വൈ-ഫൈ സേവനം ഇനി നിങ്ങൾക്ക് വിമാനങ്ങളിലും ലഭിക്കും

|

ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും ഇപ്പോൾ യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകാമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാർ തിങ്കളാഴ്ച വിജ്ഞാപനം ഇറക്കി. "ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, സ്മാർട്ട് വാച്ച്, ഇ-റീഡർ അല്ലെങ്കിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണം എന്നിവ ഉപയോഗിക്കുമ്പോൾ പൈലറ്റ്-ഇൻ-കമാൻഡ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് വൈ-ഫൈ ഓൺബോർഡ് വഴി ഇന്റർനെറ്റ് സേവനങ്ങൾ ഫ്ലൈറ്റ് മോഡിലോ വിമാന മോഡിലോ അനുവദിക്കാം", വിജ്ഞാപനം വ്യക്തമാക്കി.

ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനങ്ങൾ
 

കഴിഞ്ഞ വെള്ളിയാഴ്ച എവററ്റിൽ തങ്ങളുടെ ആദ്യത്തെ ബോയിംഗ് 787-9 ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനമാണിതെന്ന് വിമാനത്തിന്റെ ഡെലിവറി എടുക്കുമ്പോൾ വിസ്താര സിഇഒ ലെസ്ലി തംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇനി മുതൽ ആഭ്യന്തര വിമാന സർവീസുകളിൽ വൈ-ഫൈ സേവനം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നൽകിക്കൊണ്ട് കേന്ദ്രസര്‍ക്കാർ പുതിയ മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു കഴിഞ്ഞു.

വൈ-ഫൈ സേവനങ്ങൾ

വൈ-ഫൈ വഴി ആയിരിക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇതോടെ ആകാശയാത്രകളിലും യാത്രക്കാർക്ക് ലോകവുമായി ബന്ധപ്പെടാൻ കഴിയും. ഇലക്ട്രോണിക് ഉപകരണങ്ങൾ ഫ്ലൈറ്റ് മോഡിലേക്ക് അല്ലെങ്കിൽ അല്ലെങ്കിൽ ഏറോപ്ലെയ്ൻ മോഡിലേക്ക് മാറ്റിയ ശേഷം മാത്രമേ ഇവ വിമാനത്തിനുള്ളിൽ വച്ച് ഉപയോഗിക്കാനാകു. ഫോണിന് പുറമെ സ്മാർട്ട് വാച്ച്, ലാപ്ടോപ്പ്, ഇ-റീഡർ, ടാബ്‌ലെറ്റ് തുടങ്ങിയവയിലെല്ലാം വൈ-ഫൈ കണക്ട് ചെയ്യാം.

ഇന്റർനെറ്റ്

മണിക്കൂറുകൾ തുടർച്ചയായി വിമാന യാത്ര ചെയ്യുന്നവർക്ക് വിമാനത്തിലിരുന്നും ജോലി ചെയ്യാനും മെയിലുകൾ അയയ്ക്കാനും ചാറ്റ് ചെയ്യാനുമെല്ലാം ഈ നിർദ്ദേശത്തോടെ കഴിയും. പ്രധാന ക്യാപ്റ്റന്റെ അനുവാദമനുസരിച്ചാണ് ഈ സേവനം ലഭ്യമാവുക. എല്ലാ ഫ്‌ളൈറ്റുകളിലും ഇൻ-ഫ്‌ളൈറ്റ് വൈ-ഫൈ സ്വിച്ച് ഓൺ ചെയ്യാൻ സാധിക്കും. നേരത്തെ വിമാനം പറന്ന് ഉയരാൻ തുടങ്ങുന്നത് വരെയും ലാൻഡ് ചെയ്തതിന് ശേഷവും മാത്രമേ മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ.

സിവിൽ ഏവിയേഷൻ മിനിസ്ട്രി
 

വിമാനത്തിലെ വൈ-ഫൈ സംവിധാനം യാത്രക്കാര്‍ക്കു കൂടി അനുവദിച്ചാണ് ഉത്തരവ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വിമാന കമ്പനികൾക്ക് ഇത് ബാധകമാകും. ഈ സംവിധാനം യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനായി ചില നിബന്ധനകളും പ്രധാന ക്യാപ്റ്റൻ പാലിക്കേണ്ടതുണ്ട് എന്നാണ് സിവിൽ ഏവിയേഷൻ മിനിസ്ട്രിയുടെ നോട്ടിഫിക്കേഷൻ.

വൈ-ഫൈ സേവനം ക്യാപ്റ്റൻ വിശ്ചേദിക്കും

ഫ്ലൈറ്റ് മോഡിൽ പല ഫോണുകളിലും വൈ-ഫൈ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ട് തന്നെ യാത്രക്കാർക്ക് അവരുടെ ഫോണുകൾ ഒഴികെയുള്ള ഉപകരണങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. വിമാനത്തിന്റെ എല്ലാ എക്സിറ്റ് ഡോറുകളും അടച്ച് കഴിഞ്ഞ് പിന്നീട് അത് തുറക്കുന്നതുവരെയായിരിക്കും വൈ-ഫൈ സേവനം ലഭ്യമാക്കുക. നേരത്തെ പറഞ്ഞ പ്രത്യേക അവസരങ്ങളിൽ വൈ-ഫൈ സേവനം ക്യാപ്റ്റൻ വിശ്ചേദിക്കും.

സെല്ലുലാർ കമ്മ്യൂണിക്കേഷൻ

ഫ്ലൈറ്റ് സമയത്ത് സർക്കാർ സെല്ലുലാർ കമ്മ്യൂണിക്കേഷൻ അനുവദിച്ചിരുന്നു. പക്ഷേ നിലവിലെ അറിയിപ്പിൽ ഫോൺ ആശയവിനിമയത്തെക്കുറിച്ച് ഒരു പരാമർശവും ഇല്ല. ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയായി മാറുമെന്ന് ഇതിനകം തന്നെ വിസ്താര എന്ന കമ്പനിയുടെ സിഇഒ ലെസ്ലി റ്റ്ംഗ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷൻ (DGCA)

ക്രൂസിങ് സ്പീഡിൽ ആയിരിക്കുമ്പോൾ മാത്രമേ വൈ-ഫൈ സ്വിച്ച് ഓൺ ചെയ്യാൻ പാടുള്ളൂ. ടേക്ക്-ഓഫിനും ലാൻഡിങ്ങിനും ഇടയിൽ ഈ സേവനം ലഭ്യമാവില്ല. അതുപോലെ കാലാവസ്ഥ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ക്യാപ്റ്റൻ വൈ-ഫൈ ഓൺ ചെയ്യില്ല. ഓരോ വിമാനത്തിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കണമെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ (DGCA) പ്രത്യേക ഇന്റര്‍നെറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി നേടണം. എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിദേശ വിമാന സര്‍വിസുകളില്‍ നേരത്തെ തന്നെ വൈ-ഫൈ നല്‍കുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
The Union government on Monday issued a notification to announce that all airlines operating in India can now provide in-flight wi-fi services to its passengers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X