Home
News

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ഈ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ജൂ​ലൈ 1 മുതൽ നടപ്പിലാകും

ഇന്ത്യൻ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ ഇന്ത്യൻ റെയിൽവേ തങ്ങളുടെ തത്കാൽ ടിക്കറ്റ് ബുക്കിങ് അ‌ടിമുടി പരിഷ്കരിക്കുന്നു. അ‌ടിയന്തര യാത്രകളിൽ ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കാൻ സഹായിക്കുന്ന തത്കാൽ ടിക്കറ്റ് സംവിധാനം ഒരുവിഭാഗം ഏജന്റുമാർ ദുരുപയോഗം ചെയ്യാതിരിക്കാനും തത്കാൽ ടിക്കറ്റ് ബുക്കിങ് സുതാര്യമാക്കാനുമായി ഇന്ത്യൻ റെയിൽവേ ഒരു സുപ്രധാന മാറ്റം പ്രഖ്യാപിച്ചിരിക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ അധിഷ്ഠിത പ്രാമാണീകരണം (authentication) ഉടൻ തന്നെ നിർബന്ധമാക്കുമെന്ന് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. 2025 ജൂലൈ 1 മുതൽ ഐആർസിടിസി പ്ലാറ്റ്‌ഫോമിൽ പുതിയ തത്കാൽ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ പ്രാബല്യത്തിൽ വരും.

തത്കാൽ ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പുതിയ നിയമങ്ങൾ വരുന്നതായി ഔദ്യോഗിക പ്രസ്താവനയിലൂടെ അ‌റിയിച്ചിട്ടുണ്ട്. "01-07-2025 മുതൽ പ്രാബല്യത്തിൽ വരുന്ന തത്കാൽ സ്കീമിന് കീഴിലുള്ള ടിക്കറ്റുകൾ ആധാർ പ്രാമാണീകരിച്ച ഉപയോക്താക്കൾക്ക് മാത്രമേ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) വെബ്‌സൈറ്റ് / അതിന്റെ ആപ്പ് വഴി ബുക്ക് ചെയ്യാൻ കഴിയൂ,"എന്ന് ഈ പ്രസ്താവനയിൽ പറയുന്നുണ്ട്.

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ഈ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

ഇനിമുതൽ തത്കാൽ ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കണമെങ്കിൽ ഉപയോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, അത് സമർപ്പിക്കുന്നതോടുകൂടി മാത്രമേ ബുക്കിംഗ് പ്രക്രിയ പൂർത്തിയാകൂ. 2025 ജൂലൈ 15 മുതൽ, പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലും അംഗീകൃത റെയിൽവേ ഏജന്റുമാർ വഴിയും നടത്തുന്ന എല്ലാ തത്കാൽ ടിക്കറ്റ് വാങ്ങലുകൾക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം ആവശ്യമാണ്.

കൗണ്ടറുകളിലേക്ക് മാത്രമല്ല, ഓൺ​ലൈൻ വഴി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. 2025 ജൂലൈ 1 മുതൽ, ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം പൂർത്തിയാക്കേണ്ടിവരും.

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ഈ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

ജൂ​ലൈ ഒന്ന് മുതൽ പുതിയ റൂൾസ് നടപ്പിലാകുമെങ്കിലും ജൂ​ലൈ 15 മുതലാണ് ഇത് കർശനമായി നടപ്പിലാക്കുക എന്നാണ് വിവരം. ജൂ​ലൈ 15ന് ശേഷം എല്ലാ ഓൺലൈൻ തത്കാൽ ബുക്കിംഗുകൾക്കും യാത്രക്കാർ ആധാർ വഴി ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്.

പുതിയ തത്കാൽ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ നടപ്പാക്കുന്നതിന് മുന്നോടിയായി, ടിക്കറ്റ് ബുക്കിങ്ങിൽ അ‌വസാന നിമിഷം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാ യാത്രക്കാരും ജൂലൈയ്ക്ക് മുമ്പ് തന്നെ ആധാർ നമ്പറുകൾ ഐആർസിടിസി അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്ന് റെയിൽവേ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. ഒടിപി ലഭിക്കുന്നതിന് മൊബൈൽ നമ്പറുകൾ ശരിയായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉപയോക്താക്കൾ ഉറപ്പാക്കണമെന്നും റെയിൽവേ നിർദ്ദേശിക്കുന്നു.

തത്കാൽ ടിക്കറ്റ് ബുക്കിങ് അ‌ട്ടിമറിച്ച് ഏജന്റുമാർ ടിക്കറ്റുകൾ കൂട്ടത്തോടെ ​കൈക്കലാക്കുന്നത് തടയാൻ മറ്റ് ചില നടപടികളും ഇന്ത്യൻ റെയിൽവേ സ്വീകരിച്ചിട്ടുണ്ട്. അ‌തിൽ ഏറ്റവും പ്രധാനം ആദ്യ 30 മിനിറ്റിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏജന്റുമാർക്ക് അനുവാദമില്ല എന്നതാണ്. സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ബൾക്ക് ടിക്കറ്റ് ബുക്കിങ് നടത്താം.

തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ഈ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

ബുക്കിംഗ് വിൻഡോ തുറന്നതിന് ശേഷമുള്ള ആദ്യ 30 മിനിറ്റ് വളരെ നിർണായക സമയമാണ്. ഈ സമയത്ത് ഏജന്റുമാർ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇന്ത്യൻ റെയിൽവേ വിലക്കിയിരിക്കുന്നു. എസി ക്ലാസുകൾക്ക്, രാവിലെ 10:00 മുതൽ 10:30 വരെയും എസി ഇതര ക്ലാസുകൾക്ക്, രാവിലെ 11:00 മുതൽ 11:30 വരെയും ഏജന്റുമാർക്ക് ബുക്കിങ് നിയന്ത്രണം ബാധകമാണ്.

ഏജന്റുമാർ ആദ്യം തന്നെ കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് തത്കാൽ സംവിധാനത്തെ അ‌ട്ടിമറിക്കുന്നത് ​ഒഴിവാക്കാനും സാധാരണക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കാനുമാണ് ഈ നിയന്ത്രണങ്ങൾ റെയിൽ​വേ പുറത്തിറക്കിയിട്ടുള്ളത്. പുതിയ തത്കാൽ റൂളുകൾ നടപ്പാക്കാൻ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) നും IRCTC യ്ക്കും ആവശ്യമായ സിസ്റ്റം അപ്‌ഗ്രേഡുകൾ നടപ്പിലാക്കാനും പുതിയ പ്രോട്ടോക്കോളുകൾ സുഗമമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ എല്ലാ സോണൽ റെയിൽവേകളുമായി ഏകോപിപ്പിക്കാനും റെയിൽവേ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Indian Railways has made major changes in tatkal ticket booking. The Ministry of Railways has announced that Aadhaar-based authentication will be mandatory for booking tatkal tickets both online and offline. The new tatkal ticket booking rules will come into effect on the IRCTC platform from July 1, 2025.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X