ഡിസംബറോടെ ഇന്ത്യ ലോകത്തെ രണ്ടാമത്ത ഇന്റര്‍നെറ്റ് വിപണി....!

|

ഡിസംബറോടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ ഇന്റര്‍നെറ്റ് വിപണിയാകും. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഐ എം ആര്‍ ബി ഇന്റര്‍നാഷണലും പുറത്തുവിട്ട കണക്കുപ്രകാരമാണ് 2014 അവസാനത്തോടെ ഇന്ത്യ ഇന്റര്‍നെറ്റ് വിപണിയാകുമെന്ന് വ്യക്തമാകുന്നത്. ഡിസംബറില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 30 കോടി കവിയുമെന്നാണ് കണക്ക്. നിലവില്‍ 27.9 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള അമേരിക്കയെ ഇതോടെ ഇന്ത്യ പിന്തളളും.

 
ഡിസംബറോടെ ഇന്ത്യ ലോകത്തെ രണ്ടാമത്ത ഇന്റര്‍നെറ്റ് വിപണി....!

60 കോടി ഉപയോക്താക്കളുള്ള ചൈനയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇതിന് പുറകിലായാണ് അമേരിക്ക ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഒക്ടോബറിലെ കണക്കുപ്രകാരം അമേരിക്കയുടെ തൊട്ടുപുറകിലായി 27.8 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുമായി ഇന്ത്യ നിലയുറപ്പിക്കുകയായിരുന്നു.

 
ഡിസംബറോടെ ഇന്ത്യ ലോകത്തെ രണ്ടാമത്ത ഇന്റര്‍നെറ്റ് വിപണി....!

ഇന്ത്യയിലെ ഇന്റര്‍നെറ്റ് കുതിച്ചുചാട്ടത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത് സ്മാര്‍ട്ട്‌ഫോണിലൂടെയുളള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ക്രമാതീതമായ വര്‍ദ്ധനയാണ്. ഇപ്പോള്‍ 11.9 കോടി നഗരവാസികളാണ് സ്മാര്‍ട്ട്‌ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. നാല് കോടി ഗ്രാമീണരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഈ കണക്ക് 12.8 കോടിയും നാലരക്കോടിയുമായി ഈ വര്‍ഷം അവസാനത്തോടെ വര്‍ദ്ധിക്കും.

ഡിസംബറോടെ ഇന്ത്യ ലോകത്തെ രണ്ടാമത്ത ഇന്റര്‍നെറ്റ് വിപണി....!

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയില്‍ നിന്ന് പത്തുകോടിയായി ഉയരാന്‍ പത്തുവര്‍ഷമാണ് എടുത്തത്. എന്നാല്‍ പത്തുകോടിയില്‍ നിന്ന് ഇരുപതുകോടിയാകാന്‍ മൂന്നുവര്‍ഷം കൊണ്ട് സാധിച്ചു. അതേസമയം പിന്നീടുളള വളര്‍ച്ച അത്ഭുതാവഹമാണ്, അതായത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇരുപതുകോടിയില്‍ നിന്ന് മുപ്പതുകോടിയാകാന്‍ എടുത്തത് വെറും ഒരുവര്‍ഷം മാത്രമാണ്.

ഡിസംബറോടെ ഇന്ത്യ ലോകത്തെ രണ്ടാമത്ത ഇന്റര്‍നെറ്റ് വിപണി....!

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ ഗ്രാഫ് 2013-ഓടെ മികച്ച വേഗതയില്‍ കൂടുന്നതായി സൂചിപ്പിക്കുന്നു. 2013 ഡിസംബറില്‍ 21.3 കോടി ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 27.9 ആയി കൂടി. 2015 ഡിസംബറില്‍ ഉപയോക്താക്കളുടെ എണ്ണം 35.5 കോടിയായി ഉയരുമെന്നാണ് ഇപ്പോഴത്തെ ഗ്രാഫ് സൂചിപ്പിക്കുന്നത്. ഉപയോക്താക്കളുടെ എണ്ണത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
India will become the second biggest internet market by the end of 2014 surpassing U.S.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X