Home
News

കാഴ്ചയില്ലാത്തവരെ വായിക്കാന്‍ സഹായിക്കുന്ന 'മനോവ്'; കണ്ടുപിടുത്തത്തിന് പിന്നില്‍ യുവ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

പൂര്‍ണ്ണമായോ ഭാഗികമായോ കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണ് ബ്രെയില്‍ ലിപി. ബ്രെയില്‍ ലിപി പഠിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത, ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളുടെ ഉയര്‍ന്ന വില, എല്ലാ പുസ്തകങ്ങളും ബ്രെയില്‍ ലിപിയില്‍ ലഭ്യമല്ലാത്ത സാഹചര്യം എന്നിവ മൂലം ഇതിന്റെ പ്രയോജനം കാഴ്ച വൈകല്യമുള്ളവരില്‍ നല്ലൊരു ശതമാനത്തിന് ലഭിക്കുന്നില്ല.

 ഉപകരണം

ഉപകരണം

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ഇരുപത്തിമൂന്നുകാരനായ രൂപം ശര്‍മ്മ പുതിയൊരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. മനോവ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം കാഴ്ചക്കുറവുള്ളരെയും കാഴ്ചയില്ലാത്തവരെയും വായിക്കാന്‍ സഹായിക്കും.

ബ്രെയില്‍ ലിപി വശമുള്ളത്

ബ്രെയില്‍ ലിപി വശമുള്ളത്

2015-ല്‍ രൂപം ശര്‍മ്മ അരമണിക്കൂര്‍ നേരം കണ്ണുകെട്ടി ജീവിച്ചു. തുടര്‍ന്ന് ഡല്‍ഹിയിലെ അന്ധവിദ്യാലയം സന്ദര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് കാഴ്ചയില്ലാത്തവര്‍ നേരിടുന്ന പ്രശ്‌നത്തിന് ഏതെങ്കിലും വിധത്തില്‍ പരിഹാരം കാണണമെന്ന ചിന്ത രൂപത്തിന്റെ മനസ്സിലുണ്ടാവുന്നത്. 'ഇന്ത്യയില്‍ കാഴ്ചവൈകല്യമുള്ളവരില്‍ കേവലം ഒരുശതമാനത്തിന് മാത്രമാണ് ബ്രെയില്‍ ലിപി വശമുള്ളത്. അതുകൊണ്ട് തന്നെ ബഹുഭൂരിപക്ഷത്തനും പഠിക്കാനോ തൊഴില്‍ നേടാനോ കഴിയാനാകാത്ത സാഹചര്യമാണുള്ളത്.' രൂപം ശര്‍മ്മ പറയുന്നു.

അച്ചടിച്ച വാക്കുകളിലേക്ക്

അച്ചടിച്ച വാക്കുകളിലേക്ക്

ധരിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ ഇന്റലിജന്റ് വിഷ്വല്‍ അസിസ്റ്റന്റാണ് മനോവ്. മനോ, വു എന്നീ രണ്ടുവാക്കുകളില്‍ നിന്നാണ് മനോവ് എന്ന പേര് രൂപപ്പെടുത്തിയിരിക്കുന്നത്. മനോവിന് സ്പാനിഷില്‍ കൈ എന്നും വുവിന് ഫ്രഞ്ചില്‍ കാഴ്ച എന്നുമാണ് അര്‍ത്ഥം. മനോവ് കൈയില്‍ ധരിക്കുക. അച്ചടിച്ച വാക്കുകളിലേക്ക് ഇത് ചൂണ്ടിയാല്‍ മതി, മനോവ് ആ വാക്ക് ഉച്ചത്തില്‍ വായിക്കും.

ഇത് പ്രയോജനപ്പെടുത്താം.

ഇത് പ്രയോജനപ്പെടുത്താം.

കാഴ്ചവൈകല്യമുള്ളവര്‍, ഡിസ്‌ലെക്ഷ്യ പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, പുതിയൊരു ഭാഷ പഠിക്കുന്നവര്‍, സഞ്ചാരികള്‍, ഭാഷ പഠിച്ചുതുടങ്ങുന്ന കുട്ടികള്‍ തുടങ്ങിയവര്‍ക്കൊക്കെ മനോവ് ഉപയോഗിക്കാവുന്നതാണ്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ഉള്ളവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.

വില ഇനിയും കുറയ്ക്കാന്‍

വില ഇനിയും കുറയ്ക്കാന്‍

നിലവില്‍ മനോവിന്റെ വില ആരംഭിക്കുന്നത് 1935 രൂപയില്‍ നിന്നാണ്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങുന്നതോടെ വില ഇനിയും കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2020- ഓടെ മനോവ് വിപണിയില്‍ എത്തുമെന്ന് കരുതാം.

ഗ്ലോബല്‍ തിങ്കേഴ്‌സ്

ഗ്ലോബല്‍ തിങ്കേഴ്‌സ്

ഈ കണ്ടുപിടുത്തത്തോടെ ഫോറിന്‍ പോളിസി പ്രസിദ്ധീകരിച്ച 100 പേരടങ്ങുന്ന ഗ്ലോബല്‍ തിങ്കേഴ്‌സ് പട്ടികയില്‍ സ്ഥാനം നേടാനും രൂപം ശര്‍മ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Best Mobiles in India

English summary
Indian Scientist Invents 'Manovue' To Help Visually Impaired People Read Clearly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X