ജിയോ, വോഡാഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ റിച്ചാർജ് നിരക്കുകളിൽ 20 ശതമാനം വർദ്ധന

|

ഇപ്പോൾ വോഡഫോൺ ഐഡിയ തങ്ങളുടെ സേവനങ്ങൾക്ക് വലിയ വിലവർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. താമസിയാതെ, എയർടെല്ലും വിലവർദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം നിലനിൽപ്പിന് വിലക്കയറ്റം ആവശ്യമാണെന്ന് തോന്നിയാൽ അത് ചെയ്യാമെന്ന് ജിയോ സൂചന നൽകി. ഈ മൂന്ന് ടെലികോം കമ്പനികളും അവരുടെ സേവനങ്ങളുടെ വില ഉടൻ വർദ്ധിപ്പിക്കാനായി ഒരുങ്ങുമ്പോൾ, വരും ദിവസങ്ങളിൽ ഉപയോക്താക്കൾക്ക് എത്ര തുക അധികമായി നൽകേണ്ടിവരുമെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. ഡെക്കാൻ ഹെറാൾഡിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവയുടെ ഉപഭോക്താക്കൾക്ക് ഭാവിയിൽ എല്ലാ റീചാർജ് പ്ലാനുകളിലും 20 ശതമാനം അധികമായി ഈടാക്കാം.

വോഡാഫോൺ ഐഡിയ
 

വോഡാഫോൺ ഐഡിയ

എല്ലാ റീചാർജ് പ്ലാനുകൾക്കും 20 ശതമാനം വരെ വിലവർദ്ധനവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. എന്നിരുന്നാലും, വരുവാൻ പോകുന്ന വിലവർദ്ധനവ് റീചാർജ് പ്ലാനുകളുടെ വിലയെ ആശ്രയിച്ചിരിക്കും. അതിനാൽ, വിലകുറഞ്ഞ റീചാർജ് പ്ലാനുകൾക്ക് കുറഞ്ഞ വിലവർദ്ധനവ് വരാനുള്ള സാധ്യതയുണ്ട്. അതേസമയം കൂടുതൽ ചിലവേറിയ റീചാർജ് പ്ലാനുകൾ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നുമുണ്ട്. കൂടാതെ സൗജന്യ കോളുകൾക്ക് ഇപ്പോൾ 20 ശതമാനം അധിക ചിലവ് വരാം. അതായത് ടെലികോം ഓപ്പറേറ്ററുകൾക്ക് എല്ലാ വില വിഭാഗങ്ങളിലും ഒരേപോലെ വിലവർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് നിലവിൽ ഫോൺ ബില്ലുകൾക്കായി 100 രൂപയിൽ താഴെ ചിലവഴിക്കുന്നവരെ ബാധിച്ചേക്കാം.

എയർടെൽ

എയർടെൽ

ജിയോ, എയർടെൽ, വോഡഫോൺ എന്നിവ ഇപ്പോൾ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ 50 രൂപയിൽ നിന്ന് വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല അവ 10,000 രൂപ വരെ റീചാർജ് നിരക്ക് പോകുന്നു. പ്രതിമാസ പദ്ധതികളും ദീർഘകാല വാർഷിക പദ്ധതികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. എയർടെൽ, വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ബാധകമായ പ്രത്യേക ഡാറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലൻസ് പായ്ക്കുകളിലും വിലവർദ്ധനവ് ബാധകമാകും. ഇന്റർകണക്ട് യൂസേജ് ചാർജുകൾ (ഐ.യു.സി) മൂലമുണ്ടായ നഷ്ടം വഹിക്കാൻ കഴിയാത്തതിനെ തുടർന്ന് റിലയൻസ് ജിയോ അടുത്തിടെ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് കോളുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ ആരംഭിച്ചിരുന്നു.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

എയർടെൽ, വോഡഫോൺ, ബി‌.എസ്‌.എൻ‌.എൽ നമ്പറുകളിലേക്ക് കോളുകൾ വിളിക്കുന്നതിന് ജിയോ ഉപഭോക്താക്കൾക്ക് മിനിറ്റിന് 6 പൈസ നൽകണം, പക്ഷേ ജിയോ-ടു-ജിയോ കോളുകൾ ഇപ്പോഴും സൗജന്യമാണ്. ജിയോ ഉപഭോക്താക്കൾക്ക് അതിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് കുറഞ്ഞത് 10 രൂപയെങ്കിലും നൽകേണ്ടതായുണ്ട്. സർക്കാരിനു അനുകൂലമായ തീരുമാനം സുപ്രീംകോടതി വിധിച്ചതിനെ തുടർന്നാണ് ടെലികോം സേവനത്തിനുള്ള ഈ വൻ വിലക്കയറ്റം. എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും ഇപ്പോൾ എല്ലാ ഓപ്പറേറ്റർമാരുടെയും ടെലികോം,അതിൽ നിന്നുള്ള വരുമാനം കണക്കാക്കിയ എജിആർ തുടങ്ങിയവ സമർപ്പിക്കേണ്ടതായി വരും.

Most Read Articles
Best Mobiles in India

English summary
Soon after, Airtel also announced price hikes while Jio has hinted that it could do the same if it deems a price hike is necessary to keep it alive. While these three carriers are set to increase the price of their services soon, nobody has any idea as to how much extra would consumers need to pay in the days to come. Well, we now have a faint idea about the number.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X