കൂടുതല്‍ തെളിമയില്‍, കുറഞ്ഞ ഊര്‍ജ്ജത്തിലുളള എല്‍സിഡി ഡിസ്‌പ്ലേകള്‍ എത്തുന്നു....!

Written By:

കൂടുതല്‍ തെളിമയുളളതും കുറഞ്ഞ ബാറ്ററി ഊര്‍ജ്ജം ആവശ്യമുളളതുമായ എല്‍സിഡി ഡിസ്‌പ്ലേക്കായുളള വഴി തുറന്നിട്ട് ഇന്‍ഡ്യന്‍ അമേരിക്കന്‍ ഗവേഷകന്‍. ഇന്‍ഡ്യന്‍-അമേരിക്കന്‍ ഗവേഷകന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഡിവൈസിലെ ഡിസ്‌പ്ലേ ദീര്‍ഘനേരം നിലനില്‍ക്കുന്നതും കുറഞ്ഞ പ്രകാശത്തില്‍ ക്യാമറകളില്‍ ഷൂട്ട് ചെയ്യാവുന്നതുമായ ഒരു പോളറസൈങ് ഫില്‍റ്റര്‍ വികസിപ്പിച്ചെടുത്തു. പുതിയ ആശയം സ്റ്റാന്‍ഡേര്‍ഡ് പോളറൈര്‍ ചെയ്യുന്ന അതേ പ്രവര്‍ത്തനമാണ് നിര്‍വഹിക്കുന്നത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് പോളറൈസറിനേക്കാള്‍ 30 ശതമാനം കൂടുതല്‍ വെളിച്ചം കടത്തിവിടാന്‍ പുതിയ കണ്ടുപിടുത്തത്തിന് ആകുമെന്ന് ഉട്ട്ഹാ യൂണിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് അസോസിയേറ്റ് പ്രൊഫസര്‍ രാജേഷ് മേനോന്‍ പറഞ്ഞു.

ഫോട്ടോഗ്രാഫര്‍മാര്‍ പോളറൈസറുകള്‍ ഇമേജില്‍ ഗ്ലയര്‍ വരുന്നത് കുറയ്ക്കാനാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലെ എല്‍സിഡി ഡിസ്‌പ്ലേകളിലും ഇതിന്റെ ഉപയോഗമുണ്ട്. സ്‌ക്രീനില്‍ ഇമേജുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വെളിച്ചത്തെ ക്രമീകരിക്കാന്‍ പോളറൈസറുകളാണ് ഉപയോഗിക്കപ്പെടുന്നത്.

കുറഞ്ഞ ഊര്‍ജ്ജത്തിലുളള എല്‍സിഡി ഡിസ്‌പ്ലേകള്‍ എത്തുന്നു....!

സ്മാര്‍ട്ട്‌ഫോണുകളിലും, ടാബ്ലറ്റുകളിലും ഉളള എല്‍സിഡി ഡിസ്‌പ്ലേകളില്‍ രണ്ട് പോളറൈസറുകളാണ് വെളിച്ചത്തെ നിയന്ത്രിക്കാനായി ഉപയോഗിക്കപ്പെടുന്നത്. ഇവിടങ്ങളില്‍ ഊര്‍ജ്ജ കാര്യക്ഷമത ഫലപ്രദമായി വിനയോഗിക്കാന്‍ തങ്ങളുടെ പുതിയ കണ്ടുപിടുത്തത്തിന് ആകുമെന്ന് മേനോന്‍ പറയുന്നു.

ഈ സങ്കേതം വിപണിവല്‍ക്കരിക്കാവുന്ന തരത്തില്‍ 5 മുതല്‍ 10 വര്‍ഷത്തിനുളളില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാജേഷ് മേനോന്‍ പറഞ്ഞു.

Read more about:
English summary
Indian Origin Scientist Finds Way To Make LCDs More Brighter.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot