പാഴ്‌മെയിലുകള്‍ ഏറ്റവും അധികം ഇന്ത്യയില്‍ നിന്ന്

Posted By: Staff

പാഴ്‌മെയിലുകള്‍ ഏറ്റവും അധികം ഇന്ത്യയില്‍ നിന്ന്

ചില പദവികള്‍ നേടിയെടുക്കാന്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒറു പ്രത്യേക കഴിവുണ്ട്. അത്തരത്തില്‍ സ്വന്തമാക്കിയ പദവിയാണ് പാഴ്‌മെയില്‍ (സ്പാം മെയില്‍) സന്ദേശം അയയ്ക്കുന്നവരുടെ പട്ടികയിലെ ഒന്നാം സ്ഥാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന പാഴ്‌മെയിലുകളില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നാണ് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ കമ്പനിയായ ട്രന്‍ഡ് മൈക്രോയുടെ പഠനം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസത്തെ കണക്കാണിത്.

ഇന്ത്യയ്ക്ക് പിറകെ ഇന്തോനേഷ്യ (13%), ദക്ഷിണ കൊറിയ (12%), റഷ്യ (10%) എന്നീ രാജ്യങ്ങളാണ് പാഴ്‌മെയില്‍ പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്.  സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ പാദത്തില്‍ വന്‍ വളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. 2011ലെ അവസാന പാദത്തിലും ഇന്ത്യയായിരുന്നു സ്പാം ഉറവിടങ്ങളില്‍ ആദ്യത്തേത്.

ആന്‍ഡ്രോയിഡിന്റെ വളര്‍ച്ചയെ സൈബര്‍ ക്രിമിനലുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് ട്രന്‍ഡ് മൈക്രോയുടെ മറ്റൊരു കണ്ടെത്തല്‍.  ഈ പാദത്തില്‍ 5,000 പുതിയ അപകടകരങ്ങളായ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പുറത്തിറങ്ങിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പെട്ടെന്ന് നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍/ഹാക്കിംഗ് എന്നിവയേക്കാള്‍ ഏറെ കാലത്തെ പദ്ധതിയിലൂടെ സാവധാനം നടത്തിയെടുക്കുന്ന ആക്രമണങ്ങള്‍ക്കാണ്  സൈബര്‍ കുറ്റവാളികള്‍ ഇപ്പോള്‍ പ്രാധാന്യം ഏറെ നല്‍കുന്നതെന്നും ഈ പഠനം പറയുന്നു.

വൈറസുകളും സൈബര്‍ ആക്രമണങ്ങളും ഒരിക്കലും സംഭവിക്കില്ലെന്ന് പറഞ്ഞിരുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍ സൈബര്‍ ആക്രമണങ്ങളുടെ ഒരു പുതിയ വേദിയായി മാറിയതാണ് അടുത്തിടെ കാണാനായത്. ലോകത്തിലെ സുരക്ഷിതമായ ഓപറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നായായിരുന്നു ആപ്പിള്‍ സോഫ്റ്റ്‌വെയറിനെ കണ്ടിരുന്നത്. ആക്രമണങ്ങളുടെ എണ്ണത്തില്‍ ആപ്പിളാണ് മുന്നില്‍ (91), ഒറാക്കിള്‍ രണ്ടാം സ്ഥാനത്തും (78) ഗൂഗിള്‍ (73), മൈക്രോസോഫ്റ്റ് (43) എന്നിവ മൂന്ന്  നാല് സ്ഥാനങ്ങളിലുമുണ്ട്.

അടുത്തിടെയാണ് ആറ് ലക്ഷത്തോളം കമ്പ്യൂട്ടറുകളെ ആക്രമിച്ച ഫഌഷ് ബാക്ക് ട്രോജനെ മാക് സിസ്റ്റത്തില്‍ കണ്ടെത്തിയത്. അതിന് ആപ്പിള്‍ ഉടന്‍ തന്നെ പരിഹാരങ്ങള്‍ കൊണ്ടുവന്നെങ്കിലും ഈ മാല്‍വെയര്‍ ആക്രമണത്തിന് ഇരയായ 1.4 ലക്ഷത്തോളം മാക് കമ്പ്യൂട്ടറുകള്‍ ഇപ്പോഴും ഉണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot