Home
News

ഏഴാം വയസിൽ കോഡിങ് പഠനം, 16-ാം വയസിൽ സ്വന്തം എഐ സ്റ്റാർട്ടപ്പ്; കോടികളുടെ ഫണ്ടിങ് നേടി ഇന്ത്യൻ പെൺകുട്ടി

ചില പ്രതിഭകൾ തങ്ങളുടെ കഴിവുകളുടെ അ‌ടയാളങ്ങൾ ബാല്യത്തിൽത്തന്നെ പ്രകടമാക്കി തുടങ്ങും. അ‌ത് തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും കഴിവുള്ളവർ ചുറ്റുമുണ്ടാകുക എന്നത് ഒരു ഭാഗ്യമാണ്. അ‌ത്തരമൊരു ഭാഗ്യം ലഭിച്ച പെൺകുട്ടിയാണ് പ്രഞ്ജലി അവസ്തി എന്ന പതിനാറുവയസുകാരി. പലരും പരാജയപ്പെട്ടിടത്ത് വിജയക്കൊടി പാറിച്ചു എന്നതാണ് ഈ ഇന്ത്യൻ പെൺകുട്ടിയെ ശ്രദ്ധേയയാക്കുന്നത്.

പതിനാറാം വയസിൽ സ്ഥാപിച്ച Delv.AI എന്ന സ്റ്റാർട്ടപ്പ് കമ്പനിയിലൂടെയാണ് ടെക് ലോകത്ത് പ്രഞ്ജലി അവസ്തി (Pranjali Awasthi) താരമായിരിക്കുന്നത്. 2022 ജനുവരിയിൽ സ്ഥാപിച്ച Delv.AI ഇതിനോടകം, ഏകദേശം 3.7 കോടി രൂപയുടെ ഫണ്ടിംഗ് വിജയകരമായി നേടിയതായി മിയാമി ടെക് വീക്ക് ഇവന്റിനിടെ അ‌വസ്തി വെളിപ്പെടുത്തി.

ഏഴാം വയസിൽ കോഡിങ് പഠനം, 16-ാം വയസിൽ സ്വന്തം എഐ സ്റ്റാർട്ടപ്പ്

ഒരു എഐ സ്റ്റാർട്ടപ്പ് കമ്പനി ഉടമ എന്ന നിലയിലേക്കുള്ള തന്റെ യാത്രയുടെയും വളർച്ചയുടെയും പിന്നിലെ പ്രാഥമിക ശക്തി തന്റെ പിതാവാണെന്ന് അ‌വസ്തി പറയുന്നു. Delv.AIയിൽ പത്തിലധികം ജീവനക്കാരുണ്ട് എന്ന് കമ്പനിയുടെ ലിങ്ക്ഡ്ഇൻ പ്രൊ​ഫൈൽ വ്യക്തമാക്കുന്നു. ഇതിനകം Delv.AI മൊത്തം 450,000 ഡോളറിന്റെ (ഏകദേശം 3.7 കോടി രൂപ) ഫണ്ട് സമാഹരിച്ചു.

നിലവിൽ പ്രഞ്ജലി അവസ്തിയുടെ കമ്പനിക്ക് ഏകദേശം 12 മില്യൺ ഡോളറിന്റെ മൂല്യമുണ്ട്. സ്റ്റാർട്ടപ്പുകൾ തുടങ്ങിയ പലരും പാതിവഴിയിൽ പരാജയം രുചിച്ച് പിൻവാങ്ങിയ സംഭവങ്ങൾ നിരവധിയാണ്. അ‌പ്പോഴാ​ണ് വെറും 16 വയസ് മാത്രമുള്ള ഒരു ഇന്ത്യൻ പെൺകുട്ടി തന്റെ എഐ സ്റ്റാർട്ടപ്പ് കമ്പനികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ​

പതിനാറാം വയസിൽ ലോകം ശ്രദ്ധിക്കുന്ന ഒരു സംരംഭക എന്ന നിലയിലേക്ക് വളരാൻ പ്രഞ്ജലി അവസ്തിക്ക് കരുത്തായത് ബാല്യത്തിൽ തന്നെ ലഭിച്ച പിന്തുണയാണ്. ടെക്നോളജിയോട് വളരെ ചെറുപ്പത്തിൽ തന്നെ പ്രഞ്ജലി ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. എൻജിനീയറായിരുന്ന പിതാവ് ആയിരുന്നു അ‌തിന്റെ മുഖ്യ പ്രേരണ. ടെക്നോളജിയോടുള്ള പ്രഞ്ജലിയുടെ താൽപര്യം ഏഴാം വയസിൽ തന്നെ കോഡിങ്ങിലേക്ക് അ‌വളെ എത്തിച്ചു.

ഏഴാം വയസിലെ കോഡിങ് പഠനം പ്രഞ്ജലിയുടെ തുടർ യാത്രകൾക്ക് അ‌ടിത്തറയിട്ടു. കൂടുതൽ പഠന അ‌വസരങ്ങൾ ലക്ഷ്യമിട്ട് പ്രഞ്ജലിയുടെ പതിനൊന്നാം വയസിൽ കുടുംബം ഫ്ലോറിഡയിലേക്ക് താമസം മാറി. തുടർന്ന് കമ്പ്യൂട്ടർ സയൻസ് ക്ലാസുകളിലേക്കും മത്സര ഗണിത പ്രോഗ്രാമുകളിലേക്കും അവൾ എത്തിപ്പെട്ടു. പിന്നീട് പതിമൂന്നാം വയസിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി റിസർച്ച് ലാബിൽ ഇന്റേൺഷിപ്പിനായി പ്രവേശിച്ചു.

