ഗൂഗിള്‍ എര്‍ത്തിലൂടെ ഒരു 'ഫ് ളാഷ്ബാക്ക്'!!!

Posted By:

ഗൂഗിള്‍ എര്‍ത്തും ഗൂഗിള്‍ മാപ്പും ലോകത്തെവിടെയുമുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും അറിയാനും സഹായിക്കുന്ന സംവിധാനങ്ങളാണ്. എന്നാല്‍ അതിനപ്പുറം ഇതുകൊണ്ട് ഏറെ പ്രയോജനങ്ങളുണ്ട്. അതെന്താണെന്നറിയാന്‍ ഈ കഥയൊന്നു വായിക്കു.

1986-ലാണ് സംഭവം നടക്കുന്നത്. സ്ഥലം മധ്യപ്രദേശിലെ ബെര്‍ഹാന്‍പൂര്‍. സാരൂ മുന്‍ഷി ഖാന്‍ എന്ന അഞ്ചു വയസുകാരനും സഹോദരന്‍ ഗുഡ്ഡുവും (14) ഒരു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ ഏതോ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഗുഡ്ഡു പുറത്തിറങ്ങി. സാരുവാണെങ്കില്‍ ഉറങ്ങിയും പോയി.

ഗൂഗിള്‍ എര്‍ത്തിലൂടെ ഒരു 'ഫ് ളാഷ്ബാക്ക്'!!!

കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം അവന്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഗുഡ്ഡുവിനെ കാണാനുമില്ല. പുറത്തിറങ്ങിയപ്പോഴാണ് അറിയുന്നത് അവന്‍ 1500 കിലോ മീറ്റര്‍ അകലെയുള്ള കല്‍ക്കട്ടയിലാണ് എത്തിയിരിക്കുന്നത് എന്ന്. പിന്നീട് തെരുവിലൂടെ കുറെ അലഞ്ഞു നടന്നു. ഒടുവില്‍ ഒരു അനാഥാലയത്തിലെത്തിപ്പെട്ടു.

അവിടെ നിന്ന് ഒരു കുടുംബം സാരുവിനെ ദത്തെടുത്തു. പിന്നീട് അവനെയും കൊണ്ട് അവര്‍ ഓ്‌സട്രേലിയയിലേക്കും പറന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നാടും വീടും അവന്‍ മറന്നു. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ബാല്യകാലം മനസില്‍ ഓടിയെത്തി. 26 വര്‍ഷങ്ങള്‍ക്കു ശേഷം.

അവന്‍ ഗൂഗിള്‍ എര്‍ത്തിലൂടെ തന്റെ ഗ്രാമം കണ്ടെത്താന്‍ ശ്രമിച്ചു. നേരിയതെങ്കിലും നാടിനെ കുറിച്ചുള്ള ഓര്‍മകള്‍ മനസിലുണ്ടായിരുന്നു. അങ്ങനെ കുറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അവന്‍ ആ പ്രദേശം കണ്ടെത്തി. പിന്നീട് ഒന്നും ആലോചിച്ചില്ല. ഓസ്‌ട്രേലിയയില്‍നിന്ന് നേരെ പറന്നു, ഇന്ത്യയിലേക്ക്. പിന്നെ സ്വന്തം നാട്ടിലേക്ക്.

വീട്ടിലേക്കുള്ള വഴി കൃത്യമായി അറില്ലായിരുന്നു. എങ്കിലും നാട്ടിലെത്തി പ്രദേശവാസികളോട് തന്റെ കഥ പറഞ്ഞു. പിന്നെ അധികം വൈകിയില്ല, അവന് നഷ്ടപ്പെട്ടു എന്നു കരുതിയ അമ്മയേയും സഹോദരനേയും തിരിച്ചുകിട്ടി.

ഗൂഗിള്‍ എര്‍ത്തിലൂടെ കുടുംബത്തെ തിരിച്ചുകിട്ടിയ ആദ്യ വ്യക്തി സാരുവല്ല. വേറെയും സമാനമായ സഗഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot