ഷവോമി ഫോണുകള്‍ രാജ്യസുരക്ഷയ്ക്ക് എതിരെന്ന് വ്യോമസേന; അല്ലെന്ന് കമ്പനി
വ്യോമസേനയിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഷവോമി റെഡ്മി 1 എസ് ഉപയോഗിക്കരുതെന്നാണ് വ്യോമസേനയുടെ നിര്‍ദേശം. മൊബൈലിലെ ഡാറ്റ ചൈനയിലുള്ള അവരുടെ സെര്‍വറുകളിക്ക് മാറ്റുന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വ്യോമസേന ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ വ്യോമസേനയിലെ 1,75,000 അംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടുമാണ് ഷവോമി റെഡ്മി 1 എസ് മൊബൈല്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം വ്യോമസേന നല്‍കിയിട്ടുളളത്.
ഫോണ്‍ ഉപയോഗിക്കുന്നവരുടെ പേരുവിവരം, ഫോണ്‍ നമ്പര്‍, ഐ എം ഇ ഐ നമ്പര്‍ എന്നിവയ്ക്ക് പുറമെ അഡ്രസ് ബുക്കിലുള്ളവരുടെ നമ്പറുകള്‍, മെസ്സേജുകള്‍ എന്നിവയെല്ലാം ബെയിജിങ്ങിലെ ഷവോമിയുടെ സെര്‍വറിലേക്ക് മാറ്റുന്നുവെന്നാണ് എഫ് സെക്യുര്‍ എന്ന സെക്യൂരിറ്റി സൊല്യൂഷന്‍ കമ്പനി നേരത്തെ കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് യൂണിറ്റ് വ്യോമസേനയ്ക്കു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അതേ സമയം ക്ലൗഡ് മെസ്സേജിങ് സര്‍വീസിലെ ചില പിഴവുകള്‍ മുന്‍നിര്‍ത്തി ജൂലായിലാണ് എഫ് സെക്യൂര്‍ ഈ പരിശോധന നടത്തിയതെന്നാണ് ഷവോമി കമ്പനി വ്യക്തമാക്കുന്നത്. എഫ് സെക്യുര്‍ മുന്നോട്ടുവെച്ച ആശങ്കകള്‍ പരിഹരിച്ചതായും കമ്പനി അറിയിച്ചു. ആഗസ്ത് 10ന് തന്നെ ഒ ടി എ സിസ്റ്റം അപ്‌ഡേറ്റ് ചെയ്തതായും കമ്പനി പറയുന്നു.


Click it and Unblock the Notifications








