20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ മൊബൈല്‍ വില്‍പ്പനയില്‍ ഇടിവ്...!
ഇരുപത് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന കുറഞ്ഞു. 2015-ലെ ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള പാദത്തിലാണ് ഇന്ത്യയില്‍ ഫോണ്‍ വില്‍പ്പന കുറഞ്ഞത്.

2014 അവസാന പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14.5 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്കുകള്‍ പുറത്തുവിട്ട സൈബര്‍ മീഡിയ റിസര്‍ച്ച് വ്യക്തമാക്കുന്നത്. 2014-ലെ അവസാന പാദത്തില്‍ 62 മില്ല്യണ്‍ ഹാന്റ് സെറ്റുകളാണ് വിറ്റുപോയതെങ്കില്‍, ഇത് 2015-ന്റെ ആദ്യ പാദത്തില്‍ എത്തുമ്പോള്‍ 53 മില്ല്യണ്‍ ഹാന്റ് സെറ്റുകളായി കുറയുകയാണ് ഉണ്ടായത്.

അതേസമയം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 7.14 ശതമാനമാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തുന്നത്.

വില കുറഞ്ഞ ഹാന്റ് സെറ്റുകളുടെ വില്‍പ്പന ഏതാണ് 18 ശതമാനത്തോളമാണ് കുറഞ്ഞിരിക്കുന്നത്. 2014-ല്‍ മൊത്തം 204 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത് എന്നാണ് കണക്ക്. ലോകത്ത് ഏറ്റവും വേഗം വളരുന്ന ടെലികോം വിപണിയുടെ ഈ അപ്രതീക്ഷിത തളര്‍ച്ചയെക്കുറിച്ചുളള കൂടുതല്‍ പഠനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ടെക്ക് ലോകം.


Click it and Unblock the Notifications








