Home
News

യുദ്ധഭൂമിയിൽ ആയുധമടക്കം എന്തും അ‌തിവേഗം എത്തിക്കാം; ടൈപ്പ് V ഹെവി ഡ്രോപ്പ് സിസ്റ്റവുമായി ഡിആർഡിഒ!

20 ടൺ വരെ ഭാരമുള്ള ആയുധങ്ങൾ, ഉപകരണങ്ങൾ, വെടിക്കോപ്പുകൾ തുടങ്ങി എന്തും യുദ്ധ ഭൂമിയിലും മറ്റ് ദുർഘട പ്രദേശങ്ങളിലും എത്തിക്കുന്നതിനായി ടൈപ്പ് V ഹവി ഡ്രോപ്പ് സിസ്റ്റം വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ ( Defence Research and Development Organisation ).

ഒരു കാർഗോ വിമാനത്തിൽ നിന്ന് "ടൈപ്പ് V ഹെവി ഡ്രോപ്പ് സിസ്റ്റം" വഴി വിജയകരമായി ചരക്ക് താഴെയെത്തിക്കാൻ കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് സാധിച്ചു. ആഗ്രയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) കേന്ദ്രത്തിലാണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്.

ടൈപ്പ് V ഹെവി ഡ്രോപ്പ് സിസ്റ്റവുമായി ഡിആർഡിഒ!

സാധാരണ ഗതിയിൽ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് പാരച്യൂട്ടിന്റെ സഹായത്തോടെ ഉയർന്ന ഭാരമുള്ള ലോഡുകൾ എത്തിക്കാൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. 100 ശതമാനവും തദ്ദേശീയ വിഭവങ്ങൾ ഉപയോഗിച്ച്, ഇന്ത്യൻ സായുധ സേനയ്ക്കായി നിർമിച്ച ഈ സംവിധാനം വൻ വിജയമാണെന്ന് അ‌ധികൃതർ വ്യക്തമാക്കി.

മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യൻ ആംഡ് ഫോഴ്‌സ് യൂസേഴ്‌സ് & എയർബോർണിക്‌സ് ഡിഫൻസ് ആൻഡ് സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് ( ജെസിബിഎല്ലിന്റെ ഡിഫൻസ് ഡിവിഷൻ ) എന്നിവർ സംയുക്തമായാണ് ടൈപ്പ് V ഹവി ഡ്രോപ്പ് സിസ്റ്റം വിജയകരമായി പൂർത്തിയാക്കിയത്.

എട്ട് പ്രധാന കനോപ്പികൾ, മൂന്ന് എക്‌സ്‌ട്രാക്റ്റർ പാരച്യൂട്ട്, ഒരു ഡ്രഗ് പാരച്യൂട്ട്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, മെക്കാനിക്കൽ സിസ്റ്റങ്ങൾ, മറ്റ് ലാച്ചിംഗ് ആക്‌സസറികൾ എന്നിവ ടൈപ്പ് V ഹെവി ഡ്രോപ്പ് സിസ്റ്റത്തിൽ ഉൾപ്പെടുന്നു. ഒരു പ്രത്യേക അലുമിനിയം ലോഹം കൊണ്ടാണ് ഇതിന്റെ പ്ലാറ്റ്ഫോം നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യൻ സായുധ സേനയുടെ വർക്ക്ഫ്ലോയിലേക്ക് ടൈപ്പ് V ഹെവി ഡ്രോപ്പ് സിസ്റ്റം ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ബോയിംഗ് സി -17, ലോക്ക്ഹീഡ് മാർട്ടിൻ സി -130, മറ്റ് സി-സീരീസ് വിമാനങ്ങൾ എന്നിവയ്‌ക്കൊപ്പം ടൈപ്പ് V ഹെവി ഡ്രോപ്പ് സിസ്റ്റം ഉപയോഗിക്കാൻ സാധിക്കുമെന്ന് വ്യോമസേന അറിയിച്ചു.

എയർബോർണിക്സ് ഡിഫൻസ് ആൻഡ് സ്പേസ് പ്രൈവറ്റ് ലിമിറ്റഡാണ് ടൈപ്പ് V ഹവി ഡ്രോപ്പ് സിസ്റ്റം നിർമ്മിക്കുന്നത്. സായുധ സേനയുടെ ആവശ്യങ്ങൾക്കായി ഇത്തരം സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി 2018 മുതൽ ആഗ്രയിലെ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റുമായി (DRDO) ആർ ആൻഡ് ഡി പ്രവർത്തിക്കുന്നുണ്ട്.

ടൈപ്പ് V ഹെവി ഡ്രോപ്പ് സിസ്റ്റവുമായി ഡിആർഡിഒ!

മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇന്ത്യൻ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ വെല്ലുവിളി നിറഞ്ഞ ഇത്തരം വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എയർബോർണിക്സ് ഡിഫൻസ് ആൻഡ് സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് ( ജെസിബിഎല്ലിന്റെ പ്രതിരോധ വിഭാഗം ) സജ്ജമാണ് എന്ന് അ‌ധികൃതർ വ്യക്തമാക്കുന്നു.

യുദ്ധം പോലുള്ള അ‌ടിയന്തര സാഹചര്യങ്ങളിൽ വളരെ ഭാരമേറിയ വസ്തുക്കൾ, ( ആയുധങ്ങൾ, വെടിക്കോപ്പുകൾ, മരുന്ന്, ജീവൻരക്ഷാ ഉപകരണങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങി എണ്ണമറ്റ വസ്തുക്കൾ) കുന്നിൻ മുകളിലും മറ്റും എത്തിക്കാൻ ടൈപ്പ് V ഹവി ഡ്രോപ്പ് സിസ്റ്റം ഇന്ത്യൻ ​സൈന്യത്തിന് മുതൽക്കൂട്ടാകും.

ഹെലികോപ്ടറുകൾക്ക് ലാൻഡ് ചെയ്യാൻ കഴിയാത്ത പ്രദേശങ്ങളിലേക്കും സാധനങ്ങൾ എത്തിക്കാൻ ഈ സംവിധാനം സഹായിക്കും. യുദ്ധഭൂമിയിലെ ആവശ്യങ്ങൾക്ക് പുറമേ, അ‌പകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ പോലുള്ള അ‌ടിയന്തര സാഹചര്യങ്ങളിലും ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രമീകരണങ്ങൾ പൂർത്തിയായതിനാൽ അ‌ധികം ​വൈകാതെ ടൈപ്പ് V ഹെവി ഡ്രോപ്പ് സിസ്റ്റം ഇന്ത്യൻ സേനയുടെ ഭാഗമാകും.

Image Credit: Vayu Aerospace Review (Twitter)

More from GizBot

Best Mobiles in India

English summary
Indian Air Force says it has tested "Type V Heavy Drop System" from a cargo plane. With the help of this system, weapons/equipment/ammunition weighing up to 20 tonnes can be easily parachuted and dropped on the battlefield or at inaccessible locations including high altitudes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X