ഇതാണ് ഇന്ത്യൻ അയൺ മാൻ; അയൺ മാൻ സ്യൂട്ട് ഉണ്ടാക്കി ഇന്ത്യൻ വിദ്യാർത്ഥി; വീഡിയോ കാണാം

By Shafik
|

അയൺ മാൻ ഒക്കെ അങ്ങു മാർവൽ സിനിമകളിൽ കണ്ട ആവേശത്തിൽ എന്തെങ്കിലും തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല ഈ ചെറുപ്പക്കാരൻ, പകരം പണവും അധ്വാനവും കരവിരുതുമെല്ലാം ഒരേപോലെ ചേർന്നൊരു ശ്രമത്തിനാണ് ഈ ചെറുപ്പക്കാരൻ വിജയം കണ്ടിരിക്കുന്നത്.

ഇതാണ് ഇന്ത്യൻ അയൺ മാൻ; അയൺ മാൻ സ്യൂട്ട് ഉണ്ടാക്കി ഇന്ത്യൻ വിദ്യാർത്ഥി;

അയൺ മാൻ ധരിക്കുന്ന ഇരുമ്പ് വസ്ത്രം ഉണ്ടാക്കിയിരിക്കുകയാണ് വിമൽ ഗോവിന്ദ് മണികണ്ഠൻ എന്ന ഈ എൻജിനിയറിങ് വിദ്യാർത്ഥി. തന്റെ ബുദ്ധിയിലുദിച്ച ആശയങ്ങൾക്ക് രൂപം നൽകി ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ബാറ്ററി വഴി എയർ പ്രഷർ ചെയ്യാൻ പറ്റുന്ന ചേംബേഴ്‌സ് ആണ് ഇതിനുള്ളത്.

50000 രൂപയുടെ അടുത്താണ് ഇത് നിർമിക്കാൻ ഈ ചെറുപ്പക്കാരന് ഇതുവരെ ചിലവായിരിക്കുന്നത്. ആക്ഷൻ സിനിമകളുടെ അടങ്ങാത്ത ആരാധകൻ കൂടിയായ ഈ ചെറുപ്പക്കാരൻ ആ മോഹം സ്വയം ഇത്തരം ഒരു ഉപകരണം നിർമ്മിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. പ്രത്യകിച്ച് ജെയിംസ് കാമറൂണിന്റെ അവതാർ സിനിമയോട് ഒരു വല്ലാത്ത അടുപ്പം വിമലിന് ഉണ്ടായിരുന്നു.

ഇത് വിമലിന്റെ രണ്ടാമത്തെ ധരിക്കാൻ സാധിക്കുന്ന റോബോട്ട് ആണ്. മെക്കാനിക്കലി പ്രവർത്തിക്കുന്ന ഒന്നായിരുന്നു ആദ്യത്തേത്. എന്തായാലും ഒരു സൂപ്പർ ഹീറോ ആകാനൊന്നും വിമലിന് ആഗ്രഹമില്ലെങ്കിലും തന്റെ റോബോട്ടുകളെ പൂർണ്ണമായി വികസിപ്പിച്ച് മിലിട്ടറി ആവശ്യങ്ങൾക്ക് സജ്ജമാക്കണം എന്നാണ് ഈ വിദ്യാർത്ഥി പറയുന്നത്.

നിലവിൽ ഇതിന്റെ ഭാരം ഏകദേശം 100 കിലോയോളമുണ്ട്. ഇത് നടക്കാനും ഓടാനുമെല്ലാം പ്രയാസമുണ്ടാക്കുമെങ്കിലും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഇതിനെ മാറ്റിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് വിമലും സുഹൃത്തുക്കളും. വീഡിയോ കണ്ടു നോക്കൂ..

21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ നിന്നൊരു വിജയകഥ21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ നിന്നൊരു വിജയകഥ

Best Mobiles in India

Read more about:
English summary
Indian Iron Man; Indian Student Created a Wearable Red Suit.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X