കൈയിൽ കാശില്ലെങ്കിലും ടിക്കറ്റെടുക്കാം! ഏപ്രിൽ 1 മുതൽ ജനറൽ ട്രെയിൻ ടിക്കറ്റ് എടുക്കാൻ പുതിയ ഓപ്ഷൻ
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി ഒരു ശുഭവാർത്ത എത്തിയിരിക്കുന്നു. ഏപ്രിൽ 1 മുതൽ ജനറൽ സീറ്റിലേക്കുള്ള ട്രെയിൻ ടിക്കറ്റ് എടുക്കാൻ പുതിയ ഓപ്ഷൻ ലഭ്യമാകുന്നു എന്നതാണ് അത്. ഇനിമുതൽ യുപിഐ പേയ്മെന്റ് സംവിധാനങ്ങളുപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റിന്റെ പണം അടയ്ക്കാം എന്നാണ് റിപ്പോർട്ട്.
യാത്രക്കാരുടെ ട്രെയിൻയാത്ര കൂടുതൽ സുഗമമാക്കാൻ ഇന്ത്യൻ റെയിൽവേ എടുത്തിരിക്കുന്ന ഏറ്റവും പുതിയ സുപ്രധാന തീരുമാനമാണ് ഇത് എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഇന്ത്യൻ റെയിൽവേ. ദിവസവും നിരവധി ആളുകൾ യാത്രകൾക്കായി ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നു. അതിനാൽത്തന്നെ ഈ പുതിയ തീരുമാനം നിരവധിപേർക്ക് ഉപകാരപ്പെടും.

റെയിൽവേ സ്റ്റേഷനുകളിൽ യാത്രാ ടിക്കറ്റ് എടുക്കാൻ പലപ്പോഴും ആളുകൾക്ക് ഏറെ നേരം നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ടിവരാറുണ്ട്. എന്നാൽ യുപിഐ ഇടപാടുകളിലൂടെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്താനുള്ള സൗകര്യം എത്തുന്നത് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും ഒരു പരിധിവരെ സഹായിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോൾ ആളുകൾ പഴ്സിൽ പണം കൊണ്ടുനടക്കുന്നതും കുറവാണ്. ഏതെങ്കിലും യുപിഐ ആപ്പുകൾ വഴി പേയ്മെന്റ് നടത്തുകയാണ് കൂടുതൽ പേരും ചെയ്യുന്നത്. എന്നാൽ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകൾ പോലുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ കൈയിൽ ക്യാഷ് ഇല്ലെങ്കിൽ ടിക്കറ്റെടുപ്പ് നടക്കില്ലായിരുന്നു. എന്നാൽ ഇനി യുപിഐ ബാലൻസുള്ള ഒരു സ്മാർട്ട്ഫോണുണ്ടെങ്കിൽ ആർക്കും ഏത് നേരത്തും ടിക്കറ്റെടുക്കാൻ സാധിക്കും.

ഓൺലൈനായി ബുക്ക് ചെയ്യുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ( Indian Railways ) നേരത്തെ തന്നെ യുപിഐ പേയ്‌മെൻ്റ് മോഡ് അവതരിപ്പിച്ചിരുന്നു. എന്നാൽ ജനറൽ ടിക്കറ്റ് കൗണ്ടറിൽ പണം നൽകി തന്നെ എടുക്കണമായിരുന്നു. ഇനി അതിന്റെ ആവശ്യം ഉണ്ടാകില്ല. ഫോൺ ഉപയോഗിച്ച് ടിക്കറ്റ് കൗണ്ടറുകൾ വഴിയും ജനറൽ സീറ്റിലേക്കുള്ള ടിക്കറ്റ് എടുക്കാം.
ജനറൽ ക്ലാസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യുപിഐ വഴി പണമടയ്ക്കാൻ അനുവദിക്കുന്ന ഡിജിറ്റൽ പേയ്‌മെൻ്റ് മോഡ് അനുവദിച്ചുകൊണ്ടുള്ള ഓഡർ വന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനറൽ ക്ലാസ് യാത്രക്കാർക്ക്, അതായത് റിസർവ് ചെയ്യാത്ത കമ്പാർട്ടുമെൻ്റുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ക്യുആർ അല്ലെങ്കിൽ യുപിഐ പേയ്‌മെൻ്റ് രീതിയിലൂടെ ടിക്കറ്റ് ലഭിക്കും.
ഏപ്രിൽ 1 മുതൽ യുപിഐ വഴി പേയ്മെന്റ് നടത്താനുള്ള സൗകര്യം ആരംഭിക്കും എന്നാണ് വിവരം. ഇതോടൊപ്പം പഴയ രീതിയിൽ പണം നൽകി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും തുടരും. റെയിൽവേ സ്റ്റേഷനുകളിലെ അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളിൽ ഈ ഓൺലൈൻ ടിക്കറ്റ് സൗകര്യം റെയിൽവേ ഒരുക്കും.

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാൻ ഈ സംവിധാനം ഏറെ വലിയ പങ്കുവഹിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ ടിക്കറ്റ് പേയ്മെന്റിനായി ഉപയോഗിക്കാൻ സാധിക്കും. ഇത് കൂടാതെ, റെയിൽവേ സ്റ്റേഷനുകളിലെ അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളിൽ ഓൺലൈൻ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് റെയിൽവേ നേരത്തെ പറഞ്ഞിരുന്നു.
ട്രെയിൻ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ലളിതമാക്കുന്നതിനുമായി ഏപ്രിൽ 1 മുതൽ ഈ പുതിയ തീരുമാനവും നടപ്പിലാക്കുമെന്ന് ഇന്ത്യൻ റെയിൽവേ IRCTC അറിയിച്ചു. ആളുകളുടെ ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കാൻ കൂടുതൽ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തയാറെടുക്കുന്നുണ്ട് എന്നാണ് സൂചന.


Click it and Unblock the Notifications