പതിമൂന്നാം വയസിൽ ലഭിച്ച ഇന്റേൺഷിപ്പ് അ‌വസരമാണ് എഐ സ്റ്റാർട്ടപ്പ് ഉടമ എന്ന നിലയിലേക്കുള്ള അ‌വസ്തിയുടെ വളർച്ചയ്ക്ക് മുഖ്യ പ്രേരണയായ ഘടകങ്ങളിലൊന്ന്. ഇന്റേൺഷിപ്പിനിടെ, പാൻഡെമിക് കാരണം പഠനം വെർച്വൽ ക്ലാസുകൾ വഴിയായി. ഇത് പഠനത്തിനിടെ തന്നെ മെഷീൻ ലേണിംഗ് പ്രോജക്റ്റുകളിലേക്ക് പ്രവേശിക്കാൻ പ്രഞ്ജലിക്ക് അ‌വസരമൊരുക്കി.

ഈ സമയത്താണ് ഓപ്പൺഎഐ ChatGPT-3 ബീറ്റ പുറത്തിറക്കിയത്, എഐ ഉപയോഗിച്ച് ഗവേഷണ ഡാറ്റാ എക്‌സ്‌ട്രാക്‌ഷനും സംഗ്രഹവും കാര്യക്ഷമമാക്കാനുള്ള അവളുടെ ആശയം ഉടലെടുക്കുന്നതും Delv.AI വിഭാവനം ചെയ്യുന്നതും ഈ കാലയളവിലാണ്. ഡാറ്റാ എക്‌സ്‌ട്രാക്‌ഷൻ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും ഡാറ്റ സിലോകൾ ഇല്ലാതാക്കുന്നതിനും മെഷീൻ ലേണിംഗ് പ്രയോജനപ്പെടുത്താൻ പ്രാഞ്ജലി ലക്ഷ്യമിട്ടു.

ബാക്കെൻഡ് ക്യാപിറ്റലിലെ ലൂസി ഗുവോയും ഡേവ് ഫോണ്ടനോട്ടും ചേർന്ന് നടത്തുന്ന മിയാമിയിലെ ഒരു എഐ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററിൽ ചേർന്നതോടെ അവളുടെ യാത്ര ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തി. പ്രോഡക്ട് ഹണ്ടിലെ Delv.AI-യുടെ ബീറ്റാ ലോഞ്ച് അസാധാരണ വിജയം നേടി. (തങ്ങളുടെ സോഫ്റ്റ്‌വെയർ സൗജന്യമായി പങ്കിടാൻ ആരെയും സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് പ്രോഡക്ട് ഹണ്ട്).

ഏഴാം വയസിൽ കോഡിങ് പഠനം, 16-ാം വയസിൽ സ്വന്തം എഐ സ്റ്റാർട്ടപ്പ്

നിരവധി ഓൺ​ലൈൻ കണ്ടന്റുകൾക്കിടയിൽ തങ്ങൾക്ക് വേണ്ട വിവരങ്ങളിലേക്ക് കാര്യക്ഷമമായി എത്താൻ ഗവേഷകരെ സഹായിക്കുക എന്നതാണ് Delv.AI-യുടെ പ്രാഥമിക ലക്ഷ്യമെന്ന് അവസ്തി പറയുന്നു. ഓൺ ഡെക്ക്, വില്ലേജ് ഗ്ലോബൽ എന്നിവയിൽ നിന്നുള്ള നിക്ഷേപം Delv.AIക്ക് നേടി നൽകുന്നതിൽ ആക്സിലറേറ്റർ പ്രോഗ്രാം നിർണായക പങ്ക് വഹിച്ചു.

തന്റെ കമ്പനിയിലെ ചെറുതും എന്നാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായ ഒരു ടീമിനെ നയിക്കുന്ന പ്രഞ്ജലി, കോഡിംഗ് മുതൽ കസ്റ്റമർ കെയർ വരെയുള്ള ത​ന്റെ കമ്പനിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ഇന്ന് മേൽനോട്ടം വഹിക്കുന്നു. വിദ്യാഭ്യാസം പ്രധാനമാണെങ്കിലും തൽക്കാലം ബിസിനസിന് പ്രാധാന്യം നൽകി മുന്നോട്ട് പോകാനാണ് പ്രഞ്ജലിയുടെ തീരുമാനം.

എങ്കിലും ഭാവിയിൽ ഉന്നതവിദ്യാഭ്യാസം നേടുമെന്നും അ‌ത് ബിസിനസിന് ഏറെ ഗുണം ചെയ്യുമെന്നും ഈ പതിനാറുകാരി വ്യക്തമാക്കുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ ചെറുപ്പത്തിൽ തന്നെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞാൽ ഭാവിയിൽ ഉയരങ്ങൾ കീഴടക്കാൻ അ‌വർക്ക് സാധിക്കുമെന്ന് പ്രഞ്ജലിയുടെ വിജയം ലോകത്തോട് വിളിച്ചുപറയുന്നു. അ‌തിനാൽത്തന്നെ പ്രഞ്ജലി എല്ലാ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഒരേപോലെ പ്രചോദനാത്മാകമായ ഒരു പാഠമാണ്.

Image credit: Pranjali Awasthi Twitter

More from GizBot

Best Mobiles in India

English summary
An Indian girl, Pranjali Awasthi gained attention in the tech world through the start-up company Delv.AI founded at the age of sixteen. Delv.AI has more than 10 employees, according to the company's LinkedIn profile. Already, Delv.AI has raised a total of $450,000 (roughly Rs. 3.7 crore) in funding. Learning coding at the age of seven laid the foundation for Pranjali's growth.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X