Home
News

കിതച്ച് കിതച്ച് സ്മാർട്ട് ഫോൺ വിപണി: എന്നാലും കിങ് ആപ്പിൾ തന്നെ

അനവധി സ്മാർട്ട് ഫോണുകൾ ഇപ്പോൾ നമുക്ക് ലഭ്യമാണ്. പഴയ കാലം പോലെയല്ല, നിരവധി പ്രൊഡക്ടുകളും കമ്പനികളുമാണ് ഇപ്പോൾ സ്മാർട്ട് ഫോൺ വിപണിയിലുള്ളത്. പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന പഴയ കമ്പനികൾക്കൊപ്പം ഒന്ന് നീന്തി നോക്കാൻ പുതിയ കമ്പനികളും ഇപ്പോൾ മത്സര രംഗത്തുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം എത്ര സ്മാർട്ട് ഫോൺ ബിസിനസ് ഇവിടെ നടക്കുന്നുണ്ടാകും..? ഓർത്തു നോക്കിയിട്ടുണ്ടോ..? എന്നാൽ നമുക്ക് ഒന്ന് നോക്കിയാലോ. 2025 ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ കയറ്റുമതിയിൽ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (IDC) ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ട് അനുസരിച്ചുള്ള വിവരങ്ങളാണ് പങ്കുവെക്കാൻ പോകുന്നത്. വർഷത്തിലെ ആദ്യ മാസത്തിൽ ഉപയോക്താക്കളുടെ ഡിമാൻഡ് കുറഞ്ഞതാണ് കയറ്റുമതിയിൽ ഇടിവിന് കാരണമായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ജനുവരിയിൽ മൊത്തം 11.1 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.

എന്നാലും കിങ് ആപ്പിൾ തന്നെ

ജനുവരിയിൽ സാംസങ് കയറ്റുമതിയിൽ 19.5 ശതമാനം എന്ന ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. ഗാലക്സി എസ് 25 എന്ന മുൻനിര സ്മാർട്ട്ഫോൺ സീരീസ് പുറത്തിറക്കിയിട്ടും സംസങിന് വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. സംസങിന് തൊട്ടുപിന്നാലെ വിവോയ്ക്ക് 8.1 ശതമാനം വാർഷിക ഇടിവും റിയൽമിക്ക് 5.3 ശതമാനം വാർഷിക ഇടിവും സംഭവിച്ചിട്ടുണ്ട്.

എന്നാലും കിങ് ആപ്പിൾ തന്നെ

5.73 മില്യൺ യൂണിറ്റ് ടാബുകളാണ് കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ditachable ടാബുകളും slate ടാബുകളും ഉൾപ്പെടെയാണ് ഈ കണക്ക്. ditachable ടാബുകളുടെ കണക്കിലേക്ക് വന്നാൽ 30 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഹെമലേ ടാബുകൾ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാലും കിങ് ആപ്പിൾ തന്നെ

47.2 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2024ന്റെ നാലാം പാദത്തിൽ 17 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തിയിരുന്നു. പക്ഷെ നിലവിലെ കണക്കുകൾ നോക്കുമ്പോൾ വൻ കുതിപ്പാണ് ഇന്ത്യയിലെ ടാബ്ലറ്റ് വിൽപ്പനയിൽ കാണിക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുള്ള ക്യാഷ് ബാക്ക് ഓഫറുകൾ, ഡിസ്‌കൗണ്ട്, ഇ-ടെയ്ലർ പ്രൊമോഷനുകൾ എന്നീ കാരണങ്ങൾ കൊണ്ടാണ് ടാബ് വിപണി വളർച്ച കൈവരിക്കാൻ കാരണമെന്നാണ് ടെക് വിദഗ്ദരുടെ കണക്കുകൂട്ടലുകൾ.

2024ൽ ടാബുകളുടെ വിൽപ്പനയിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് സാംസങ് കമ്പനിക്കാണ്. 42.6 ശതമാനം വളർച്ചയാണ് സാംസങ് വിപണിയിൽ ഉണ്ടാക്കിയത്. 18.7 ശതമാനം വളർച്ച നേടി ഏസർ ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം. 11 ശതമാനം വളർച്ച നേടി ആപ്പിൾ മൂന്നാം സ്ഥാനത്തുണ്ട്.

More from GizBot

Best Mobiles in India

English summary
The Indian smartphone market experienced a 9.7% year-on-year (YoY) decline in January 2025, with shipments totaling 11.1 million units. This decline was attributed to weak consumer demand and a surplus of inventory carried over from 2024. Despite the overall market downturn, Apple managed to achieve strong growth, securing a top-five position in the market for the month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X