എഡ്വേഡ് സ്‌നോഡനെ പിന്‍തള്ളി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന് ഗൂഗിള്‍ അവാര്‍ഡ്

Posted By:

2014-ലെ ഗൂഗിള്‍ ഡിജിറ്റല്‍ ആക്റ്റിവിസം അവാര്‍ഡ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ ശുബ്രാന്‍ഷു ചൗധരിക്ക്. അഡ്വകസി, കല, ഡിജിറ്റല്‍ ആക്റ്റിവിസം, മാധ്യമപ്രവര്‍ത്തനം എന്നീ മേഘലകളില്‍ ഒന്നില്‍ മികവ് തെളിയിക്കുന്ന വ്യക്തിക്ക് ഗൂഗിള്‍ എല്ലാവര്‍ഷവും നല്‍കുന്ന പുരസ്‌കാരമാണ് ഡിജിറ്റല്‍ ആക്റ്റിവിസം അവാര്‍ഡ്.

സിറ്റിസണ്‍ ജേണലിസത്തിന് പുതിയ ഭാവം നലകി ശുബ്രാന്‍ഷു ചൗധരി രൂപംകൊടുത്ത മൊബൈല്‍ അധിഷ്ഠിത വാര്‍ത്താറിപ്പോര്‍ടിംഗ് സംവിധാനമായ CGനെറ്റ് സ്വര എന്ന സംരംഭമാണ് അദ്ദേഹത്തിനെ അവാര്‍ഡിനര്‍ഹമാക്കിയത്. എന്‍.എസ്.എ മുന്‍ ജീവനക്കാരനും അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരപ്രവൃത്തി പുറത്തുകൊണ്ടുവന്ന വ്യക്തിയുമായ എഡ്വേഡ് സ്‌നോഡനെ പിന്തള്ളിയാണ് ചൗധരി പുരസ്‌കാരം നേടിയത്.

സ്‌നോഡനെ പിന്‍തള്ളി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന് ഗൂഗിള്‍ അവാര്‍ഡ്

എന്താണ് CGനെറ്റ് സ്വര

ഓരോ വ്യക്തികള്‍ക്കും അവരവരുടെ പ്രദേശത്തു നടക്കുന്ന സംഭവങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി റിപ്പോര്‍ട് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് CGനെറ്റ് സ്വര. അതിനായി ബാംഗ്ലൂരിലെ ഒരു നമ്പറിലേക്ക് വിളിക്കുക മാത്രമേ വേണ്ടു. അവിടെ മോഡറേറ്റര്‍ കോള്‍ സ്വീകരിക്കുകയും വിളിക്കുന്നയാള്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.

തുടര്‍ന്ന് ഇത് റിപ്പോര്‍ട് ആക്കി മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും സംപ്രേഷണം ചെയ്യും. ആധുനിക വാര്‍ത്താവിനിമയ സംവിധനങ്ങള്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കുപോലും വാര്‍ത്തകള്‍ അറിയാനും അറിയാക്കനും വഴിയൊരുക്കുകയാണ് ചൗധരി ഈ സംരംഭത്തിലൂടെ ചെയ്തിരിക്കുന്നത്. നിലവില്‍ ഛത്തീസ്ഗഡിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.

'രാജ്യത്തിന് നല്ല ഒരു നാളെ വേണമെങ്കില്‍ ജേണലിസം ഏതാനും ചില വ്യക്തികളുടെ കൈളില്‍ ഒതുക്കിനിര്‍ത്തിയാല്‍ പോര. രാഷ്ട്രീയം പോലെ എല്ലാവര്‍ക്കും സാധ്യമായ ഒന്നാവണം. അതാണ് CGനെറ്റ് സ്വര എന്നതുകൊണ്ടുദ്ദേശിക്കുന്നത്' ചൗധരി പറഞ്ഞു.

CGനെറ്റ് സ്വരയെകുറിച്ചറിയാന്‍ ചുവടെ കൊടുക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="360" src="//www.youtube.com/embed/kbAFwZMs4vA?feature=player_embedded" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot