‍ നിന്നുമായി 4,559 പരാതികളാണ് ലഭിച്ചത്. ഇതില്‍ 50.87 ശതമാനം പരാതികളും അപകീര്‍ത്തികരവും സഭ്യവുമല്ലാത്ത പോസ്റ്റുകളുടെ പേരിലായിരുന്നു.

വിവിധ രാജ്യങ്ങളിലെ 23,666 ഉപയോക്താക്കളില്‍ നിന്നുമായി 15,433 പരാതികളാണ് ഫേസ് ബുക്കിനു ലഭിച്ചത്. ഇതില്‍ 80.12 ശതമാനവും ഫേസ്ബുക്കില്‍ പ്രതൃക്ഷപ്പെട്ട പോസ്റ്റുകളെ അടിസ്ഥാനമാക്കിയാണ്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot