Fake Passport: സൂക്ഷിക്കുക ! വ്യാജ പാസ്‌പോർട്ട് വെബ്‌സൈറ്റുകൾ സജീവമെന്ന് വിദേശകാര്യ മന്ത്രാലയം

|

രാജ്യം വിട്ട് യാത്ര ചെയ്യേണ്ട ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച് ഒരു പാസ്പോർട്ട് എന്ന് പറയുന്നത് ആ യാത്രക്കാരൻറെ ജീവന് തുല്യമെന്ന് പറയുന്നതിൽ ഒരുതെറ്റുമില്ല. ഒരു പാസ്പോർട്ട് എന്നതിനപ്പുറം ഒരു ഇന്റർനാഷണൽ ഐഡന്റിറ്റി പ്രൂഫ് കൂടിയാണ് ഇത്. ഇന്ത്യയിൽ പാസ്പോർട്ടിന് 10 വർഷത്തെ കാലാവധിയാണുള്ളത്. പാസ്സ്‌പോർട്ട് കൈവശമുള്ളവർ 10 വർഷത്തിന് ശേഷം വീണ്ടും അത് പുതുക്കേണ്ടതിയുണ്ട്. കാലാവധി തീരുന്നതിന് മുമ്പ് പാസ്പോർട്ട് പുതുക്കിയാൽ മാത്രമേ വിദേശ യാത്രകൾക്കും മറ്റും ഇത് പ്രയോജനപ്പെടുകയുള്ളു.

മുമ്പത്തെപ്പോലെ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് ഇന്ന് അത്ര ബുദ്ധിമുട്ടില്ല, എല്ലാം ഓൺലൈൻ വഴി തന്നെ ലളിതമായി ചെയ്യാവുന്നതാണ്. കേന്ദ്ര ഗവൺമെന്റ് പലപ്പോഴായി വ്യവസ്ഥകൾ ലഘൂകരിക്കുകയും നടപടിക്രമങ്ങൾ ഓൺലൈനാക്കുകയും ചെയ്തതോടെ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതും ഉള്ളത് പുതുക്കുന്നതും ഇടനിലക്കാരുടെ സഹായമില്ലാതെ ചെയ്യാൻ കഴിയുന്ന കാര്യമായി മാറി. എങ്കിലും ഓൺലൈനിലും പാസ്പോർട്ട് തട്ടിപ്പിന് കുറവൊന്നുമില്ല എന്ന് തന്നെ പറയാം.

ഇന്ത്യൻ പാസ്പോർട്ട്

ഇന്ത്യൻ പാസ്പോർട്ട്

നിങ്ങൾ ആദ്യമായി പാസ്പോർട്ട് എടുക്കാനോ അല്ലെങ്കിൽ നിലവിലുള്ള പാസ്പോർട്ട് പുതുക്കാനോ പോകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം എന്നാണ് ഇന്ത്യൻ ഗവൺമെന്റിന്റെ ഏറ്റവും പുതിയ നിയമപ്രകാരമുള്ള മുന്നറിയിപ്പ്. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയുന്ന ഒരുപാട് വ്യാജ വെബ്സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്. വെബ്സൈറ്റുകൾ കൂടാതെ വിദേശകാര്യ വകുപ്പുമായി പ്രവർത്തിക്കുന്നു എന്നവകാശപ്പെട്ട് ഒരുപാട് മൊബൈൽ ആപ്ലിക്കേഷനുകളും ഇപ്പോൾ സജീവമായി രംഗത്തുണ്ട്.

വിദേശകാര്യ മന്ത്രാലയം

വിദേശകാര്യ മന്ത്രാലയം

പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും "passportindia.gov.in" എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. ചില സമയങ്ങളിൽ "portal2.passportindia.gov.in" എന്ന പേരിലാണ് ഈ പേജ് ഓപ്പൺ ആവുക, എന്നിരുന്നാലും പേജിന്റെ ഡൊമൈൻ എപ്പോഴും gov.in എന്ന് ആയിരിക്കും. "mPassport Seva" ആണ് പാസ്സ്‌പോർട്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ. ഐഒഎസിലും ആൻഡ്രോയിഡിലും ഈ ആപ്പ് ലഭിക്കും. ഒരുപാട് വ്യാജ വെബ്സൈറ്റുകൾ നിലവിലുണ്ടെങ്കിലും ഈ ഏഴ് വെബ്സൈറ്റുകളെക്കുറിച്ചാണ് പ്രധാനമായും വിദേശകാര്യ മന്ത്രാലയം അപകട സൂചന നൽകിയിരിക്കുന്നത്;

വ്യാജ പാസ്‌പോർട്ട് വെബ്‌സൈറ്റുകൾ

വ്യാജ പാസ്‌പോർട്ട് വെബ്‌സൈറ്റുകൾ

ഇത്തരം വ്യാജ പാസ്‌പോർട്ട് വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ആളുകളെ പറ്റിക്കും. കൂടാതെ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനും പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾക്കായി അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിനും ഈ വ്യാജ പാസ്‌പോർട്ട് വെബ്‌സൈറ്റുകൾ അധിക പണം ഈടാക്കുന്നുണ്ട്. സാധാരണ പാസ്പോര്‍ട്ട്, ഔദ്യോഗിക പാസ്പോര്‍ട്ട്, നയതന്ത്ര പാസ്പോര്‍ട്ട്, എമര്‍ജന്‍സി പാസ്പോര്‍ട്ട്, ഐഡന്റിറ്റി ആവശ്യങ്ങള്‍ക്കുള്ള പാസ്പോര്‍ട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള പാസ്പോര്‍ട്ടുകളാണ് സർക്കാർ ഇന്ത്യൻ പൗരന്മാർക്കായി അനുവദിക്കുന്നത്. ഇതിൽ പാസ്പോർട്ട് ഉടനടി ആവശ്യമുള്ളവർക്ക് തത്കാൽ സ്‌കീമിൽ അപേക്ഷിക്കജൽ ഒരു ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കും. തത്കാല്‍ പാസ്പോര്‍ട്ട് അനുവദിക്കാന്‍ നിലവില്‍ പൊലീസ് പരിശോധന ആവശ്യമില്ല. പാസ്പോര്‍ട്ട് അനുവദിച്ചതിന് ശേഷമായിരിക്കും പൊലീസ് പരിശോധന തത്കാല്‍ പാസ്പോര്‍ട്ടുകാര്‍ക്കുണ്ടായിരിക്കുക.

mPassport സേവാ അപ്ലിക്കേഷൻ

mPassport സേവാ അപ്ലിക്കേഷൻ

ഉദാഹരണമായി വ്യാജ പാസ്‌പോർട്ട് വെബ്‌സൈറ്റുകൾ * .org, * .in, * .com എന്ന ഡൊമെയ്ൻ നാമത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അലേർട്ട് പറയുന്നു. പാസ്‌പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഏക ഔദ്യോഗിക വെബ്സൈറ്റ്: www.passportindia.gov.in. ഇതാണ്. Android, iOS എന്നിവയിൽ ലഭ്യമായ ഔദ്യോഗിക mPassport Seva അപ്ലിക്കേഷനും പൗരന്മാർക്ക് ഉപയോഗിക്കാം.

പാസ്‌പോർട്ട് റീഇഷ്യൂ ചെയ്യുന്നതിനുള്ള നടപടികൾ:

ഘട്ടം 1: പാസ്‌പോർട്ട് സേവയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക, അതായത് passportindia.gov.in

ഘട്ടം 2: പാസ്‌പോർട്ട് സേവാ ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുക

ഘട്ടം 3: ഹോം പേജിലെ രജിസ്റ്റർ നൗ ലിങ്കിൽ ക്ലിക്കുചെയ്യുക

ഘട്ടം 4: രജിസ്റ്റർ ചെയ്ത ലോഗിൻ ഐഡി ഉപയോഗിച്ച് പാസ്‌പോർട്ട് സേവാ ഓൺലൈൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.

ഘട്ടം 5: 'പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുക / പാസ്‌പോർട്ടിന്റെ വീണ്ടും ഇഷ്യു ചെയ്യുക' ലിങ്ക് ക്ലിക്കുചെയ്യുക

ഘട്ടം 6: പുതിയ ഇഷ്യു വിഭാഗത്തിൽ അപേക്ഷിക്കുമ്പോൾ- നിങ്ങൾ ഒരിക്കലും പ്രയോഗിച്ച വിഭാഗത്തിന്റെ പാസ്‌പോർട്ട് കൈവശം വച്ചിട്ടില്ലെന്ന് ഉറപ്പാക്കുക, അതായത് സാധാരണ പാസ്‌പോർട്ട്, നയതന്ത്ര പാസ്‌പോർട്ട് അല്ലെങ്കിൽ ഔദ്യോഗിക പാസ്‌പോർട്ട് എന്നിവ.

ഘട്ടം 7: ആവശ്യമായ വിശദാംശങ്ങൾ ഫോമിൽ പൂരിപ്പിച്ച് സമർപ്പിക്കുക.

ഘട്ടം 8: ഒരു കൂടിക്കാഴ്‌ച ഷെഡ്യൂൾ ചെയ്യുന്നതിന് 'സംരക്ഷിച്ച / സമർപ്പിച്ച അപ്ലിക്കേഷൻ കാണുക' സ്‌ക്രീനിലെ 'പേ, ഷെഡ്യൂൾ അപ്പോയിന്റ്മെന്റ്' ലിങ്കിൽ ക്ലിക്കുചെയ്യുക.

ഘട്ടം 9: 'അപേക്ഷ രസീത് അച്ചടിക്കുക' ലിങ്കിൽ ക്ലിക്കുചെയ്ത് അപേക്ഷാ റഫറൻസ് നമ്പർ / അപ്പോയിന്റ്മെന്റ് നമ്പർ അടങ്ങിയ അപേക്ഷ രസീതിൽ നിന്ന് പ്രിന്റ് ഔട്ട് എടുക്കുക.

ഘട്ടം 10: യഥാർത്ഥ രേഖകൾക്കൊപ്പം അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത പാസ്‌പോർട്ട് സേവാ കേന്ദ്ര (പി‌എസ്‌കെ) / പ്രാദേശിക പാസ്‌പോർട്ട് ഓഫീസ് (ആർ‌പി‌ഒ) സന്ദർശിക്കുക.

പിന്നെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമെന്നത് എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്ര / പാസ്‌പോർട്ട് ഓഫീസുകളിലും കൂടിക്കാഴ്‌ചകൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ പേയ്‌മെന്റ് നിർബന്ധമാക്കിയിരിക്കുകയാണ്.

താഴെപറയുന്ന ഏതെങ്കിലും മോഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈൻ പേയ്‌മെന്റ് നടത്താം:

  • ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് (മാസ്റ്റർകാർഡും വിസയും)
  • ഇന്റർനെറ്റ് ബാങ്കിംഗ്

Best Mobiles in India

English summary
The fake passport websites also levy additional hefty charges for filling up the online application form and scheduling appointment for passport related services, the alert, which appears as a pop-up on the official website for passport services, says.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X