ഇനി ഫോണ്‍കോളുകള്‍ തികച്ചും സൗജന്യം... ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ 'ഫ്രീകോള്‍' തരംഗമാകുന്നു

Posted By:

നിലവില്‍ സ്മാര്‍ട്‌ഫോണില്‍ ഫോണില്‍ സൗജന്യമായി കോളുകള്‍ ചെയ്യാന്‍ കഴിയുന്ന ഏതാനും ആപ്ലിക്കേഷനുകള്‍ ഉണ്ട്. എന്നാല്‍ ഇതിനെല്ലാം ഡാറ്റാ ഷണക്ഷന്‍ അത്യാവശ്യമാണ്. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ കൊണ്ട് പ്രയോജനം ഇല്ലതാനും.

എന്നാല്‍ ഇനിമുതല്‍ ഡാറ്റ കണക്ഷന്‍ ഇല്ലാതെ, റീചാര്‍ജ് ചെയ്യാതെ, തീര്‍ത്തും സൗജന്യമായി കോളുകള്‍ ചെയ്യാം. ബാംഗ്ലൂരിലെ മുന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കിയ ഫ്രീകാള്‍ (Freekall) എന്ന സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്. എങ്ങനെയെന്നല്ലേ...

ഇനി ഫോണ്‍കോളുകള്‍ തികച്ചും സൗജന്യം... 'ഫ്രീകോള്‍' തരംഗമാകുന്നു

കോളുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. അതായത് സര്‍വീസ് ആക്റ്റിവേറ്റ് ചെയ്താല്‍ ഫോണില്‍ സംസാരിക്കുന്നതിനിടയ്ക്ക് ഓരോ രണ്ട് മിനിറ്റിലും 10 സെക്കന്റ് എന്ന തോതില്‍ പരസ്യം കേള്‍ക്കേണ്ടി വരും. എങ്കിലും കോള്‍ തികച്ചും സൗജന്യം. എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ യശസ് സി ശേഖര്‍, വിജയകുമാര്‍ ഉമാലുടി, സന്ദേഷ് ഇ. എന്നിവരാണ് ഈ ആശയത്തിനു പിന്നില്‍.


ഇത് ആക്റ്റിവേറ്റ് ചെയ്യുന്നതിന് 080-67683693, 080-67683693 എന്നീ നമ്പറുകളൊന്നില്‍ വിളിച്ചാല്‍ മതി. ഒറ്റ റിംഗിനു ശേഷം കോള്‍ ഡിസ്‌കണക്റ്റാകും. പിന്നീട് ഓട്ടോമേറ്റഡ് സിസ്റ്റം നിങ്ങളുടെ ഫോണിലേക്ക് തിരിച്ചുവിളിക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് ഏത് നമ്പറിലേക്കാണ് സൗജന്യമായി വിളിക്കേണ്ടത്, ആ നമ്പര്‍ ഡയല്‍ ചെയ്യാന്‍ പറയും. ഇതോടെ ആ നമ്പറുമായി കണക്റ്റഡ് ആയി. പിന്നെ സൗജന്യമായി സംസാരിക്കാം.

പ്രഥമിക ഘട്ടത്തില്‍ ആയതിനാല്‍ നിലവില്‍ ഒരു സെക്കന്റില്‍ 20,000 കോളുകള്‍ മാത്രമെ ഈ സംവിധാനം സപ്പോര്‍ട് ചെയ്യുന്നുള്ളു. അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞ നമ്പറില്‍ വിളിക്കുമ്പോള്‍ കണക്ഷന്‍ പലപ്പോഴും ലഭിക്കാതെ വരുന്നുമുണ്ട്. മാത്രമല്ല, നിയമപരമായ ചില കടമ്പകള്‍ കടക്കാനുമുണ്ട്. റെജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറില്‍ 12 മിനിറ്റാണ് സൗജന്യ സംസാരസമയം ലഭിക്കുക.

സര്‍വീസ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായാല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാനും സാധിക്കും. മാത്രമല്ല, 1 കോടി കോളുകളാണ് പ്രതീക്ഷിക്കുന്നതെന്ന് യശസ് ശേഖര്‍ പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot