ട്രെയിന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കാന്‍ 'ട്രെയിന്‍ ഷെഡ്യൂള്‍' ആപ്

Posted By:

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാവുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ റെയില്‍വേ അവതരിപ്പുച്ചു. 'ട്രെയിന്‍ ഷെഡ്യൂള്‍' എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനില്‍ ട്രെയിന്‍ സംബന്ധമായ എല്ലാ വിവരങ്ങളും ലഭിക്കും.

എല്ലാ ട്രെയിനുകളുടെയും ഷെഡ്യൂള്‍, പുറപ്പെടുന്ന സമയം, ലക്ഷ്യസ്ഥാനത്ത് എത്തുന്ന സമയം, സ്‌റ്റോപ്പുകള്‍, രണ്ടു സ്‌റ്റേഷനുകള്‍ തമ്മിലുള്ള ദൂരം, ഒരു സ്ഥലത്തുനിന്ന് ട്രെയിന്‍ നിശ്ചിത സ്ഥലത്ത് എത്താന്‍ എടുക്കുന്ന സമയം എന്നിവയെല്ലാം ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

ട്രെയിന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കാന്‍ 'ട്രെയിന്‍ ഷെഡ്യൂള്‍'

കൂടാതെ 'കാന്‍സല്‍ഡ് ട്രെയിന്‍' എന്ന ഓപ്ഷനില്‍ കാന്‍സല്‍ ചെയ്യപ്പെട്ടതും ഭാഗികമായി റദ്ദാക്കിയതും യാത്രാ നിയന്ത്രണങ്ങളുള്ളതുമായ ട്രെയിനുകളുടെ വിവരങ്ങള്‍ ലഭിക്കും.

ഇന്ത്യന്‍ റെയില്‍വേയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി വിഭാഗമായ സെന്റര്‍ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (CRIS) ആണ് ആപ്ലിക്കേഷന്‍ ഡവലപ് ചെയ്തിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് ഫോണില്‍ മാത്രമാണ് ആപ്ലിക്കേഷന്‍ ലഭ്യമാവുക. താമസിയാതെ മറ്റു പ്ലാറ്റ്‌ഫോമുകളിലും ആപ്ലിക്കേഷന്‍ ലഭ്യമാവും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot