ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്

Posted By:

ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ പങ്കജ് മുഖര്‍ജിയുടെ ടീം ഇതു കണ്ടെത്തിയതോടെ അക്കൗണ്ട് നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

@POIndia എന്ന പേരിലായിരുന്നു അക്കൗണ്ട്. ട്വിറ്റര്‍ വേരിഫൈ ചെയ്യാത്ത ഈ അക്കൗണ്ട് മറ്റു രാജ്യങ്ങളിലെ പ്രസിഡന്റുമാരെയും ഉന്നത ഉദ്യോഗസ്ഥരേയും ഫോളോ ചെയ്യുന്നുണ്ടായിരുന്നു.

ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്

അതേസമയം ഇന്ത്യയിലെ വിവിധ രാഷ്ട്രീയ നേതാക്കളും പ്രമുഖരും ഇത് യദാര്‍ഥ അക്കൗണ്ട് ആണെന്ന ധാരണയില്‍, ട്വിറ്ററില്‍ അംഗമായതിന് പ്രണബ് മുഖര്‍ജിയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റുകള്‍ അയച്ചിരുന്നു.

ആരാണ് വ്യാജ പ്രൊഫൈല്‍ ആരംഭിച്ചതെന്നോ എങ്ങനെയാണ് ഇത്രപെട്ടെന്ന് പ്രചാരം നേടിയതെന്നോ അറിവായിട്ടില്ല. മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലും വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ട്വിറ്റര്‍ ഇന്ത്യ ഇത് നീക്കം ചെയ്യുകയും ചെയ്തു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot